ശിഹാബ് തങ്ങള്‍ ഉറൂസും മതപ്രഭാഷണവും

മലപ്പുറം : പാവണ്ണ അന്‍വാറുല്‍ ഇസ്‌ലാം സംഘം ആഗസ്ത് ഒന്നുമുതല്‍ അഞ്ചുവരെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒന്നാം ഉറൂസ് മുബാറക്കും പഞ്ചദിന മതപ്രഭാഷണവും നടത്തും. വി.ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അലി ഫൈസി പാവണ്ണ, വി.ടി. ബാപ്പുട്ടി എന്നിവര്‍ സംസാരിച്ചു.

പണ്ഡിത മഹാസമ്മേളനം

പുലാമന്തോള്‍ : വെള്ളിമാടുകുന്ന് എ.കെ. മുഹമ്മദ്‌കോയ തങ്ങളുടെ 13-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി നടന്ന സിദ്ദീഖിയ ദര്‍സ് 12-ാം വാര്‍ഷിക പണ്ഡിത മഹാസമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.

ദാറുന്നജാത്ത് ഇംഗ്ലീഷ് വിഭാഗം പ്രൊഫ. സി. ഹംസ മുഖ്യപ്രഭാഷണം നടത്തി. കാളാട് അബ്ദുള്ളക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, പാണക്കാട് ശമീറലി ശിഹാബ്തങ്ങള്‍, കാപ്പ് ഉമ്മര്‍ മുസ്‌ലിയാര്‍, പൊന്നാനി ഖാസി മഖ്ദൂം മുത്തുക്കോയ തങ്ങള്‍, ഹാഫിസ് അബ്ദുള്‍അസീസ് മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിച്ചു. അന്നദാനവും നടന്നു.

ആ വലിയ ശൂന്യതയ്ക്ക് ഒരാണ്ട്

മലപ്പുറം : മലപ്പുറത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ ഭൂമികയിലെ ഏറ്റവും വലിയ ശൂന്യതയ്ക്ക് ഒരാണ്ട്. കിനിഞ്ഞിറങ്ങുന്ന വേദനപോലെ പടിയിറങ്ങിപ്പോയ പാണക്കാട്ടെ വലിയ തങ്ങള്‍ ഓര്‍മകളിലെ അപൂര്‍വ ചൈതന്യമായി ജനമനസ്സുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. കഴിഞ്ഞ ശഅബാന്‍ ഒന്‍പതിനായിരുന്നു (ഓഗസ്റ്റ് ഒന്ന്) പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം. വേദിയില്‍ നിറഞ്ഞുനിന്ന അദ്ദേഹം മതേതര നിലപാടുകളിലൂടെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് സൗഹാര്‍ദത്തിന്റെ മുഖം പകര്‍ന്നുനല്‍കി.
സാധാരണക്കാര്‍ക്കുവേണ്ടി അത്രയേറെ സമയം മാറ്റിവയ്ക്കാന്‍ തുനിഞ്ഞ നേതാക്കള്‍ അപൂര്‍വമാണ്. ആര്‍ക്കു മുന്നിലും അടച്ചിടാത്തതായിരുന്നു പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിലെ ആ ഹൃദയവാതില്‍. പൂമുഖത്തെ എട്ടുകോണുള്ള മേശയ്ക്കു പിന്നില്‍നിന്ന് രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ മുസ്‌ലിംകളുടെ ആത്മീയ ചൈതന്യമായി ഉയരാനും ശിഹാബ് തങ്ങള്‍ക്കു കഴിഞ്ഞിരുന്നു. തങ്ങള്‍ വിടപറഞ്ഞ ദിനങ്ങളിലെ സങ്കടക്കടല്‍തന്നെ അതിനു സാക്ഷ്യം. വീട്ടിലും മലപ്പുറം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വച്ചപ്പോഴും പാണക്കാട് ജുമാമസ്ജിദിലേക്ക് കബറടക്കത്തിനായി കൊണ്ടുപോയപ്പോഴും മലപ്പുറം അന്നുവരെ കാണാത്ത ജനപ്രവാഹമായിരുന്നു.

