15 നു ശിഹാബ് തങ്ങളുടെ അനുസ്മരണം പാത്തൂരില്‍

മഞ്ചേശ്വരം: കേരളത്തിലെ മുസ്ലിം സമുദായത്തിലെ ആത്മീയ നായകനായ പാണക്കാട് സയ്യിദ്  മുഹമ്മദലി ശിഹാബ്തങ്ങളുടെ അനുസ്മരണത്തിന് കജെ നാട് ഒരുങ്ങി. പതിനായിരങ്ങള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള വിശാലമായ സദസ്സും നൂറുപ്പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന സ്‌റേറജും ഒരുങ്ങികഴിഞ്ഞു. ജനുവരി 15 നാണ് തങ്ങളുടെ അനുസ്മരണം നടക്കുന്നത്. പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടമല ബാപ്പു മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി, കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ , അബ്ദുസ്സമദ് പുക്കോട്ടൂര്‍,  ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി. യു.ടി. അബ്ദുല്‍ ഖാദര്‍, പി.ബി. അബ്ദുല്‍ റസാഖ്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എ.കെ.എം അഷ്‌റഫ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍,  തുടങ്ങിയവര്‍ സംബന്ധിക്കും.