മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന ജാമിഅഃ നൂരിയ്യഃ അറബിക് കോളജിന്റെ നാല്‍പത്തിയെട്ടാം വാര്‍ഷിക
നാല്‍പത്തിയാറാം സനദ്ദാന മഹാസമ്മേളനത്തിന് പ്രശസ്ത പണ്ഡിതന്‍ ഹൈദരാബാദിലെ നിസാമിയ്യ
സര്‍വകലാശാല പ്രിന്‍സിപ്പാള്‍ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഫൈസാബാദ്: തെന്നിന്ത്യയിലെ മതവൈജ്ഞാനികരംഗത്തെ അത്യുന്നത കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജിന്റെ നാല്‍പത്തിയെട്ടാം വാര്‍ഷിക നാല്‍പത്തിയാറാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. അറിവിന്റെ പ്രഭ ചൊരിയുന്ന ഫൈസാബാദിലെ പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗരിയില്‍ എത്തിച്ചേര്‍ന്ന പണ്ഡിതരും പൗരപ്രമുഖരും ജാമിഅയിലെ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വന്‍ ജനാവലിയുടെ കണ്ഠനാളങ്ങളില്‍ നിന്നുമുയര്‍ന്ന തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ജാമിഅഃ നൂരിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ മൂവര്‍ണക്കൊടി ഉയര്‍ത്തിയതോടെയാണ് ത്രിദിന സമ്മേളനത്തിന് ആരംഭം കുറിച്ചത്. നേരത്തെ ജാമിഅഃ മസ്ജിദിന് സമീപത്തെ ഖബറിടത്തില്‍ നടന്ന സിയാറത്തിന് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഹൈദരാബാദിലെ നിസാമിയ്യ സര്‍വകലാശാല പ്രിന്‍സിപ്പാള്‍ ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് നിര്‍വഹിച്ചു. ചടങ്ങില്‍ ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മദീന മുനവ്വറയില്‍ നിന്നെത്തിയ വിശിഷ്ടാതിഥി അബ്ദുല്‍ഖാദര്‍ അല്‍ ജിലിയുടെ സാന്നിധ്യം ശ്രദ്ധേയമായി.
"അല്‍ മുനീര്‍' വാര്‍ഷിക സുവനീറിന്റെ പ്രകാശനം നിര്‍മാണ്‍ മുഹമ്മദാലി ഹാജിക്ക് നല്‍കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.എം. ജിഫ്രി തങ്ങള്‍ കക്കാട്, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ., മഞ്ഞളാംകുഴി അലി, വി.ഇ. മോയിമോന്‍ ഹാജി, എം.സി. മായിന്‍ഹാജി, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ പ്രസംഗിച്ചു. "അല്‍ മുനീര്‍' പരിചയം ചീഫ് എഡിറ്റര്‍ അബ്ദുല്‍ അസീസ് കാപ്പുംചാല്‍ നിര്‍വഹിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹാജി കെ. മമ്മത് ഫൈസി സ്വാഗതവും നൂറുല്‍ ഉലമ സെക്രട്ടറി ജംഷീര്‍ ആലക്കാട് നന്ദിയും പറഞ്ഞു.
കോഴിക്കോട് ഖാസി അബ്ദുല്‍ നാസര്‍ ഹയ്യ് തങ്ങള്‍, ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ., പി.പി. മുഹമ്മദ് ഫൈസി, സൈതലവി മുസ്ലിയാര്‍ കാളാവ്, പി. കുഞ്ഞാണി മുസ്ലിയാര്‍, കെ. അബുഹാജി കട്ടുപ്പാറ, ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, പി. അബ്ദുല്‍ ഹമീദ്, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പച്ചീരി നാസര്‍ സംബന്ധിച്ചു.