അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?
അബു ഹുറയ്റ (റ) നിവേദനം ചെയ്തത്... ആളുകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു, "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"
ഉള്ളത് പറഞ്ഞാല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ കൂടെ വളരെയധികം സമയം ചിലവഴിക്കുവാന്‍ എപ്പോഴും ശ്രമിക്കുന്നു. ഞാന്‍ കൂടിയതരം ഭക്ഷണം കഴിച്ചിട്ടില്ല, വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തന്നെയുമല്ല എനിക്കു സേവനത്തിനു പരിചാരകരുമില്ലായിരുന്നു.
വിശപ്പ്‌കാരണം ഞാന്‍ എന്‍റ്റെ വയറു കല്ലുകൊണ്ട് അമര്‍ത്തി പിടിക്കുമായിരുന്നു. എനിക്ക് അറിയാമെങ്കിലും ഞാന്‍ ആരോടെങ്കിലും ഖുറാന്‍റ്റെ ഒര് വരി ഓതുവാന്‍ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടു പോയി ഭക്ഷണം നല്‍കുമെന്ന് കരുതിയാണു് ഞാന്‍ അങ്ങനെ ചെയ്യാറുള്ളത്. അക്കൂട്ടത്തില്‍ പാവങ്ങളോട് ഏറ്റവും ഉദാരന്‍ ജാഫര്‍ ബിന്‍ അബി ത്വാലിബ് (റ) ആയിരുന്നു.
അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ കൊണ്ടു പോയി, അവിടെ എന്ത് ഭക്ഷണമുണ്ടോ അതു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവിടെ ഒന്നും കഴിക്കുവാന്‍ കാണില്ല. അപ്പോള്‍ പാത്രത്തില്‍ മിച്ചമിരിക്കുന്ന വെണ്ണയോ മറ്റോ ഞങ്ങള്‍ തുടച്ച് കഴിക്കുമായിരുന്നു
നന്തി ജാമിഅ ദാറുസലാം: ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്
നന്തി : ജാമിഅ ദാറുസലാം അല്‍ ഇസ്‌ലാമിയ്യയുടെ പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്‌തങ്ങളെ ദാറുസലാമില്‍ ചേര്‍ന്ന കമ്മിറ്റി നിര്‍വാഹകസമിതി യോഗം തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ വിയോഗം കാരണം ഒഴിവുവന്ന സ്ഥാനത്തേക്കാണ് ഹൈദരലിതങ്ങളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് കെ.വി.അബ്ദുഹാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ്‌തങ്ങളുടെ നിര്യാണത്തില്‍ യോഗം അനുശോചിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്യു. കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന പ്രതിമാസ സ്റ്റൈപ്പന്‍ഡ് തുക അടുത്ത അധ്യയന വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. 11-ാം സനദ്‌ദാന സമ്മേളനം ജനവരി അവസാനവാരം നടത്താനും യോഗം തീരുമാനിച്ചു. എന്‍ജിനീയറിങ് കോളേജ് അനുവദിച്ചതിന് യോഗം കേരള സര്‍ക്കാറിനെ അഭിനന്ദിച്ചു.
എന്‍.വി.ഖാലിദ്‌മുസ്‌ല്യാര്‍, പി.മാമുക്കോയഹാജി, എ.ടി.മമ്മുഹാജി, പി.വി.മഹമൂദ്‌ഹാജി, സി.അബ്ദുല്ലഹാജി, എന്‍.മമ്മു, എന്‍.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എ.വി.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ സ്വാഗതവും ജോ.സെക്രട്ടറി കെ.എം. ഉമ്മര്‍കോയഹാജി നന്ദിയും പറഞ്ഞു.
