മതചിഹ്നങ്ങളോടുള്ള അവമതിപ്പ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

ചേളാരി: മത ചിഹ്നങ്ങളോടുള്ള അവമതിപ്പും അപകര്‍ഷതയും വെറുപ്പും വര്‍ധിച്ചുവരുന്നത് രാജ്യത്തിന്റെ ഉന്നത സംസ്‌കൃതിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.കെ.ജെ.എം.സി.സി. നിര്‍വ്വാഹക സമിതി യോഗം ഉണര്‍ത്തി. ഹിജാബിനെ കുറിച്ച് രാജ്യത്ത് നടക്കുന്ന കോലാഹലങ്ങള്‍ അവസാനിപ്പിക്കണമെന്നും മതചിഹ്നങ്ങളെ ആദരിച്ച പാരമ്പര്യം ഭാരതീയ സംസ്‌കാരമായിരിക്കെ അത് നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹിജാബ് മൗലികാവകാശമായതിനാല്‍ ഈ അവകാശ സംരക്ഷണത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചേളാരി മുഅല്ലിം ഓഡിറ്റോറിയം മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, എം.എ. ചേളാരി, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.കെ.എസ്. തങ്ങള്‍ എടവണ്ണപ്പാറ, നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി കണ്ണൂര്‍, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എ.എം. ശരീഫ് ദാരിമി നീലഗിരി, എ.അശ്‌റഫ് ഫൈസി പനമരം, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, വി.എം. ഇല്‍യാസ് ഫൈസി തൃശൂര്‍, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം, അബ്ദുല്‍ ലത്തീഫ് ദാരിമി ചിക്മഗളുരു സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen