ചെര്‍പുളശ്ശേരി : മോളൂര്‍ യൂണിറ്റ് SKSSF ന്‍റെ കീഴില്‍ അറിവുനേടാം സല്‍വൃത്തരാകാം എന്ന പ്രമേയത്തില്‍ യുവജന മീറ്റ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് മുഹമ്മദ് അലി ഫൈസി മോളൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഹുദവി ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ യുവസമൂഹം മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അടിമകളാകുകയും അതുവഴി അധാര്‍മ്മികതകളിലേക്ക് കൂപ്പ് കുത്തുകയുംചെയ്യുന്നവരായിട്ടാണ് വര്‍ത്തമാന ദൃശ്യമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതൊരു തെറ്റിന്‍റെയും പിന്നില്‍ മുസല്‍മാന്‍റെ പേര് സ്ഥാനം പിടിച്ചെന്നും അതിനെല്ലാം ഒരു മാറ്റം ആവശ്യമാണെന്നും അല്ലെങ്കില്‍ ഇരുലോകത്തും വിജയം കൈവരിക്കാന്‍ കഴിയില്ലെന്നും ഹയാത്ത് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ ഓര്‍മ്മിപ്പിച്ചു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും ആത്യന്തിക ലക്ഷ്യമായ പാരത്രിക വിജയത്തെ മുന്‍നിറുത്തിയിട്ടുള്ളതായിരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. പരിപാടിയില്‍ മുഹമ്മദ് അന്‍വരി, വി.പി. യൂസുഫ്, റശീദ് ഫൈസി, റഊഫ് അന്‍വരി, അബ്ദുല്‍ റഹ്‍മാന്‍ അന്‍വരി എന്നിവര്‍ സംബന്ധിച്ചു. ലത്തീഫ് ഹുദവി മോളൂര്‍ സ്വാഗതവും ജലീല്‍ വി.പി. നന്ദിയും പറഞ്ഞു.
നൌഷാദ് അന്‍വരി