Showing posts with label SAADA. Show all posts
Showing posts with label SAADA. Show all posts

സആദ കോളേജ് ബില്‍ഡിംഗ് : പ്രവൃത്തി ഉദ്ഘാടനം ഇന്ന്

വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും.
ഖാസിം ദാരിമി പന്തിപ്പൊയില്‍ പ്രഭാഷണം നടത്തും. കബീര്‍ ഫൈസി, അലി ഹൈത്തമി, ആരിഫ് വാഫി, ഷൗക്കത്തലി മാസ്റ്റര്‍, സിറാജുദ്ദീന്‍ ഫൈസി, പി എ ആലി ഹാജി, പി അബൂബക്കര്‍ ഹാജി സംബന്ധിക്കും.

വാരാമ്പറ്റ സആദ-പത്താം വാര്‍ഷികം; മഹല്ല് പര്യടനം ആരംഭിച്ചു

വാരാമ്പറ്റ: വാരാമ്പറ്റ സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് പത്താം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥമുള്ള മഹല്ലു പര്യടനം ആരംഭിച്ചു.
പടിഞ്ഞാറത്തറ മേഖലാ പര്യടനം ഖാസിം ദാരിമി ഉദ്ഘാടനം ചെയ്തു. എ കെ സുലൈമാന്‍ മൗലവി നേതൃത്വം നല്‍കി. അബ്ബാസ് വാഫി, യു കെ നാസിര്‍ മൗലവി പങ്കെടുത്തു. 
കല്‍പ്പറ്റ മേഖലാ പര്യടനം അലി ഹൈത്തമി ഉദ്ഘാടനം ചെയ്തു. യൂനുസ് പാണ്ടംകോട്, നിസാര്‍ വാരാമ്പറ്റ നേതൃത്വം നല്‍കി.
സു. ബത്തേരി മേഖലാ പര്യടനം മുഹമ്മദ്‌കോയ ഫൈസി ഉദ്ഘാടനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി യമാനി നേതൃത്വം നല്‍കി. മമ്മൂട്ടി മൗലവി, എ കെ അബു തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവാസി സംഗമവും വനിതാ സംഗമവും 
വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി 26 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പ്രവാസി സംഗമം നടത്തും. സആദാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.27 ന് വെള്ളിയാഴ്ച 2.30 ന് നടക്കുന്ന വനിതാ സംഗമത്തില്‍ റസീന ടീച്ചര്‍ ക്ലാസ്സെടുക്കും.

സആദ വാര്‍ഷികം: മഹല്ലുസംഗമങ്ങള്‍ സമാപിച്ചു

വാരാമ്പറ്റ: ഡിസംബര്‍ 27, 28 തിയ്യതികളിലായി നടക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി മഹല്ലുകളില്‍ നടന്നു വരുന്ന പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രചരണ സംഗമവും സമാപിച്ചു.
വാരാമ്പറ്റയില്‍ നടന്ന സംഗമത്തില്‍ എ സി മായിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ആസിഫ് വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി പ്രസംഗിച്ചു. സിറാജുദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ബപ്പനം മദ്‌റസാ ഹാളില്‍ നടന്ന പരിപാടിയില്‍ കല്ലേരി ആലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം വഹബി ഉദ്ഘാടനം ചെയ്തു. കബീര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. പി സി മമ്മൂട്ടി, ആരിഫ് വാഫി, ഇബ്രാഹിം ഫൈസി പ്രസംഗിച്ചു.

സആദ കോളേജ് വാര്‍ഷികം; പ്രചരണ സമ്മേളനം നടത്തി

വാരാമ്പറ്റ: സആദ കോളേജ് 10-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാക്കണ്ടിയില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രചരണ സമ്മേളനവും നടത്തി. 
സിറാജ് ഫൈസി ഉദ്ഘാടനം ചെയ്തു. യു കെ നാസര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ റഹ്മാനി സ്ഥാപന പ്രചരണം നടത്തി. ഇസ്മാഈല്‍ മൗലവി സ്വാഗതവും എ കെ മൊയ്തുട്ടി നന്ദിയും പറഞ്ഞു.
തെങ്ങുംമുണ്ടയില്‍ നടന്ന പ്രചരണ യോഗം സി കെ അമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ കെ സുലൈമാന്‍ മൗലവി, മഞ്ചേരി ഇബ്രാഹിം ഹാജി, കെ കെ എം ഫൈസി, എ സി പോക്കു പ്രസംഗിച്ചു.

സആദ കോളേജ് 10-ാം വാര്‍ഷികം; ശാഖകളില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും

ബുധനാഴ്ച  തെങ്ങുംമുണ്ട മദ്‌റസയിലും ശനിയാഴ്ച പന്തിപ്പൊയില്‍ മദ്‌റസയിലും പ്രചരണം
വാരാമ്പറ്റ: വാരാമ്പറ്റ സആദ കോളേജ് 10-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം ശാഖകളില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കാന്‍ എ കെ സുലൈമാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു. ഖാസിം ദാരിമി, മൊയ്തുട്ടി മാക്കണ്ടി, മുനീര്‍ ബപ്പനം, കുഞ്ഞബ്ദുല്ല തെങ്ങുംമുണ്ട, എ കെ സുലൈമാന്‍ മൗലവി, യൂനുസ് പാണ്ടംകോട് പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 6.30 ന് മാക്കണ്ടി മദ്‌റസയില്‍ നടക്കുന്ന പരിപാടിയില്‍ സിറാജ് ഫൈസി അദ്ധ്യക്ഷത വഹിക്കും. ശംസുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. യു കെ നാസിര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. പോള പോക്കര്‍ ഹാജി, മഞ്ചേരി ഇബ്രാഹിം ഹാജി, ആരിഫ് വാഫി പങ്കെടുക്കും.ഇന്ന് (ബുധന്‍) 6.30 ന് തെങ്ങുംമുണ്ട മദ്‌റസയിലും ശനിയാഴ്ച 2 മണിക്ക് പന്തിപ്പൊയില്‍ മദ്‌റസയിലും പരിപാടി നടക്കും.

