160 വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ ഹുദയില്‍ അഡ്മിഷന്; ക്ലാസ്സുകള്‍ ആരംഭിച്ചു

ചെമ്മാട്: അറിവ് മനുഷ്യനന്മമയാണ് പ്രധാനം ചെയ്യുന്നതെന്നും അതിലൂടെ ശക്തിയാവാന്‍ നാം തയ്യാറാവണ മെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യിലേക്ക് ഈ വര്‍ഷം അഡ്മിഷന് നേടിയവര്‍ക്കുള്ള ക്ളാസുദ്ഘാടന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്കന്ററി ഇന്‍സ്റി റ്റ്യൂഷനിലേക്ക് എന്പത്തി അഞ്ചും നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ആന്റ് കണ്ടംപററി സ്റഡീസിലേക്ക് അറുപത്തിനാലും സയ്യിദലവി മമ്പുറം തങ്ങള്‍ മൌലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് പതിനൊന്നുമടക്കം ആകെ നൂറ്റിഅറുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് പുതുതായി അഡ്മിഷന് നല്‍കിയത്. ദാറുല്‍ ഹുദാ പ്രൊ.ചാന്‍സിലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ക്ളാസുദ്ഘാടനം നിര്‍വഹിച്ചു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, ബീഹാര്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ദിലേര്ഖാന്, യു. ശാഫി ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി.യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്റാഹീം ഫൈസി, ഹസന് കുട്ടി ബാഖവി, ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.