മഴപോലും വകവയ്ക്കാതെ നാടിന്റെ എല്ലാ വഴികളും പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഓടിയെത്തിയ ആ രാത്രി മലപ്പുറം ഒരിക്കലും മറക്കില്ല. അക്രമരാഷ്ട്രീയവും തീവ്രവാദപ്രവര്‍ത്തനങ്ങളും വീണ്ടും പിടിമുറുക്കുമ്പോള്‍ പാണക്കാട്ടെ വലിയ തങ്ങളുടെ ആജ്ഞാപൂര്‍ണമായ സാന്നിധ്യം ഇല്ലാതാകുന്നത് എത്രമാത്രം വേദനാജനകമാണെന്ന് തിരിച്ചറിയുന്ന ദിനങ്ങളാണിത്. മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി മുന്നില്‍ നില്‍ക്കുമ്പോഴും ഇതരസമുദായങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അദ്ദേഹത്തിനു സാധിച്ചു. മറ്റൊരു സമുദായത്തെയും ഒരിക്കല്‍പ്പോലും നോവിച്ചില്ല.

പതിഞ്ഞ ശബ്ദത്തില്‍ മാത്രം സംസാരിച്ച ശിഹാബ് തങ്ങള്‍ ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയുമായി രുന്നു. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും ഒരേസമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാള്‍.

മഹല്ലുകളില്‍ ആഭ്യന്തര ശൈഥില്യം ഉണ്ടാകരുത് - എസ്.എം.എഫ്

ചേളാരി : ആഭ്യന്തര ശൈഥില്യങ്ങള്‍ സൃഷ്ടിച്ച് മഹല്ല് ജമാഅത്തുകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ദുര്‍ബലമായ മഹല്ല് സംവിധാനങ്ങളില്‍ നിന്നാണ് അധാര്‍മ്മികതകളും അപകടകരമായ അരാജകത്വങ്ങളും തീവ്രവാദ ഭീകരവാദ പ്രവണതകളും തഴച്ച് വളരുക. മഹല്ല് ജമാഅത്തുകള്‍ ശക്തിപ്പെടുത്തി സദാചാരനിഷ്ഠ പാലിക്കുന്ന സമൂഹത്തെ സജ്ജമാക്കാന്‍ കര്‍മ്മരംഗത്തിറങ്ങാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.എം.ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു.ശാഫി ഹാജി, കെ.എം.അലി, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ.എ.റഹ്മാന്‍ ഫൈസി, പി.പി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

