പ്രവാചക ചര്യയില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളാല്‍ പടുത്തുയര്‍ത്തിയ പ്രസ്താനമാണ് സമസ്ത : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

റിയാദ് : ഇസ്‌ലാമിക സമൂഹത്തിന് അഭിമാനാര്‍ഹമായ വര്‍ത്തമാനം രൂപപ്പെടുത്തുന്നതില്‍ പൂര്‍വീകര്‍ക്കുളള പങ്ക് നാം വിസ്മരിക്കരുതെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കല്‍ നമ്മുടെ കടമയാണെന്നും റിയാദ് എസ് കെ ഐ സി പ്രാര്‍ത്ഥനാ ദിനസംഗമം അഭിപ്രായപ്പെട്ടു. ആത്മീയ പുരോഗതിയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുളള ആര്‍ത്തിയാണ് മൂല്യങ്ങളെ അവഗണിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതെന്നും മുഖ്യാഥിതി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പറഞ്ഞു. നാട്ടിലെ നിലാരംഭരായ ഒട്ടനവധി പാവങ്ങളെ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളായ നിങ്ങള്‍ക്ക്, നിങ്ങളറിയാതെ തന്നെ എല്ലാഴ്‌പ്പോയും പ്രാത്ഥന ലഭിക്കുന്നവരാണന്നും, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാവരുതെന്നം പ്രസ്താവിച്ചു.

മജ്മഅ് അല്‍ ഇസ്‌ലാമിയ്യ പ്രിന്‍സിപ്പല്‍ കെ എ റഹ്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രാസ്താനിക രംഗത്തെ കഴിഞ്ഞകാല നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍മിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദേശാനുസരണം നടക്കുന്നതാണ് പ്രാര്‍ത്ഥനാ ദിനം. ചടങ്ങില്‍ മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അലവിക്കുട്ടി ഒളവട്ടൂര്‍, കോയാമു ഹാജി കൊട്ടപ്പുറം, മുഹമ്മദാലി ഹാജി കൈപ്പുറം, സൈതലവി ഫൈസി, അബ്ദുല്‍ റസാഖ് വളക്കൈ, അഹമ്മദ് കുട്ടി തേനങ്ങല്‍, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ശാഫി ദാരിമി പാങ്ങ്, അബ്ബാസ് ഫൈസി വൈലത്തൂര്‍, ശറഫുദ്ദീന്‍ ബാഖവി തൃശ്ശൂര്‍, ലത്തീഫ് ഹാജി തച്ചണ്ണ, ബശീര്‍ താമരശ്ശേരി എന്നിവര്‍ സംബന്ധിച്ചു. അബൂബക്കര്‍ ദാരിമി പുല്ലാര അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി മാരായ മംഗലം സ്വാഗതവും, അബ്ദുസ്സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
- A. K. RIYADH