ഹിമ സ്‌നേഹ വീടുകള്‍ക്ക് ശിലയിട്ടു

കാളികാവ് : ഹിമ സ്‌നേഹ വീടുകള്‍ക്ക് ശിലയിട്ടു. ആരാരുമില്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് അഭയമായി കാളികാവ് അടക്കാക്കുണ്ടില്‍ ഹിമ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ വീടുകളുടെ് ശിലാസ്ഥാപന കര്‍മം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ കൂടിയായ ഹിമ ചെയര്‍മാന്‍ എപി ബാപ്പുഹാജി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് സനേഹ വീടുകള്‍ ഒരുങ്ങുന്നത്. പത്തുവീടുകളാണ് പ്രാരംഭ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. അതില്‍ മൂന്ന് വീടുകളുടെ ശിലാസ്ഥാപന കര്‍മം ആണ് ശനിയാഴ്ച നടന്നത്. 
ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം വണ്ടൂര്‍ മണ്ഡലം ഖത്തര്‍ കെ എം സിസി, മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി പുത്തൂര്‍ ഉമര്‍, ഖത്തര്‍ സ്വദേശിയായ അബ്ദുന്നാസര്‍ ഗാനം എന്നിവരാണ് വീടുകള്‍ സംഭാവന ചെയ്യുന്നത്.
ശിലാസ്ഥാപന സമ്മേളനം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹിമ ട്രസ്റ്റ് ചെയര്‍മാന്‍ എപിബാപ്പുഹാജി അധ്യക്ഷനായി. സമസ്ത വൈസ് പ്രസിഡന്റ് കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥനയും കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ മുഖ്യ പ്രഭാഷണവും നടത്തി. ഖത്തര്‍ കെ എം സിസി സ്റ്റേറ്റ് പ്രസിഡന്റ് പിഎസ് എച് തങ്ങള്‍, പിവി അബ്ദുല്‍ വഹാബ്, പി കുഞ്ഞാണി മുസ്ല്യാര്‍, ഒ കുട്ടി മുസ്ല്യാര്‍, കാളിയാടന്‍ അബ്ദുല്‍ അസീ്‌സ്, കാളാവ് സൈതലവി മുസ്ല്യാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, ഫരീദ് റഹ്മാനി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ജോജി കെ അലക്‌സ്, അബ്ദുല്‍ കരീം ബാഖവി, പികെ മുസ്ഥഫ ഹാജി, ബഹാഉദ്ദീന്‍ ഫൈസി, മുജീബ് ദാരിമി, സംസാരിച്ചു.
- Saleem Ck