മദ്രസ്സാ അധ്യാപകര്‍ക്ക് സര്‍വീസ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

കോട്ടയ്ക്കല്‍: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളില്‍ മുഅല്ലീം സര്‍വ്വീസ് രജിസ്റ്റര്‍ എടുത്ത് അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ മദ്രസാ അധ്യാപകര്‍ക്ക് സര്‍വീസ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലാണ് ഈ തീരുമാനമെടുത്തത്. പ്രസിഡന്റ് സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കോട്ടുമല ടി.എം. ബാലുമുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുസ്സലാം മൗലവി കന്യാകുമാരി, എം.എ. ചേളാരി എന്നിവര്‍ പ്രസംഗിച്ചു.