പൊന്നാനി മേഖലാകമ്മിറ്റി ഒരുക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംഗമം നാളെ (20-08-2009)
'റംസാന്‍' ആത്മീയതയ്‌ക്ക് മുതല്‍കൂട്ടാക്കണം- പാണക്കാട് ഹമീദലി ശിഹാബ്‌തങ്ങള്‍
മമ്പാട് : ആത്മീയ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാകണം വിശ്വാസികള്‍ പ്രശ്‌നപരിഹാരം തേടേണ്ടതെന്നും പുണ്യറംസാനെ ആത്മീയതക്ക് മുതല്‍ കൂട്ടാക്കണമെന്നും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പാട് അങ്ങാടിയില്‍ റംസാന്‍ ദഅവാ മജ്‌ലിസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുള്ള ഖാസിമി, സയ്യിദ് ഫസല്‍പൂക്കോയ തങ്ങള്‍, പഞ്ചായത്തംഗം പി.അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.
സത്യധാര
UAE. SKSSF റമദാന്‍ കാന്പയിന്‍ ഉദ്ഘാടനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും 19/08/2009 ബുധനാഴ്ച
ദുബൈ : 'ധര്‍മ്മപ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാന്പയിന്‍ ഉദ്ഘാടനംവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും 19/08/2009 ബുധനാഴ്ച രാത്രി 9.30 ന് ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅ്വ സെന്‍ററില്‍ വെച്ച് നടക്കും. എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് കാന്പയിന്‍ ഉദ്ഘാടനം ചെയ്യും. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. പ്രമുഖ യുവ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി മുണ്ടം പറന്പ് പ്രമേയപ്രഭാഷണം നിര്‍വ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അദ്ധ്യക്ഷത വഹിക്കും. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കുട്ടി, കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , അബ്ദുല്ല ചേലേരി തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരുമാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍ , തസ്കിയ്യത്ത് ക്യാന്പുകള്‍ , വിജ്ഞാന പരീക്ഷകള്‍ , കുടുംബ സദസ്സ്, ഇഫ്ത്താര്‍ മീറ്റ്, റിലീഫ്, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
ഇത് സംബന്ധിമായി ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.എം. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍ , സയ്യിദ് അബ്ദുറഹ്‍മാന്‍ , അബ്ദുറസാഖ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗവും നന്ദിയും പറഞ്ഞു.
ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ക്യാന്പ് സംഘടിപ്പിച്ചു


ജിദ്ദ : റമദാനിനെ വരവേല്‍ക്കാന്‍ ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ 'ഒരുക്കം-09' മുഴുദിന ക്യാന്പ് സംഘടിപ്പിച്ചു. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്പത് മുതല്‍ രാത്രി ഒന്പത് വരെ നടന്ന ക്യാന്പില്‍ റമദാനും ഖുര്‍ആനും, നോന്പും സന്പൂര്‍ണ്ണതയും, റമദാനിന്‍റെ ശാസ്ത്രീയത, റമദാന്‍ ഒരു ഖുര്‍ആനിക വായന, ബദര്‍ : ആദര്‍ശ പോരാട്ടത്തിന്‍റെ ചരിത്ര പുസ്തകം, നോന്പ് : കര്‍മ്മവും കര്‍മ്മശാസ്ത്രവും തുടങ്ങി ആറ് വിഷയങ്ങളില്‍ എം.കെ. അബൂബക്കര്‍ ബാഖവി ഓമാനൂര്‍ , അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , അബ്ദുറഊഫ് ഹുദവി അഞ്ചച്ചവിടി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, സിദ്ധീഖ് ബാഖവി മണ്ണാര്‍ക്കാട് തുടങ്ങിയ പണ്ഡിതര്‍ ക്ലാസ്സെടുത്തു.
വൈകുന്നേരം നടന്ന 'ടേബില്‍ ടോക്കി' യില്‍ നോന്പ് സംബന്ധമായ മുപ്പതോളം തത്സമയ ചോദ്യങ്ങള്‍ക്ക് പ്രമുഖ പണ്ഡിതരടങ്ങുന്ന പ്രസീഡിയം മറുപടി നല്‍കി.