കുണിയയിലെ വ്യാജ ജിന്ന്‌ സിദ്ധനെപ്പറ്റി ശൈഖുന ത്വാഖ ഉസ്താദിന്റെ പ്രസ്താവന

കാസറഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കുണിയ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരിക്കുന്ന ജിന്ന്‌ സിദ്ധനെപ്പറ്റി ആ സ്ഥലം ഉള്‍പെട്ട മേഘലയുടെ സംയുക്ത ഖാസി ചുമതലയുള്ള ശൈഖുന ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്ഹരിയുടെ ഔദ്യോഗിക പ്രസ്താവന:
.
"കുണിയ അടുക്കം എന്ന എന്റെ മഹല്ല്‌ വിലായത്തില്‍പ്പെട്ട സ്ഥലത്ത്‌ വര്‍ഷങ്ങളായി നടന്നുവരുന്ന ജിന്ന്‌ ഹാളിറാത്ത്‌ ചികിത്സയെപ്പറ്റി ഞാന്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ തന്നെ പലരില്‍ നിന്നും ചോദ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച്‌ ഈ ഹാളിറാത്തിന്റെ നിജസ്ഥിതി അറിയാന്‍ അവിടെച്ചെന്ന്‌ ഈ സിദ്ധനെ നേരില്‍ കണ്ട പലരുമായും ഞാന്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസ്സിലാക്കി എന്നുമാത്രമല്ല ഒന്നിലധികംപേരെ ഈ ഹാളിറാത്തിലേക്ക്‌ അതിന്റെ നിജസ്ഥിതി ഗ്രഹിക്കാനുള്ള സൂത്രങ്ങളുമായി പറഞ്ഞയക്കുകയും ചെയ്‌തു. അവര്‍ മുഖേന ഈ ജിന്ന്‌ തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാജമുഖം എന്റെ മുന്നില്‍ തെളിഞ്ഞു. അപ്പോള്‍ ഈ തട്ടിപ്പിന്റെ കഥ ജനങ്ങളെ അറിയിക്കുക എന്നത്‌ എന്റെ ദീനിയായ കടമയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല.
ആയത്‌കൊണ്ട്‌ കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്തിനോട്‌ ഈ ജിന്ന്‌ തട്ടിപ്പ്‌ ജനങ്ങളോട്‌ ബോധ്യപ്പെടുത്തണമെന്ന്‌ മാത്രമല്ല ഔദ്യോഗികമായി ഈ ജിന്ന്‌ ചികിത്സാ തട്ടിപ്പ്‌ നിര്‍ത്തി തൗബ ചെയ്‌തു മടങ്ങി നല്ല നടപ്പ്‌ നടക്കാന്‍ ഈ വ്യാജനോട്‌ കല്‍പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അവന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ 13-ാം തീയ്യതി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ ഈയുള്ളവന്‍ കുണിയ ജുമാഅത്ത്‌ പള്ളിയില്‍ വരുന്നതും അന്നേരത്ത്‌ കുണിയ ജമാഅത്ത്‌ പള്ളി അങ്കണത്തില്‍ അവന്‍ അവന്റെ ഹാളിറാത്തുമായി വന്നു പ്രകടിപ്പിക്കട്ടെ. അപ്പോള്‍ ഹാളിറാവുന്ന സത്വം ജിന്നോ, ശൈത്താനോ, ഖരീനോ, ആത്മാവോ എന്ന്‌ അതുമായി സംസാരിച്ച്‌ യഥാര്‍ത്ഥ വിധി അവന്ന്‌ നല്‍കാമെന്നും മാത്രമല്ല ശരിയാണങ്കില്‍ ഇത്‌ തുടര്‍ന്നോ എന്ന സാക്ഷിപത്രം എഴുതിക്കൊടുക്കാമെന്നും അവനെ അറിയിക്കാനും ജമാഅത്തിനോട്‌ ഈയുള്ളവന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പേതന്നെ വ്യാജനെന്ന്‌ എന്റെ മുമ്പില്‍ സ്ഥിരീകരിക്കപ്പെട്ട കുണിയയിലെ വ്യാജ സിദ്ധന്‍ പ്രസ്‌തുത സമയത്ത്‌ വരാന്‍ തയ്യാറാകാതെ ജൂലൈ 12 ന്‌ ഒരു ഉഴപ്പന്‍ എഴുത്തു കൊടുത്തുവിടുകയാണുണ്ടായത്‌. ആയതിനാല്‍ അവനെപ്പറ്റിയുള്ള വിധി അവന്റെ അസാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്‌കൊണ്ട്‌ അന്നവിടെക്കൂടിയ ജമാഅത്തിലെ അംഗങ്ങളോട്‌ അവന്റെ കള്ളത്തരം വെളിപ്പടുത്തുകയാണ്‌ ഈയുള്ളവന്‍ ചെയ്‌തത്‌. എന്റെ ഈ നിലപാട്‌ ശറഇയ്യായി നൂറ്‌ ശതമാനം ശരിയാണെന്ന്‌ എനിക്കുറപ്പുണ്ട്‌.
ഇനി ഈ വ്യാജന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ നേരിട്ട്‌ ജിന്ന്‌ ഹാളിറാത്തിനെപ്പറ്റി പഠിച്ച ഒരു പണ്ഡിതന്റെകൂടെ അവന്‍ ഹാളിറാത്ത്‌ ഉണ്ടെന്ന്‌ പറയുന്ന സമയത്ത്‌ പോയി നിജപ്പെടുത്തട്ടെ. അല്ലാതെ അതും ഇതും പറയലല്ല. ചില പത്രങ്ങള്‍ കൊഴിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നുംതന്നെ കുണിയയിലില്ലെന്ന്‌ അറിയിക്കാനും ഈ സമയം ഞാനുപയോഗപ്പെടുത്തുന്നു. കൂടാതെ നിയമപാലകരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക്‌ തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു."

കാസര്‍ഗോഡ്‌
18.7.2010

എന്ന്‌

ഖാസിയാറകത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍ (ഒപ്പ്‌)
കീഴൂര്‍-മംഗലാപുരം ഖാസി

ശിഹാബ് തങ്ങളുടെ ഓര്‍മ്മകളില്‍ ഒരു സായന്തനം

മലപ്പുറം : ശിഹാബ് തങ്ങളുടെ സ്മരണകളുമായി ഒരു സായന്തനം. 'തങ്ങളുടെ' ഓര്‍മകള്‍ പങ്കുവെച്ച് നൂറുകണക്കിന് പേര്‍...