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ; സആദാ കോളേജ് ദശവാര്‍ഷികം ഡിസംബര്‍ 26,27,28 തിയ്യതികളില്‍

 വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിച്ചു വരുന്ന സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് 10-ാം വാര്‍ഷികം ഡിസംബര്‍ 26,27,28 തിയ്യതികളില്‍ നടത്താന്‍ ചെയര്‍മാന്‍ പി എ ആലി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സമ്മേളന പ്രഖ്യാപനം നടത്തി. എ കെ പോക്കു മുസ് ിയാര്‍, എ സി മമ്മുട്ടി ഹാജി, തുര്‍ക്കി പോക്കര്‍ ഹാജി, എ കെ അന്ത്രു ഹാജി, മുഹമ്മദ്‌കോയ ഫൈസി സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി പി എ ആലി ഹാജി (ചെയര്‍മാന്‍), സി പി ഹാരിസ് ബാഖവി കമ്പളക്കാട്, പോള പോക്കര്‍ ഹാജി, അല്ലേരി ആലി, കെ വി സുലൈമാന്‍ ഹാജി, സി കെ അമ്മദ് ഹാജി, എ അമ്മദ്, എ കെ ആലി ഹാജി(വൈ. ചെയര്‍മാന്‍) ഇബ്രാഹിം ഫൈസി പേരാല്‍ (ജനറല്‍ കണ്‍വീനര്‍) ഖാസിം ദാരിമി പന്തിപ്പൊയില്‍(വര്‍ക്കിംഗ് കണ്‍വീനര്‍) എ കെ ഇബ്രാഹിം മൗലവി, എ സി പോക്കു, യു കെ നാസര്‍ മൗലവി, പി സി ഉമര്‍, അലി യമാനി(ജോ. കണ്‍വീനര്‍) മഞ്ചേരി ഇബ്രാഹിം ഹാജി(ട്രഷറര്‍) 
പബ്ലിസിറ്റി- എ കെ സുലൈമാന്‍ മൗലവി, സിറാജ് ഫൈസി, ഫിനാന്‍സ്- എ സി മായിന്‍ ഹാജി, മുഹ്‌യിദ്ദീന്‍ കുട്ടി യമാനി, സപ്ലിമെന്റ് - കണ്ണാടി അഷ്‌റഫ്, ആരിഫ് വാഫി, സ്റ്റേജ്- എ സി ഷറഫു, ഷമീര്‍ കെ, ഫുഡ്- ഓണീമ്മല്‍ അമ്മദ്, കമ്പ മൊയ്തുട്ടി, റിസപ്ഷന്‍- ഉസ്മാന്‍ ദാരിമി, കബീര്‍ ഫൈസി, വളണ്ടിയര്‍- ജഅ്ഫര്‍ വാരാമ്പറ്റ, യൂനുസ് പാണ്ടംകോട്, എന്നിവരെ തിരഞ്ഞെടുത്തു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും, ഖാസിം ദാരിമി നന്ദിയും പറഞ്ഞു.

വാരാമ്പറ്റ സആദാ കോളേജ് ദശവാര്‍ഷികമാഘോഷിക്കുന്നു

വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിന്റെ 10-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ചെയര്‍മാന്‍ പി എ ആലിഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സബ്കമ്മിറ്റി യോഗം തീരുമാനിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു.
2003 ല്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പട്ടിക്കാട് ജാമിഅയുടെ ജൂനിയര്‍ കോളേജായ സ്ഥാപനത്തില്‍ ഇപ്പോള്‍ 40 വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ 7-ാം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് കോഴ്‌സ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ പ്രസിഡണ്ട്. ദശവാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം 29 ന് വെള്ളിയാഴ്ച 4 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
പോള പോക്കര്‍ ഹാജി, എ കെ ആലി ഹാജി, എ സി മായിന്‍ ഹാജി, എ കെ അന്ത്രുഹാജി, യൂനുസ് പാണ്ടംകോട്, എ സി പോക്കു, ജഅ്ഫര്‍ വാരാമ്പറ്റ, നൗഷാദ് ബപ്പനം, എ സി മമ്മൂട്ടി, കെ സി ആലി ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.

സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് "സആദാ ഫെസ്റ്റ്" ഇന്ന്

വാരാമ്പറ്റ: സആദാ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കലാപരമായ സആദാ ഫെസ്റ്റ് ഇന്ന് (ബുധന്‍) ആരംഭിക്കും.രാവിലെ 9 മണിക്ക് സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി എ ആലി ഹാജി അദ്ധ്യക്ഷത വഹിക്കും.ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, എ കെ സുൈലമാന്‍ മൗലവി, കബീര്‍ ഫൈസി, മുഹമ്മദലി ഹൈത്തമി, ആരിഫ് വാഫി, ഷൗക്കത്തലി മാസ്റ്റര്‍ സംബന്ധിക്കും.