Showing posts with label Aligarh. Show all posts
Showing posts with label Aligarh. Show all posts

അലിഗര്‍ സര്‍വ്വകലാശാല പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

അലിഗര്‍ മുസ്‍ലിം സര്‍വ്വകലാശാല 2015-16 അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18, 21 ആണ് MBBS/BDS, B.Tech, MBA കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പ്രൊഫഷണല്‍ കോഴ്സ് ഒഴികെയുള്ള ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് മാര്‍ച്ച് 31 വരെ സമയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.amucontrollerexams.com/
സംശയ നിവാരണത്തിന് സര്‍വ്വകലാശാല മലയാളി അസോസിയേഷനുമായി ബന്ധപ്പെടുക - ഗഫൂര്‍ (7417544716), ആഷിക് (9045212852), ഗഫൂര്‍ (9995307255), അന്‍സാരി (9548352795).
- gafoor asadi

SKSSF അലിഗര്‍ ചാപ്റ്റര്‍ വൈവിധ്യമായ പരിപാടികളോടെ മുന്നോട്ട്‌

അലീഗര്‍ : SKSSF കേന്ദ്രവല്‍ക്കരണത്തിന്റെ ഭാഗമായി രൂപികരിച്ച അലീഗര്‍ ചാപ്റ്റര്‍ SKSSF ഒരു വര്‍ഷത്തിനകം വൈവിധ്യമായ പരിപാടികള്‍ സംഘടിപിച്ചു മുന്നോട്ടു ഗമിക്കുന്നു. നേതാകളുടെ അനുസ്മരണം, നവാഗത സംഗമം, സെമിനാറുകള്‍, പ്രാര്‍ത്ഥനാ സദസ്സ്, പലിശ രഹിത ലോണ്‍ പദ്ധതി, വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുള്‍പ്പെടുത്തി ഹൊറിസോണ്‍ ലൈബ്രറി, അഡ്മിഷന്‍ സംബന്ധമായ ഹെല്‍പ്പ് ഡെസ്ക്ക് എന്നിവയിലൂടെ മലയാളികളിലേക്കും ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളിലേക്കും സംഘടനാ സന്ദേശം എത്തിക്കാന്‍ കഴഞ്ഞു.
2013-2014 വര്‍ഷത്തേക്കുള്ള കമ്മിറ്റി രുപീകരണ കൌണ്‍സില്‍ മീറ്റില്‍ ജനറല്‍ സെക്രട്ടറി സഫീര്‍ പി ജാറംകണ്ടി വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപിച്ചു. തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗം ഷഫീക്ക് റഹ്മാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്‌ നാസര്‍ ഫൈസി കൂടത്തായി ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭഷണം നടത്തി. നാഷനല്‍ സെക്രട്ടറി അബ്ദുള്ള പി .പി, മുനീര്‍ വേങ്ങര, NM നിയാസ്, കബീര്‍, സി .പി സുഫിയാന്‍ സംസാരിച്ചു.

SKSSF അലീഗഡ് ചാപ്റ്റര്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു

അലീഗഡ് : അലീഗഡ് യൂനിവേഴ്സിറ്റി 2013-2014 വര്‍ഷത്തേക്കുള്ള മുഴുവന്‍ കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. SKSSF അലീഗഡ് ചാപ്റ്റര്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചതായി ജനറല്‍ സെക്രട്ടറി സഫീര്‍ പി ജാറംകണ്ടി അറീയിച്ചു. ഫോണ്‍ നമ്പര്‍ : 07417217478, 08439491711, 08439491712.

അലീഗഡില്‍ SKSSF ലൈബ്രറി; ഉദ്ഘാടനം ഇന്ന് (14)

അലീഗഡ് : SKSSF അലീഗഡ് ചാപ്റ്റര്‍ കമ്മിറ്റി അലീഗഡ് യൂനിവേഴ്സിറ്റിയില്‍ സ്ഥാപികുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ഇന്ന് (14-2-2013 വ്യാഴം) 7 PM ന് എം.എം. ഹാളില്‍ ഇ.കെ. അബുബക്കര്‍ ഹുദവി നിര്‍വഹിക്കും. നാസര്‍ ഫൈസി കൂടത്തായി ഓണ്‍ലൈന്‍ വഴി മുഖ്യപ്രഭഷണം നടത്തും. നാഷനല്‍ സെക്രട്ടറി അബ്ദുള്ള പി.പി മുഖ്യാതിഥി ആയിരിക്കും. സുഫൈദ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സഫീര്‍ പി ജാറംകണ്ടി, മുനീര്‍ ജി.വി.കെ, ഷഫീക്ക് എ.ടി, മുനീര്‍ വേങ്ങര, എന്‍.എം. നിയാസ് സംസാരിക്കും.

SKSSF അലിഗര്‍ ചാപ്റ്ററിന് കീഴില്‍ ലൈബ്രറി