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്നാം ഉറൂസിനോടനുബന്ധിച്ച് എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ആത്മീയ സമ്മേളനത്തിലാണ് ശിഹാബ്തങ്ങള്‍ സ്മരണകളിരമ്പിയത്. ശിഹാബ്തങ്ങളോടൊത്ത് ചെലവിട്ട നിമിഷങ്ങള്‍ സമ്മേളനത്തില്‍ പങ്കുവെച്ചു.

ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന മഹല്ലുകളില്‍ നിന്നുള്ള പൊതുജനങ്ങളും മതപണ്ഡിതരും സമസ്തയുടെ നേതാക്കളുമടക്കം നൂറുകണക്കിന് പേര്‍ ആത്മീയ സമ്മേളനത്തില്‍ പങ്കെടുത്തു.പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണപ്രഭാഷണം നടത്തി. ദര്‍സുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മുദരിസുകള്‍ക്ക് ശിഹാബ്തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയ പി.പി. മുഹമ്മദ് ഫൈസിക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിച്ചു.ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പൊന്നാടയണിയിച്ചു.

ഉറൂസിനോടനുബന്ധിച്ച് നടത്തിയ പ്രബന്ധ മത്സര വിജയികള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണംചെയ്തു. തുടര്‍ന്ന് സി.ഡി പ്രകാശനംചെയ്തു.കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വാഗതവും കെ.എ. റഹ്മാന്‍ നന്ദിയും പറഞ്ഞു.

മത പഠനത്തിനും വേണം സ്കോളര്ഷിപ്പ്

അന്ത്യനാളിന്റെ അടയാളമായി അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ)എണ്ണിയ ഒരു കര്യം അറിവ് ഉയര്ത്തപ്പെടുമെന്നാണു. പണ്ഡിതന്മാരുടെ മരണമാണു അതിന്റെി ഉദ്ദ്യേശ്യമെന്നു അവിടുന്നു വിശദീകരിച്ചു. ഇന്നു നാം ഏറെ ഉത്കണ്ടയോടെയാണ്‍ ഓരോ പണ്ടിതന്റെ മരണത്തെയും നോക്കിക്കാണുന്നത്. അവരെ കിട പിടിക്കുന്ന ഒരു തലമുറയുടെ അഭാവം ഒരു സമൂഹത്തിന്റെ നാശം തന്നെയാണു. ഗാഢ ജ്ഞാനമുള്ള ഒരു പണ്ടിത നിര ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ മതപഠനത്തിനു താത്പര്യം കുട്ടികളിലും രക്ഷിതാക്കളിലും കുറഞ്ഞു വരുന്നതായി കാണാന്‍ കഴിയുന്നു. നല്ല പള്ളിദര്സുലകളും കുറ്റിയറ്റു പോയിരിക്കുന്നു. പഞ്ചായത്തുകള്‍ തോറും നമുക്കു കോളജുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അറബിക് കോളജികളില്‍ വിഷയബഹുല്യവും ഭൗതികചിന്തയും കിതാബോ ത്തിനു തടസ്സമായി നിലകൊള്ളുന്നു. കാലം ചെല്ലുന്തോറും ഈ പ്രവണത വര്ദ്ധിുക്കുകയെ ഉള്ളു. ഫത്‌വാ ഉദ്ദരിക്കാന്‍ കഴിയുന്ന ഒരു ഒരു സംഘം ആലിമുകള്‍ നമുക്കു എപ്പോഴും ഉണ്ടായേ പറ്റൂ. കഴിവുള്ള ബുദ്ധിശക്തിയുള്ള മുതഅല്ലിമുകള്‍ സര്ക്കായര്‍ ഉദ്യോഗത്തിലേക്കോ , വിദേശ ജോലിയിലേക്കോ തിരിയുന്ന കാഴ്ചയാണുള്ളത്. ബിരുദം നേടി സേവന രംഗത്തുള്ളവര്‍ തന്നെ ഖുതുബ ഓതാനും മദ്റസാ ക്ലാസിനും മാത്രം ഒരുങ്ങുന്നുള്ളു. ജീര്ണകഥകള്‍ ഒറ്റപ്പെട്ടതെങ്കിലും നാം കേള്ക്കേ ണ്ടി വരുന്നു.

