ആത്മീയ ചൂഷണം; സമുദായം വിട്ടുനില്‍ക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: ആരാധനയുടെയും ആത്മീയ സദസ്സുകളുടെയും മറവില്‍ സാമ്പത്തിക ചൂഷണം നടത്തുകയും സമുദായ അംഗങ്ങള്‍ക്കിടയില്‍ ആള്‍ദൈവ സങ്കല്‍പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അഭിനവ ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയണമെന്നും ആത്മീയ സദസ്സെന്ന പേരില്‍ ഇത്തരം ആളുകള്‍ സംഘടിപ്പിക്കുന്ന സദസ്സുകളില്‍നിന്ന് സമൂഹം വീട്ടുനില്‍ക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.കെ. അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, എം.എ.ചേളാരി, ബി.കെ.എസ്. തങ്ങള്‍ എടവണ്ണപ്പാറ, പി.ഹസൈനാര്‍ ഫൈസി ഫറോക്ക്, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍, എ.അശ്‌റഫ് ഫൈസി പനമരം, സി.മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, അബ്ദുല്‍ ലത്വീഫ് ദാരിമി ചിക്മഗളുരു, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, കെ.എഛ്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, ശാജഹാന്‍ അമാനി കൊല്ലം, അശ്‌റഫ് ബാഖവി തിരുവനന്തപുരം, മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen