
പ്രവാചകന്റെ കാലം മുതല്‍ക്കെയുള്ള ആചാരങ്ങളെ അനാചാരമെന്ന് പറഞ്ഞ് പുഛിക്കുന്നവര്‍ പ്രവാചകനെ അവഹേളിക്കുകയാണ്. മഖാം സിയാറത്തുകളെയും പുണ്യാത്മാക്കളെയും ബഹുമാനിക്കുന്നതിനെ ഇസ്ലാം എന്നും അനുകൂലിച്ചിരുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. കേരളത്തില്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവ കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മാലിക് ദീനാര്‍ തങ്ങളോടൊപ്പം തന്നെ ഓര്‍ക്കേണ്ട നാമമാണ് താജുദ്ദീന് പെരുമാളെന്ന ചേരമാന്‍ പെരുമാളിന്റെതെന്നും ത്വാഖ അഹ്മദ് മൗലവി പറഞ്ഞു.
മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സനദ് ദാന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാനുള്ള സനദ് വസ്ത്രം അദ്ദേഹം കൈമാറി. ഉറൂസ് കമ്മിറ്റി ചെയര്മാന് മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. അലി ഫൈസി പാവണ്ണ പ്രഭാഷണം നടത്തി.
മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, തെരുവത്ത് ഖത്വീബ് അബ്ദുര്‍ റഹ്മാന് മുസ്ല്യാര്‍, ടി.ഇ. അബ്ദുല്ല, യഹ്യ തളങ്കര, മൊയ്നുദ്ദീന് കെ.കെ. പുറം, ടി.എ. ഖാലിദ്, കെ.എം അബ്ദുര്‍ റഹ്മാന്, കെ.എ.എം. ബഷീര്‍ വോളിബോള്‍, അബ്ദുര്‍ റഹ്മാന് ബാങ്കോട്, യൂനുസ് ഹുദവി, ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഹസൈനാര്‍ ഹാജി തളങ്കര, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, എം.പി. ഷാഫി ഹാജി, മുക്രി ഇബ്രാഹിം ഹാജി, അസ്ലം പടിഞ്ഞാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും ട്രഷറര്‍ സി.എം. മുഹമ്മദ്കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.