ദര്സു്കളിലും കോളജുകളിലുമായി അദ്ധ്വാനിച്ചു പഠിക്കുന്ന എത്രയോ പേര്‍ ഇന്നുമുണ്ട്. പ്രശസ്തിയോ പ്രോത്സാഹനമോ പിടിച്ചു പറ്റാന്‍ അറിയാത്തവര്‍. തങ്ങളുടെ പ്രതിഭ വളര്ത്താ നോ ഉന്നത പഠനത്തിനോ സാമ്പത്തികമായി കഴിയാതെ പഠിത്തം നിറുത്തുന്നവരും അവരിലുണ്ടു. ഉറുതി പറഞ്ഞു പണക്കിഴികള്‍ നേടാന്‍ ഇന്നവസരങ്ങള്‍ ഇല്ലല്ലോ.പഠനത്തില്‍ മികവു കാണിക്കുന്ന വളര്ന്നുി വരുന്ന വിദ്യാര്ത്ഥി കളെ നാം സാമ്പത്തികമായി നാം പിന്തുണ നല്കേ്ണ്ടതില്ലേ.

പി എസ് സി യെയോ യു ജി സി യെയോ പോലെ ഒരു സമഗ്രമായ ടെസ്റ്റു നടത്തി ജൂനിയര്‍ സീനിയര്‍ വിദ്യാര്ഥിോകള്ക്കു സ്കോളര്ഷി പ്പ് നല്കു കയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ കിതാബിലേക്കുണ്ടാ വുന്നതാണു.മാത്രവുമല്ല അത് ഒരു മാനദണ്ഡമായി കണക്കാക്കപ്പെടുകയാണെങ്കില്‍ പഞ്ചായത്തുകള്‍ തോറും പ്രവര്ത്തികച്ചു വരുന്ന കോളജുകളില്‍ പടനത്തില്‍ മൂല്യം വര്ദ്ധിതക്കാനും കാരണമവും. ഒപ്പം ഗവേഷണാപടന സമ്പ്രദായവും വലര്ന്നു വരും. ഖുര്‍‌ആന്‍, ഫിഖ്ഹ്, ഹദീസ്, നഹ്‌വ് തുങ്ങിയ വിഷയങ്ങളില്‍ ഒബ്ജക്റ്റീവു തരത്തി ലായിരിക്കണം സ്കോളര്ഷിപപ്പ് പരീക്ഷ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിനും മൂല്യനിര്ണ്ണയയത്തിനും കഴിയുന്ന ഒരു ഉന്നത അധ്യാപകസമിതി രൂപീകരിക്കുക.. മെഡിക്കല്‍ എണ്ട്രന്സ്റ പരീക്ഷ പോലെ റാങ്കു നിജപ്പെടുത്തിയോ മറ്റൊ മികച്ച ജേതാക്കള്ക്കുക പ്രോത്സാഹനവും പിന്തുണയും ആകുന്ന രീതിയിലായിരിക്കണം പഠനസഹഅയം.

ഗള്ഫ്ി രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്ന മത ബിരുതധാരികള്‍ ഗ്രാജ്വേറ്റ് മീറ്റുകള്‍ നടത്തി വിഷയം ചര്ച്ചല ചെയ്യുകയും പ്രവര്ത്ത ന രൂപരേഖ തയ്യാറാക്കുകയും ചെയ്യണം. മത രംഗത്തു സേവനം ചെയ്യാന്‍ അവസരം ലഭിക്കാത്ത പ്രവാസി പണ്ഡിതര്‍ ഒരു പ്രായശ്ചിത്വമായി ഈ പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങണം. ഓരോ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദധാരികളും പ്രത്യേകം സംഘടിക്കുന്നതു കൂടുതല്‍ കാര്യക്ഷമമയിരിക്കും . ഇതിനുള്ള സാമ്പത്തിക സ്രോതസ്സും ഇവിടെ നിന്നു സംഘടിപ്പിക്കാന്‍ കഴിയണം. വിശയത്തിന്റെ ഗൗരവം സമുദായ സ്നേഹികളെ ബോധ്യപ്പെടുത്തുന്നതിലും പണ്ഡിതര്ക്കേ സാധിക്കുക യുള്ളൂ. കേരളത്തില്‍ സേവനനിരതരായ പണ്ഡിതര്ക്കു തുച്ചമായ വരുമാനത്തില്‍ നിന്നു കൊണ്ടു പരീക്ഷാ പ്രവര്ത്തനങ്ങള്‍ നിര്‌വ്വഹിക്കാന്‍ നന്നേ പ്രയാസപ്പെടും. അതു നടക്കതെ പോകലായിരിക്കും ഫലം.

