കണ്ണൂര്‍ : പെരുമാറ്റവും ശൈലിമാറ്റവും കൊണ്ട് പൊറുതിമുട്ടിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പേയിളകിയ രീതിയിലാണ് ജില്ലയില്‍ ആക്രമം അഴിച്ചുവിടുന്നതെന്നും ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മമ്മാക്കുന്നില്‍ എസ്.കെ.എസ്.എസ്.എഫ്. നേതാവ് സിദ്ദീഖ് ഫൈസിക്ക് നേരെയുണ്ടായ ആക്രമമെന്നും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇവരെ പിടിച്ചു കെട്ടാന്‍ നേതാക്കളോ നിയമ പാലകരോ തയ്യാറായില്ലെങ്കില്‍ പൊതുജനം ഇക്കൂട്ടരെ തെരുവില്‍ നേരിടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സിദ്ദീഖ് ഫൈസിയെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇബ്റാഹീം ഇടവച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല ദാരിമി കൊട്ടില, മുത്തലിബ് ഫൈസി, ഫൈസല്‍ ദാരിമി, അബൂബക്കര്‍ മാസ്റ്റര്‍ സീത്തയില്‍ പോയില്‍, നിയാസ് അസ്അദി കയ്യംകൊട്, അബൂബക്കര്‍ ഫൈസി, ജലീല്‍ ഹസനി, ജുനൈദ് ചാലാട്, സത്താര്‍ കൂടാളി, സലാം പെരുമളാബാദ്, ശഹീര്‍ പാപ്പിനിശ്ശേരി, ഹസന്‍ ദാരിമി പെരുമളാബാദ്, റഈസ് അസ്അദി വാരംകടവ്, ഹാരിസ് അസ്അദി വളക്കൈ, റശീദ് മുണ്ടേരി പ്രസംഗിച്ചു. ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ സ്വാഗതവും മഅ്റൂഫ് മാസ്റ്റര്‍ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു. തുര്‍ന്ന് കണ്ണൂര്‍ ടൌണില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. അബ്ദുല്ല ദാരിമി കൊട്ടില, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, മഅ്റൂഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
- മുഹമ്മദ് ഹാരിസ് -