
‘മുഹമ്മദിന്റെ ജീവിതം’ എന്ന പേരില്‍ ഫ്രഞ്ചുമാഗസിനായ Charlie Hebdo ആണ് ബുധനാഴ്ച പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പതിപ്പിറങ്ങുന്നുവെന്ന് പത്രാധിപര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
മതത്തിനെതിരെയുള്ള ഈ കടന്നുകയറ്റം അന്താരാഷ്ട്രനിയമങ്ങളുടെ കടുത്ത നിരാകരണമാണ്. പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയോട് യോജിക്കുന്നതല്ലിത്. ആവിഷ്കാര സ്വാതന്ത്രത്തിന്റെ ദുരുപയോഗമാണ് ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ നടക്കുന്നത്- ഓ.ഐ.സി സെക്രട്ടറി ജനറല്‍ ഇക്മാലുദ്ദീന്‍ ഇഹ്സാന്‍ പറഞ്ഞു.
പതിപ്പിലെ കാര്‍ട്ടൂണുകളെല്ലാം ഹലാലാണെന്ന വാദമുന്നയിച്ചാണ് വാരിക നേരത്തെ ഇതെകുറിച്ച് പരസ്യപ്പെടുത്തിയിരുന്നത്. നേരത്തെ, പലപ്പോഴും വാരിക മുസ്ലിംവിരുദ്ധവും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്ട്ടൂണുകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.