മത വിദ്യാര്ത്ഥിയകളെ കിതാബുകളിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇത്തരം ഭൗതിക പിന്തുണ നല്കേയണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ രംഗത്തേക്കു നേതാക്കളുടെ ശ്രദ്ധ പതിയുമെന്നു പ്രതീക്ഷിക്കാം.. agrahmani

മഹല്ല് ശാക്തീകരണസംഗമം നടത്തി

എടപ്പാള്‍ : വട്ടംകുളം പഞ്ചായത്തിലെ മഹല്ലുകളുടെ സംഗമം ഖാസിം ഫൈസി പോത്തനൂര്‍ ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷന്‍ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സി.എം.ബഷീര്‍ ഫൈസി ആനക്കര അധ്യക്ഷത വഹിച്ചു. സ്വാലിഹ് അന്‍വരി, സൈനുദ്ദീന്‍ ഹാജി, ബഷീര്‍ റഹ്മാനി, മൊയ്തീന്‍ മുസ്‌ലിയാര്‍, കുഞ്ഞിപ്പഹാജി, ബാവമുസ്‌ലിയാര്‍, മുഹമ്മദ് ഹാജി, നസീര്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: ബഷീര്‍ ഫൈസി(പ്രസി.), കുഞ്ഞിപ്പഹാജി, മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍(വൈ.പ്രസി.), മുഹമ്മദ് ഹാജി(ജന.സെക്ര.), അബ്ദുല്ലക്കുട്ടി, ബക്കര്‍ഹാജി, സൈനുദ്ദീന്‍ സാഹിബ്(ജോ.സെക്ര.), ബാപ്പുഹാജി(ട്രഷ.).

ശിഹാബ് തങ്ങള്‍ അനുസ്മരണം

മഞ്ചേരി : എസ്.കെ.എസ്.എസ്.എഫ് കാവനൂര്‍ മജ്മഅ വിദ്യാഭ്യാസ കോംപ്ലക്‌സ് കാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി.

യോഗം അബ്ദുറഷീദ് എടയൂര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എന്‍ തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ അരിപ്ര പ്രാര്‍ത്ഥന നടത്തി. അബ്ദുള്‍ ജലീല്‍ ഏഴൂര്‍, സ്വലാഹുദ്ദീന്‍ മുണ്ടക്കല്‍, സിറാജ് വള്ളുവമ്പ്രം, ശഫീഖ് മുടിക്കോട്, സമദ് വെള്ളേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാസറഗോഡ് ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍

കാസര്‍കോട്‌: 'കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം എന്‍.പി.എം. സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങളില്‍നിന്ന്‌ അപേക്ഷ സ്വീകരിച്ച്‌ മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ശൈഖുന ത്വാഖ അഹ്‌മദ്‌ മൗലവി അല്‍ അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, റഷീദ്‌ ബെളിഞ്ചം, ഹാരിസ്‌ ദാരിമി ബെദിര സംബന്ധിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവത്തകരും മുന്നിട്ടിറങ്ങാന്‍ ശൈഖുന ത്വാഖ അഹ്‌മദ്‌ മൗലവി അല്‍ അസ്‌ഹരി പ്രവര്‍ത്തകരോട് അഭ്യാര്ഥിച്ചു. മുഴുവന്‍ മേഘലാ കമ്മിറ്റികളും മെമ്പര്‍ഷിപ്പ് രസീപ്റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ശേഖരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

മിന്‍തഖ മഹല്ല് ഫെഡറേഷന്‍ നേൃതസംഗമം ഇന്ന് (20-07-10)

താമരശ്ശേരി : മിന്‍തഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് നേതൃസംഗമം ജൂലായ് 20-ന് താമരശ്ശേരി വ്യാപാരഭവനില്‍ നടക്കും. രാവിലെ എട്ടുമണിക്ക് ആരംഭിക്കും. മഹല്ല് സംവിധാനത്തെപ്പറ്റി റഹ്മത്തുല്ല ഖാസിമി മൂത്തേടം ക്ലാസ്സെടുക്കും.

ആഗസ്ത് എട്ടിന് കെടവൂര്‍ ജുമാമസ്ജിദ് പരിസരത്ത് ഹജ്ജ്ക്ലാസ് സംഘടിപ്പിക്കാനും പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസ്സെടുക്കും.

