വിശ്വാസം നിഷേധിച്ചാല്‍ സ്‌കൂള്‍ ബഹിഷ്‌കരിക്കും: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം: മുസ്‌ലിം വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കാനെടുത്ത മാനേജ്‌മെന്റ് വിദ്യാലയങ്ങളുടെ നടപടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വാഹകസമിതി യോഗം പ്രതിഷേധിച്ചു. ചില മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളില്‍പ്പോലും ഈ അവകാശങ്ങള്‍ നിഷേധിക്കുന്നു. വിശ്വാസാവകാശങ്ങള്‍ നിഷേധിക്കുന്നപക്ഷം ഈ വിദ്യാലയങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സി.കെ.എം. സാദിഖ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. എം.എം. മുഹ്‌യുദ്ദീന്‍ മുസല്യാര്‍, എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്ല മുസല്യാര്‍, മൊയ്തീന്‍ മുസല്യാര്‍, അബ്ദുല്ല കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി, കെ.എല്‍. ഉമര്‍ ദാരിമി, പി. ഹസന്‍ മുസല്യാര്‍, എം.എ. ചേളാരി എന്നിവര്‍ പ്രസംഗിച്ചു.