മനാമ: പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമായ നിരവധി സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ജബലുന്നൂര്‍ ഇസ്ലാമിക് കോപ്ലക്‌സിന്റെ ബഹ്‌റൈന്‍ ചാപ്‌റ്റര്‍ 2014 ഏപ്രിലില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിക്കു മുമ്പായി ത്രിമാസ പ്രചരണ പ്രവര്‍ത്തനങ്ങളും മെമ്പര്‍ഷിപ്പ് കാമ്പയിനും ആരംഭിച്ചു. കഴിഞ്ഞ ദിവസം മനാമ കെ.എം.സി.സി ഹാളില്‍ ചേര്‍ന്ന ചടങ്ങിലാണ് ഇതിനു തുടക്കം കുറിച്ചത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ജബലുന്നൂര്‍ ഇസ്ലാമിക് കോപ്ലക്‌സിന്റെ പ്രചരണവുമായി സ്ഥാപനത്തിന്റെ മുഖ്യ കാര്യദര്‍ശിയായ റഫീഖ് സകരിയ്യ ഫൈസി യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഫാമിലി കൌണ്‍സിലിങ് സെന്റ്‌ര്‍ ഉള്‍പ്പെടെയുള്ള നിരവധി ജനകീയമായ പല പദ്ധതികളും സ്ഥാപനം നടപ്പിലാക്കുമെന്ന് അന്ന് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ അറിയിക്കുകയും ചെയ്‌തിരുന്നു.