വ്യാപകമായി വരുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. വി. ഉസ്സയിന്‍ ഹാജി അധ്യക്ഷതവഹിച്ചു. എം.പി. ആലിഹാജി, എ.കെ. അബാസ്, വി.എം. അബൂബക്കര്‍ ഹാജി, പി.പി. മുഹമ്മദ്കുട്ടി ഹാജി, വി.എം. അബ്ദുല്ലക്കോയ ഹാജി എന്നിവര്‍ പ്രസംഗിച്ചു. കെ.ടി. അബൂബക്കര്‍ സ്വാഗതവും കെ.സി. മുഹമ്മദ് നന്ദിയും പറഞ്ഞു.

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ഇന്ന് (20-07-10)

മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ഒന്നാം ഉറൂസിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഇന്ന് ആത്മീയ സമ്മേളനം നടക്കും. വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്‍ഹാളിലാണ് സമ്മേളനം.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പുണ്യങ്ങളുടെ വാടാമലരുകള്‍ വിതറി നറുമണം ചൊരിഞ്ഞു നിന്ന നന്മകളുടെ ആള്‍രൂപമായിരുന്നു ശിഹാബ് തങ്ങള്‍ (:). ഏഴു പതിറ്റാണ്ടിലധികം നീണ്ടു നിന്ന ജീവിത തപസ്യയില്‍ പകുതിയിലധിക കാലം കേരള മുസ്‍ലിം ഉമ്മത്തിന്‍റെ ദിശാസൂചികയായി കര്‍മ്മ മണ്ഡലത്തില്‍ തിളങ്ങി നിന്ന് വെളിച്ചം വിതറിയ വഴിവിളക്കായിരുന്നു ആ മഹാവ്യക്തിത്വമെന്ന് മശ്ഹൂര്‍ തങ്ങള്‍ പറഞ്ഞു. ആത്മീയത വിറ്റു കാശാക്കുന്ന വ്യാജ സിദ്ധന്മാരും രാഷ്ട്രീയത്തെ അടക്കി വാഴുന്ന ഭൗതിക ലാഭേച്ഛകളും അരങ്ങു വാഴുന്ന ആധുനിക ലോകത്ത് രണ്ട് രംഗങ്ങളിലും വിശുദ്ധിയുടെ നിറമലരുകള്‍ വിരിയിച്ചു കൊണ്ട് വേറിട്ട ജീവിതം നയിച്ചവരായിരുന്നു ശിഹാബ് തങ്ങളെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ അസീസ് വയനാട് പറഞ്ഞു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, ആക്ടിംഗ് പ്രസിഡന്‍റ് ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.

അന്ധതയെ പരാജയപ്പെടുത്തിയ ഹനാനയെ സമസ്ത അനുമോദിച്ചു.

കാസറഗോഡ്: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന്നു കുട്ടികളിലായി നടത്തിയ മത പഠന പൊതുപരീക്ഷയില്‍ സംസ്ഥാനത്ത്‌ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടിയ അന്ധവിദ്യാര്‍ത്ഥിനി ഹനാനയെ സമസ്ത പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഉപഹാരം നല്‍കി അനുമോദിച്ചു. ചൂരിയിലെ ഉമര്‍ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. അനുമോദന ചടങ്ങ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ എം.എ. ഖാസിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. മുഫത്തിശ്‌ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എസ് കെ എസ് എസ് എഫ് സമസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അസ്‌ലം, ഖലീല്‍ ഹസനി, വൈ. ഹനീഫ കുമ്പഡാജെ, ഇബ്രാഹിം ഹസനി, ഹുസൈന്‍ മൗലവി പ്രസംഗിച്ചു. ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹനാന.

ശിഹാബ്‌ തങ്ങള്‍ ദര്‍ശനം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അനുസ്‌മരണ സെമിനാര്‍



റിയാസ് ടി. അലി

അനാഥകള്‍ക്ക് ജീവിതം നല്‍കുന്നത് മഹനീയം- സാദിഖലി ശിഹാബ് തങ്ങള്‍

വടക്കാഞ്ചേരി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹനീയമാണ് അനാഥകള്‍ക്ക് ജീവിതം നല്‍കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ദേശമംഗലം തലശ്ശേരി എം.എസ്.എ. യത്തിംഖാനയിലെ അന്തേവാസികളായ മൂന്ന് യുവതികളുടെ നിക്കാഹില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യത്തീംഖാന നേരിട്ട് നടത്തുന്ന ഒമ്പതാമത്തെ വിവാഹ ച്ചടങ്ങായിരുന്നു ശനിയാഴ്ച നടന്നത്.