ജെ.ഐ.സി. ദശ വാര്‍ഷിക പരിപാടികളിലെ പ്രധാന പ്രവര്‍ത്തനങ്ങളായയ നിരാലംബര്‍ക്ക് പത്തു വീടുകള്‍ , കുടുംബത്തിന് പത്തു പുസ്തകങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകനവും ചര്‍ച്ച ചെയ്ത ഓപ്പണ്‍ ഫോറം ജെ.ഐ.സി. പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്യു. ചീഫ് കോ-ഓഡിനേറ്റര്‍ ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.
ഭാരതത്തിന്‍റെ അറുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജെ.ഐ.സി. സ്വാതന്ത്യ ദിന പ്രമേയം ഉസ്മാന്‍ എടത്തില്‍ അവതരിപ്പിച്ചു.
മഗ്‍രിബിന്ന് ശേഷം നടന്ന സമാപന സമ്മേളനം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ ബാഫഖി തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് പ്രസിഡന്‍റ് സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 'ആത്മ ചൈതന്യത്തിന്‍റെ മുപ്പത് ദിനരാത്രങ്ങള്‍ ' എന്ന വിഷയത്തില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തി.
ശിഹാബ് തങ്ങളുടെ അവസാനപരിപാടി കടമേരിയില്‍
എന്തിനാണു് അബു ഹുറയ്റ കരയുന്നതു്?
അബു ഹുറയ്റ (റ), തിഹാമയില്‍ കുറേ നാള്‍ താമസിച്ചു. ഹിജ്ര ഏഴാം വര്‍ഷത്തിന്‍റ്റെ തുടക്കത്തിലാണു അദ്ദേഹം മദീനയില്‍ എത്തിചേര്‍ന്നത്. ടെ അദ്ദേഹത്തിന്‍റ്റെ ഗോത്രവും ഉന്‍ടായിരുന്നു.റസൂല്‍(സ) കയ്ബറില്‍ പോയ സമയമായിരുന്നു അത്.അബു ഹുറയ്റ (റ) അഹല്‍ സുഫ്ഫ യിലെ മറ്റുള്ളവരോടൊപ്പം പ്രവാചകന്‍ വരുന്നതും കാത്തു താമസിചു.
അബു ഹുറയ്റ (റ) ഒറ്റയ്ക്കായിരുന്നു. അവിവാഹിതന്‍ കൂടെ തന്‍റ്റെ ഉമ്മ മാത്രം. അബു ഹുറയ്റ (റ) യുടെ ഉമ്മ അപ്പോഴും മുസ്ലിമായിരുന്നില്ല. തന്‍റ്റെ ഉമ്മ മുസ്ലിമാകു വാന്‍ അബു ഹുറയ്റ (റ) അങേയറ്റം ആഗ്രഹിച്ചിരുന്നു. അതിനു വേന്‍ടി അദ്ദേഹം ഒരുപാട് പ്രാര്‍ധിക്കുകയും, ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റ്റെ ഉമ്മ എല്ലാ തവണയും അതിനെ നിഷിതമായി എതിര്‍ത്തു.
ഒരു ദിവസം, അബു ഹുറയ്റ (റ) പതിവു പോലെ, തന്‍റ്റെ മാതാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അല്ലാഹുവില്‍ മാത്രം വിഷ്വസിക്കുവാനും, പ്രവാചകനെ (സ) പിന്തുടരുവാ നും, അദ്ദേഹം തന്‍റ്റെ മാതാവിനോടു അപേക്ഷിച്ചു. പക്ഷേ, അവര്‍ അതിനെ എതിര്‍ക്കു കയും, പ്രവാചകനെ (സ) അവഹേളിച്ചു സംസാരിക്കുകയും ചെയ്തു.
