മര്‍ഹബ 2010

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മര്‍ഹബ 2010, നവംബര്‍ 16 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. പരിപാടിയില്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി ഈദ് സന്ദേശം നല്‍കും. ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും ഇബ്നു മുഹമ്മദും സംഘവും അവതരിപ്പിക്കുന്ന കണ്ണീരില്‍ കുതിര്‍ന്ന ഹജ്ജ് യാത്ര ഇസ്‍ലാമിക കഥാ പ്രസംഗവും അരങ്ങേറും.
-ഗഫൂര്‍ ഫൈസി, പൊന്മള-