ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി സില്‍വര്‍ ജൂബിലി പ്രചരണ കാന്പയിന്‍

ജിദ്ദ : ഏപ്രില്‍ 15, 16, 17 തിയ്യതികളില്‍ നടക്കുന്ന ചെമ്മാട് ദാറുല്‍ ഹുദ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണ കാന്പയിന്‍ സംഘടിപ്പിക്കാന്‍ ദാറുല്‍ ഹുദാ യൂനിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, സൗജന്യ മെഡിക്കല്‍ ക്യാന്പ്, വിദ്യാഭ്യാസ സെമിനാര്‍, വിവിധ കലാ മത്സരങ്ങള്‍, അനുസ്മരണ സമ്മേളനം, സമാപന സമ്മേളനം എന്നീ വ്യത്യസ്ഥ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ പ്രചാരണോദ്ഘാടനം ശറഫിയ്യ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ കെ.എം.സി.സി. സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫൈസി കൊളപ്പറന്പ്, അബൂബക്കര്‍ ദാരിമി ആലംപാടി, ഹൈദര്‍ ബാഖവി പാലക്കാട്, പഴേരി കുഞ്ഞി മുഹമ്മദ്, എന്‍. മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. കോയ മൂന്നിയൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി എം.. കോയ മൂന്നിയൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും ഇ.കെ. ഖാദര്‍ കുട്ടി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘത്തിന് യോഗം രൂപം നല്‍കി. സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ (മുഖ്യരക്ഷാധികാരി), എം.. കുട്ടി മൗലവി, ടി.എച്ച്. മുഹമ്മദ് ദാരിമി, കെ.പി. മുഹമ്മദ് കുട്ടി, പഴേരി കുഞ്ഞി മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുറഹ്‍മാന്‍ ഗൂഡല്ലൂര്‍ എന്നിവര്‍ രക്ഷാധികാരികള്‍. സയ്യിദ് കെ.കെ.എസ്. തങ്ങള്‍ (ചെയര്‍മാന്‍), അബ്ദുല്ല ഫൈസി (വര്‍ക്കിംഗ് ചെയര്‍മാന്‍), അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, മൊയ്തീന്‍ കുട്ടി ഫൈസി കരിപ്പൂര്‍, അബൂബക്കര്‍ ദാരിമി താമരശ്ശേരി, എന്‍ മുഹമ്മദ് കുട്ടി, അബൂബക്കര്‍ ദാരിമി ആലംപാടി, വി.പി. മുസ്തഫ, സി.സി. കരീം, അബൂബക്കര്‍ അരിന്പ്ര (വൈസ് ചെയര്‍മാന്‍മാര്‍). എം.. കോയ മൂന്നിയൂര്‍ (കണ്‍വീനര്‍), ഹസന്‍ ഹുദവി കോട്ടുമല, അബ്ദുല്‍ ബാരി ഹുദവി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി (ജോ.കണ്‍വീനര്‍മാര്‍), .കെ. കാദര്‍ കുട്ടി മൂന്നിയൂര്‍ (ട്രഷറര്‍). എന്‍.പി. അബൂബക്കര്‍, റസാഖ് ചേലക്കോട്ട്, യൂസഫ് ഏഴൂര്‍, റസാഖ് ഹാജി ചെമ്മാട്, മുസ്തഫ ഹുദവി, അബ്ദുറഹീം ഹുദവി, ചെന്പന്‍ അബ്ദു, ടി.കെ. മുഹമ്മദ് കുട്ടി, പി.കെ. റശീദ്, എം.കെ. മുഹമ്മദ്, അഹമ്മദ് അച്ചനന്പലം എന്നിവര്‍ കോ-ഓഡിനേറ്റര്‍മാര്‍.

വിവിധ സബ് കമ്മിറ്റികള്‍ : പ്രോഗ്രാം : അബ്ബാസ് ഹുദവി (ചെയര്‍മാന്‍), നജ്മുദ്ദീന്‍ ഹുദവി (കണ്‍വീനര്‍). ഫിനാന്‍സ് : ഡോ. മുഹമ്മദ് കാവുങ്ങല്‍ (ചെയര്‍മാന്‍), .കെ. അലി ഹസന്‍ (കണ്‍വീനര്‍). പ്രചാരണം : കുഞ്ഞമ്മു ഹാജി അമ്മിനിക്കാട് (ചെയര്‍മാന്‍), മജീദ് പുകയൂര്‍ (കണ്‍വീനര്‍). വളണ്ടിയര്‍ : മുഹമ്മദ് കുട്ടി ചുഴലി (ചെയര്‍മാന്‍), മമ്മദ് കാടപ്പടി (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- മജീദ് പുകയൂര്‍ -