നിറഞ്ഞ കണ്ണുകളോടുകൂടി അബു ഹുറയ്റ(റ), പ്രവാചകന്‍റ്റെ (സ) അടുക്കല്‍ ചെന്നു. "എന്തിനാണു് അബു ഹുറയ്റ കരയുന്നതു്? പ്രവാചകന്‍ ചോദിച്ചു."ഞാന്‍ എന്‍റ്റെ ഉമ്മയെ സ്തിരമായി ഇസ്ലാമിലേക്കു ക്ഷണിക്കുന്നു. പക്ഷേ, എന്‍റ്റെ ഉമ്മ എപ്പൊഴും അതിനെ നിരസിക്കുന്നു. ഇന്നു ഞാന്‍ എന്‍റ്റെ ഉമ്മയെ വീന്‍ടും ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ എന്‍റ്റെ മനസ്സിന്നു വിഷമം വരുന്ന കാര്യങളാണു എന്‍റ്റെ ഉമ്മ എന്നോടു പറഞ്ഞത്. അബു ഹുറയ്റയുടെ ഉമ്മയുടെ മനസ്സിനെ ഇസ്ലാമിലേക്കു ചായ്ക്കുവാന്‍ അല്ലാഹുവിനോടു അങു് ദയവു ചെയ്തു പ്രാര്‍ധിച്ചാലും." പ്രവാചകന്‍ (സ), അബു ഹുറയ്റയുടെ അഭ്യര്‍തന സ്വീകരിക്കുകയും, അല്ലാഹുവിനോടു അപ്രകാരം പ്രാര്‍ധിക്കുകയും ചെയ്തു.
അബു ഹുറയ്റ (റ) പറഞ്ഞു, "അതിനു ശേഷം ഞാന്‍ വീട്ടില്‍ ചെന്നു. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അകത്ത് വെള്ളം ഒഴുകുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ അകത്ത് കയറുവാന്‍ ശ്രമിച്ചപ്പോള്‍ എന്‍റ്റെ ഉമ്മ എന്നൊടു ഇപ്രകാരം പറഞു. "അബു ഹുറയ്റ അവിടെ നില്ക്കുക!" അല്പ സമയത്തിന്നു ശേഷം എന്നോട് അകത്തു കയറി ചെല്ലുവാന്‍ പറഞ്ഞു. എന്നിട്ട് എന്നോടു ഇപ്രകാരം പറഞ്ഞു."ആരാധനയ്ക്കു അര്‍ഹന്‍ അല്ലാഹു വല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്‍റ്റെ പ്രവ്വാചകനും അടിമയുമാണെന്നും ഞാന്‍ സാക്‌ഷ്യം വഹിക്കുന്നു." സന്തോഷം നിറഞ്ഞ മനസ്സുമ്മായി ഞാന്‍ പ്രവാചകന്‍റ്റെ അടുക്കലേക്കു തിരിച്ചു ചെന്നു. എന്നിട്ടു ഇപ്രകാരം പറഞു. "സ്വന്തോഷ വാര്‍ത്ത, അല്ലാഹുവിന്‍റ്റെ പ്രവാചകനെ. അല്ലാഹു അങയുടെ പ്രാര്‍തന്യ്ക്കു ഉത്തരം നല്കിയിരിക്കുന്നു. അല്ലാഹു, അബു ഹുറയ്റയുടെ ഉമ്മയെ ഇസ്ലാമിലേക്ക് തിരിചു.
ഖാസിസ്ഥാനം: സമസ്‌ത മുശാവറയുടെ ആവശ്യം അംഗീകരിച്ചു
കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സമസ്‌ത ജില്ലാ ഭാരവാഹികളും വിവിധ മഹല്ലത്തുകാരുടെയും അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു ഈ ആവശ്യമുന്നയിച്ചത്. ഇതുസംബന്ധിച്ച് കമ്മിറ്റികള്‍ സമസ്‌തയുമായി ബന്ധപ്പെടണമെന്ന് മുശാവറ നിര്‍ദേശിച്ചു.
ശിഹാബ്‌തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും പ്രത്യേകം പ്രാര്‍ഥന നടത്താനും വേണ്ടി വിളിച്ചുചേര്‍ത്തതായിരുന്നു മുശാവറ. 'സമസ്‌തയും പാണക്കാട് കുടുംബവും' പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ്‌മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
ഖുര്‍ആന്‍ സോഫ്റ്റ് വെയര്‍
അണിഞ്ഞൊരുങ്ങിയ സ്വര്ഗ്ഗലോകം
സജ്ജനങ്ങള്‍ക്കായി പാരത്രിക ലോകത്ത് അല്ലാഹു സംവിധാനിച്ച ലോകമാണ് സ്വര്‍ഗ്ഗം. സര്‍വ്വ ഐശ്വര്യങ്ങളുടെയും ഭവനമായ സ്വര്‍ഗ്ഗം വിശ്വാസികള്‍ക്കായി മാത്രം ദൈവം ഒരുക്കി വെച്ചതാണ്. സൃഷ്‌ടികള്‍ക്ക് സൃഷ്ടാവിന്റെ പക്കല്‍നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹവും ഇതാണ്.
