Showing posts with label SAB. Show all posts
Showing posts with label SAB. Show all posts

ജാബിര്‍ ഹുദവി അനുസ്മരണം നടത്തി

കോട്ടക്കല്‍: പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി ബിരുദ ധാരിയുമായിരുന്ന ഇയ്യിടെ പുഴക്കടവില്‍ അപകടത്തില്‍ പ്പെട്ടു മരിച്ച ജാബിര്‍ ഹുദവിയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നടന്നു. ഇസ്‌ലാമിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സബീല്‍ അലുംനി (ഇന്‍സാഫ്) സംഘടിപ്പിച്ച സമ്മേളനം വൈകീട്ട് 7 മണിക്ക് ശറഫുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ മീറാന്‍ സഅ്ദ് ദാരിമി അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനാ സമ്മേളനത്തിന് അബ്ദുല്‍ ഖാദിര്‍ അന്‍വരി നേതൃത്വം നല്‍കി. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, മുനീര്‍ ഹുദവി പാലക്കല്‍, അനീസ് ഹുദവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജാബിര്‍ സഹായ നിധിയുടെ ഉദ്ഘാടനം നദീര്‍ ഹുദവിയില്‍ നിന്ന് ഫണ്ട സ്വീകരിച്ച് ഇന്‍സാഫ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ഹുദവി നിര്‍വഹിച്ചു.