Showing posts with label baqavi. Show all posts
Showing posts with label baqavi. Show all posts

"സമസ്‌തയുടെ ഗുരുത്വമാണ്‌ തന്റെ ശക്തി"–നൌഷാദ്‌ ബാഖവി ചിറയിന്‍ കീഴ്‌

ബഹ്‌റൈനിലെത്തിയ പ്രമുഖ വാഗ്‌മി നൌഷാദ്‌ 
ബാഖവിക്ക്‌ സമസ്‌ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി 
മനാമയിൽ സ്വീകരണം നല്‍കിയ പ്പോൾ
മനാമ: മഹാന്മാരായ പണ്‌ഢിതരും സയ്യിദരുമടങ്ങുന്ന സമസ്‌തയാണ്‌ തന്റെ ശക്തിയെന്നും ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദടക്കമുള്ളവരുടെ ഗുരുത്വവും പൊരുത്തവുമാണ്‌ തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അതു കൊണ്ടു തന്നെ സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക്‌ തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ നൌഷാദ്‌ ബാഖവി ചിറയിന്‍ കീഴ്‌ പറഞ്ഞു.
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത്‌ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ശത്രുക്കളുടെ സൂക്ഷമ നിരീക്ഷണങ്ങളില്‍ അലിഞ്ഞു പോകുന്നവരല്ല തന്റെ ഗുരുനാഥ•ാര്‍. ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദിന്റെ സാമീപ്യം താന്‍ അനുഭവിച്ചതാണ്‌. മഹാന്റെ സാമീപ്യം അനുഭവിച്ചവര്‍ ജീവിതത്തില്‍ വലിയ ഭാഗ്യം ലഭിച്ചവരാണ്‌. ശൈഖുനാ കോയക്കുട്ടി ഉസ്‌താദിന്റെയും എളിയമയാര്‍ന്ന ജീവിതം അനുഭവിക്കാന്‍ തനിക്ക്‌ കുവൈത്തില്‍ വെച്ച്‌ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. അവരുടെ സൂക്ഷമതയും വിനയവും നമുക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തതാണെന്നും എന്നാല്‍ അവരുടെ ഗുരുത്വവും പൊരുത്തവും നേടുക വഴി നമുക്ക്‌ ജീവിത വിജയം നേടാം എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

കബീര്‍ ബാഖവിയുടെ മതപ്രഭാഷണ പരമ്പര നാളെ മുതല്‍; എം.പി.ആദില്‍ അസൂമി ഉദ്‌ഘാടനം ചെയ്യും

മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവി യുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക്‌ നാളെ(ശനിയാഴ്‌ച) മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ തുടക്കമാവും.
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പര ബഹ്‌റൈന്‍ പാര്‍ലിമെന്റ്‌ അംഗം ആദില്‍ അബ്‌ദുറഹ്‌മാന്‍ അല്‍ അസൂമി എം.പി. ഉദ്‌ഘാടനം ചെയ്യും.
സമസ്‌ത കേരള സുന്നിജമാഅത്ത്‌ പ്രസിഡന്റും സ്വാഗത സംഘം മുഖ്യരക്ഷാധികാരിയുമായ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം അദ്ധ്യക്ഷത വഹിക്കും. 
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ പ്രഭാഷകനായ അഹ്‌മദ്‌ കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ പ്രത്യേക വാഹനങ്ങളിലായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നിന്നായി, സ്‌ത്രീ പുരുഷ ഭേദമന്യെ നിരവധി പേരാണ്‌ എത്തുന്നത്‌ എന്നതിനാല്‍ ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്സ്‌ ഗ്രൂപ്പായ സ്‌കൈ ഇന്റര്‍നാഷണല്‍, ദുബൈ ഗോള്‍ഡ്‌ എന്നിവയുടെ സഹകരണത്തോടെ വിപുലമായ സൌകര്യങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
പതിവ്‌ വേദികളില്‍ നിന്നും വ്യത്യസ്‌തമായി ഹാളിനകത്തും പുറത്തും പ്രഭാഷകനെ വ്യക്തമായി കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റവും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്‌.
ശനിയാഴ്‌ച മുതല്‍ ദിവസവും രാത്രി 8.മണി മുതല്‍ ആരംഭിക്കുന്ന മത പ്രഭാഷണ പരമ്പര വിജയിപ്പിക്കാനായി സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും കീഴില്‍ 101 അംഗ സ്വാഗത സംഘം രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 0097333257944.

ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ മത പ്രഭാഷണ പരമ്പരക്ക്‌ ബഹ്റൈനിൽ വിപുലമായ ഒരുക്കങ്ങള്‍

ഭാരവാഹികളുടെ പത്രസമ്മേളനം
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ ഹാഫിള്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരമ്പരക്ക്‌ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ബഹ്‌റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ 13 ഓളം ഏരിയ കമ്മറ്റികള്‍ മുഖേനെ ബഹ്‌റൈനി ലുടനീളമുള്ള മുഴുവന്‍ പള്ളികളിലും സമസ്‌ത മദ്രസകളിലും പ്രചരണപരിപാടികള്‍ നടത്തും. 
കേരളത്തിനകത്തും പുറത്തും നിരവധി വിശ്വാസികള്‍ തടിച്ചു കൂടുന്ന യുവ പണ്‌ഢിതനും ഹാഫിളും വാഗ്മിയുമായ അഹ്‌മദ്‌ കബീര്‍ ബാഖവി യുടെ പ്രഭാഷണം ശ്രവിക്കാന്‍ ബഹ്‌റൈനിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സഹോദരീ സഹോദര•ാര്‍ കൂടി സംബന്ധിക്കുമെന്നതിനാല്‍ സ്‌ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടു കൂടെയുള്ള സദസ്സും, സദസ്സിന്റെ എല്ലാ ഭാഗത്തു നിന്നും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൌകര്യമുള്ള ഡിസ്‌പ്ലെ സിസ്റ്റ വുമാണ്‌ സജ്ജീകരിക്കുന്നത്‌.