അരുവികളും ആരാമങ്ങളുംപാലും പാനീയങ്ങളുമെല്ലാം വിശ്വാസികള്‍ക്കായി സര്‍വ്വത്ര സുലഭമായി ലഭിക്കുന്ന ഇടം. മനുഷ്യന്റെ പൂര്‍വ്വാശ്രമായിരുന്നു സ്വര്‍ഗ്ഗം. മനുഷ്യ പിതാവ് ആദമും മാതാവ് ഹവ്വയും സുഖലോലുപതയില്‍ വസിച്ചിരുന്ന വീട്. സ്രഷ്ടാവിന്റെ വിധിയാല്‍ പിന്നീട് മനുഷ്യകുലത്തിന്റെ വാസസ്ഥലം ഭൂമിയായി മാറി. സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയിലെ സത്രം മാത്രമാണ് ഭൂമി. നശ്വരമായ പാര്‍പ്പിടം മാത്രം. എന്നാല്‍ വിശ്വാസികള്‍ക്കുള്ള അനശ്വര ജീവിതത്തിന്റെ മണിമാളിക സ്വര്‍ഗ്ഗ ലോകത്തു തന്നെയാണ്.
വിശുദ്ധ മാസത്തിലെ വിശ്വാസികളുടെ തേട്ടവും സ്വര്‍ഗ്ഗ പ്രവേശനത്തിന് പ്രാധാന്യം നല്‍കിയാണ്. ഈ മാസത്തില്‍ തന്റെ സജ്ജനങ്ങളായ അടിമകള്‍ക്കായി ദൈവം സ്വര്‍ഗ്ഗീയ ലോകത്തെ അലങ്കരിക്കപ്പെടും. ത്യാഗിയായ നോമ്പുകാരനെ സ്വര്‍ഗ്ഗലോകത്ത് സല്‍ക്കരിക്കാന്‍ വേണ്ടിയാണിത്. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു. `റമസാനെ വരവേല്‍ക്കാന്‍ സ്വര്‍ഗ്ഗലോകം അലങ്കരിക്കപ്പെടുന്നതാണ്. സ്വര്‍ഗ്ഗം കമനീയമായി സംവിധാനിക്കപ്പെടും. റമസാനിലെ ആദ്യ രാവ് ആഗതമായാല്‍ അര്‍ശിന്റെ താഴ്‌വാരത്തുനിന്ന് ഒരുതരം മന്ദമാരുതന്‍ അടിച്ചുവീശും. സ്വര്‍ഗ്ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ്ഗ കവാടങ്ങളില്‍ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗ്ഗ പാര്‍ശ്വങ്ങളില്‍ നിലയുറപ്പിച്ച ഹൂറികള്‍ ഈണത്തില്‍ വിളിച്ചു പറയും '`അല്ലാഹുവിലേക്കു വിവാഹാഭ്യാര്‍ത്ഥനയുമായി വരുന്നവരാരാണ്? അവര്‍ക്ക് ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച''. തുടര്‍ന്ന് അവര്‍ സ്വര്‍ഗ്ഗ ലോകം കാക്കുന്ന മാലാഖ രിള്‌വാനോട് (അ) ആരായും, '`അല്ലയോ രിള്‌വാന്‍, ഏതാണ് ഈ സുന്ദരരാവ്''? '`ഇത് റമസാന്‍ മാസത്തില്‍നിന്നുള്ള ആദ്യരാവാണ്. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍നിന്നു വ്രതമനുഷ്‌ഠിക്കുന്നവര്‍ക്കായി സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയായി...'' (ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി)
റമസാന്‍ ആഗതമായാല്‍ സ്വര്‍ഗ്ഗ ലോകത്തു ഉല്ലാസത്തിന്റെ നാളുകളായിരിക്കും.
