അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഐക്യത്തിന് പ്രവര്‍ത്തിക്കണം -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

എടവണ്ണ: അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും സമുദായ ഐക്യത്തിനും സാമൂഹിക പുരോഗതിക്കുംവേണ്ടി പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എടവണ്ണ ശിഹാബ്തങ്ങള്‍ നഗറില്‍ നടന്ന സുന്നിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു.

ഖുര്‍ആന്‍  സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ.ബഷീര്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി കൂരിയാട്, യു.മുഹമ്മദ് ഷാഫി, കെ.ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.

വൈകീട്ട് നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹനീഫ ദാരിമി, ഉമര്‍ ദര്‍സി തച്ചണ്ണ, അലിഫൈസി, സൈനുദ്ദീന്‍ ബാഖവി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.മജീദ് ഫൈസി അധ്യക്ഷതവഹിച്ചു.