മഹല്ല് പ്രസിഡന്റ് പി.ടി.പി. തങ്ങള്‍, സദാത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കോയ തങ്ങള്‍, സി.പി. ഹംസ, ഷൗക്കത്തലി ദാരിമി, ടി. ഉണ്ണ്യേന്‍കുട്ടി ഹാജി, ടി.എം. ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു

കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ അനുവദിക്കരുത് -എസ്.കെ.എസ്.എസ്.എഫ്.

കോഴിക്കോട് : കേരളത്തെ തീവ്രവാദ കേന്ദ്രമാക്കാന്‍ അനുവദിക്കരുതെന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്‌ലാമിന്റെ പേര് പറഞ്ഞ് യുവാക്കളെ വഴിതെറ്റിക്കുന്ന എന്‍.ഡി.എഫ്. അടക്കമുള്ള ന്യൂനപക്ഷ തീവ്രവാദത്തെയും സംഘ്പരിവാര്‍ അടക്കമുള്ള ഭൂരിപക്ഷ ഭീകരതയെയും പിഴുതെറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി. യൂസഫ് ഫൈസി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എസ്. മൗലവി, ആര്‍.വി.എ. സലാം, കുഞ്ഞാലന്‍കുട്ടി ഫൈസി, നൂറുദ്ദിന്‍ ഫൈസി, ഫൈസല്‍ ഫറോക്ക്, മൊയ്തു റഹ്മാനി, അയൂബ് കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. 'സോണ്‍ കോണ്‍-2010' തുടങ്ങി

എരമംഗലം : എസ്.കെ.എസ്.എസ്.എഫ്. പൊന്നാനി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സോണ്‍ കോണ്‍-2010' ക്യാമ്പിന് എരമംഗലം ദാറുസ്സലാമത്ത് കാമ്പസില്‍ തുടക്കമായി. ദാറുസ്സലാമത്ത് കാമ്പസ് വൈസ് ചെയര്‍മാന്‍ കുഞ്ഞിമോന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

ടി.കെ.എം. റാഫി ഹുദവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സി.കെ. റസാഖ് പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ പുറങ്ങ്, കെ.എ. ബക്കര്‍, സി.കെ. റഫീഖ്, വി.എ. ഗഫൂര്‍, ആമിര്‍ പി.എം. എന്നിവര്‍ പ്രസംഗിച്ചു.

വെളിയങ്കോട്, മാറഞ്ചേരി, പൊന്നാനി, തവനൂര്‍, കാലടി എന്നീ മേഖലകളില്‍ നിന്നായി 100 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

സംഘടന, സമൂഹം, ആസൂത്രണം, ആദര്‍ശം, സംഘാടകന്‍, ഗുണവും ദോഷവും, കാലിക വര്‍ത്തമാനം തുടങ്ങിയുള്ള വിഷയങ്ങളില്‍ ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സാലിം ഫൈസി, അബ്ദുല്‍ ജലീല്‍ റഹ്മാനി, ഖാസിം ഫൈസി പോത്തനൂര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

സാദാത്ത് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

മലപ്പുറം : അഖില കേരള സാദാത്ത് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഞായറാഴ്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് മലപ്പുറം കിഴക്കുംതല ജങ്ഷനു സമീപം ചടങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എസ്.എം. ജിഫ്രി തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, എസ്.കെ.പി.എം. തങ്ങള്‍, സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ശിഹാബ് തങ്ങള്‍ അനുസ്മരണം തിരൂരില്‍

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഒന്നിന് തിരൂരില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടക്കും. 'ശിഹാബ് തങ്ങളുടെ ദര്‍ശനം' എന്ന പ്രമേയത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കും.

സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷതവഹിച്ചു. ബഷീര്‍ പനങ്ങാങ്ങര ഉദ്ഘാടനംചെയ്തു. എ. മരക്കാര്‍, ഹസീബ് തങ്ങള്‍, വി.കെ.എച്ച്. റഷീദ്, സ്വലാഹുദ്ദീന്‍ വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എം. റഫീഖ് അഹമ്മദ് സ്വാഗതവും ഇ. സാജിദ് നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികള്‍: കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ(ചെയ.), പി.എം. റഫീഖ് അഹമ്മദ് (കണ്‍.).