ഭൂമിയില് വ്രതമനുഷ്‌ഠിച്ച് ദൈവീക സാമീപ്യം തേടുന്ന അടിമകളെ പട്ടുടയാടയണിച്ചു സ്വീകരിക്കാന്‍ സ്വര്‍ഗ്ഗീയ ഹൂറികള്‍ കാത്തിരിക്കുകയാണ്. നോമ്പുകാരന് പ്രത്യേക കവാടവും ഇതിനായി അല്ലാഹു തയ്യാറാക്കിയിട്ടുണ്ട്.
അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. '`എല്ലാ റമസാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗ്ഗലോകത്തെ അലങ്കരിച്ചൊരുക്കുന്നതാണ്. ബൈഹഖിയില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ റമസാന്‍ മാസത്തില്‍ തന്റെ സമുദായത്തിനു മാത്രമായി നല്‍കപ്പെടുന്ന അഞ്ചുകാര്യങ്ങളില്‍ നാലാമത്തേതായി ഇങ്ങനെ പറയുന്നുണ്ട്. '`പ്രതാപിയായ അല്ലാഹു സ്വര്‍ഗ്ഗലോകത്തോട് ആജ്ഞാപിക്കുന്നു. എന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്കുവേണ്ടി നീ അണിഞ്ഞൊരുങ്ങുക. അലങ്കാര പൂരിതമാവുക. അവര്‍ ഇഹലോകത്തെ ക്ഷീണങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് എന്റെ ഭവനത്തിലേക്കും സ്വീകരണത്തിലേക്കും എത്തിച്ചേരാന്‍ അടുത്തിരിക്കുന്നു''.
സ്വര്‍ഗ്ഗത്തിന്റെ റയ്യാന്‍ എന്ന കവാടം നോമ്പുകാരന് മാത്രം പ്രവേശിക്കാനുള്ളതാണ്. ദാഹശമനം വരുത്തുന്ന കവാടം എന്നര്‍ത്ഥമുള്ള റയ്യാന്‍ കവാടത്തിലൂടെ വിശ്വാസികളെ ദൈവം സ്വര്‍ഗ്ഗത്തിലേക്കു സല്‍ക്കരിക്കും.
നബി (സ) പറഞ്ഞു. സ്വര്‍ഗ്ഗത്തിനു റയ്യാന്‍ എന്നൊരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെയാണ് പ്രവേശിക്കുക. നോമ്പുകാര്‍ എവിടെ? അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ വഴിയിലൂടെ പ്രവേശനമില്ല എന്ന് വിളംബരം ചെയ്യപ്പെടുകയും അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ റയ്യാന്‍ കവാടം അടക്കപ്പെടുകയും ചെയ്യും (ബുഖാരി).
മനുഷ്യരുടെ ഭൗതിക ലോകത്തെ ജീവിതത്തിന്റെ കൂട്ടലും കിഴിക്കലും കഴിഞ്ഞാല്‍ പിന്നെയുള്ളത് നരകവും സ്വര്‍ഗ്ഗവുമാണല്ലോ. സ്വര്‍ഗ്ഗീയ സൗകര്യങ്ങള്‍ സംവിധാനിക്ക പ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ സദ്‌വൃത്തരായി കഴിഞ്ഞവര്‍ക്കാണ്. ജീവിതം ക്രമപ്പെടുത്തി ദൈവീക കല്‍പ്പനകളെ ശിരസ്സാവഹിക്കുകയും നിരോധനകളെ വല്‍ജ്ജിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗം ഉറപ്പാണ്. ഇതിനായുള്ള പ്രയത്‌നങ്ങളിലെ എളുപ്പവഴിയാണ് വിശുദ്ധ റമസാന്‍ മാസവും വ്രതാനുഷ്‌ഠാനവും.

