മദ്യം നിരോധിക്കണം: സുന്നി യുവജനസംഘം
പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: ഹൈദരലി തങ്ങള്‍
ആശയ വിശദീകരണവും മുഖാമുഖവും ഇന്ന്
ഖുര്‍ആന്‍ പ്രഭാഷണം
എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ പൊതുയോഗം നാളെ
വിജയികളെ ആദരിച്ചു
ആദര്‍ശ വിശദീകരണ സമ്മേളനം നടത്തി

കുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധന വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ അബ്ബാസിയ്യ ഹസാവി ബ്രാഞ്ച് കമ്മിററികള്‍ സംയുക്തമായി വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ വിശ്വാസവും തനിമയാര്‍ന്ന കര്‍മ്മനിഷ്ടയും തിരുനബിയില്‍ നിന്നും പകര്‍ത്തിയെടുത്ത പ്രവാചകാനുചരന്മാരില്‍ നിന്ന് ഇസ്‍ലാമിനെ അനുശീലിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് കേരള മുസ്‍ലിംകളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ഇക്കാലമത്രയും പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും കണ്ണികള്‍ അറ്റുപോകാതെ അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശങ്ങള്‍ ബോധനം നടത്താനും വിശ്വാസ കര്‍മ്മാനുഷ്ടാനങ്ങളില്‍ വൈകല്യം വിതക്കുന്ന നവീനവാദക്കാരുടെ ശ്രമങ്ങളെ തകര്‍ക്കാനും ആഗോളതലത്തില്‍ ഇസ്‍ലാമിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സമസ്തയും കീഴ്ഘടകങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മശ്ഹൂര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഹസാവിയ്യ ബ്രാഞ്ച് പ്രസിഡന്‍റ് അശ്റഫ് ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാസിമുല്‍ ഖാസമി, എസ്.കെ. ഹംസ ഹാജി, ഉസ്‍മാന്‍ ദാരിമി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അബ്ബാസിയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുജീബ് റഹ്‍മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.
നോട്ടുബുക്കുകള്‍ വിതരണംചെയ്തു
ജുബൈല്‍ SYS വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു
ബഹ്റൈന് എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സംഗമം
ബഹ്‍റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ജൂണ്‍ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് മനാമ സമസ്ത മദ്റസയില്‍ വെച്ച് പൈതൃക ബോധനം എന്ന പ്രമേയത്തില്‍ ആദര്‍ശ സംഗമം സംഘടിപ്പിക്കുന്നു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കും.
അസ്അദിയ്യ: കോളേജ് പ്രവേശനം
സാമൂഹ്യ സേവന രംഗത്ത് യുവാക്കള്‍ മുന്നിട്ടിറങ്ങണം : ബശീറലി ശിഹാബ് തങ്ങള്‍

ദുബൈ : വര്‍ത്തമാന കാല സാഹചര്യത്തില്‍ സാമൂഹ്യ സേവന രംഗത്ത് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഇക്കാര്യത്തില്‍ SKSSF ന്‍റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‍വി ചേരൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ബാഖവി, ഇബ്റഹീം എളേറ്റില്‍, എം.എസ്. അലവി, അബ്ദുല്‍ നാസര്‍ മൗലവി, ഫൈസല്‍ നിയാസ് ഹുദവി, സക്കരിയ്യ ദാരിമി, അഹ്‍മദ് പോത്താംകണ്ടം എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -
പ്രസിദ്ധീകരണ പ്രചാരണ കാന്പയിന്‍
SKSSF ബഹ്‍റൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത പ്രസിദ്ധീകരണങ്ങളായ സത്യധാര, കുടുംബം, കുരുന്നുകള്‍, സുന്നി അഫ്ക്കാര്‍ എന്നിവയുടെ പ്രചാരണ കാന്പയിന്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ നടത്താന്‍ തീരുമാനിച്ചു. കുറഞ്ഞ നിരക്കില്‍ നാട്ടിലും ബഹ്‍റൈനിലും വരിക്കാരാവാന്‍ ആഗ്രഹിക്കുന്നവര്‍ 33271885, 33491972 എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
മതസമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം - റഷീദലി തങ്ങള്‍
SKSSF ദുബൈ സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് പുതിയ സാരഥികളെ തെരഞ്ഞെടുത്തു

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റില്‍ വെച്ച് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശക്കീര്‍ കോളയാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സിദ്ദീഖ് നദ്‍വി ചേറൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസ്സലാം ബാഖവി, ഇബ്റാഹീം എളേറ്റില്‍, എം.എസ്. അലവി, അബ്ദുന്നാസര്‍ മൗലവി, ഫൈസല്‍ നിയാസ് ഹുദവി, സകരിയ്യ ദാരിമി, അഹ്‍മദ് പോത്താംകണ്ടം പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
അബ്ദുല്‍ ഹക്കീം ഫൈസി (പ്രസിഡന്‍റ്), ശറഫുദ്ദീന്‍ ഹുദവി, അബ്ദുല്ല റഹ്‍മാനി, ഡോ. ഇസ്‍മാഈല്‍, മന്‍സൂര്‍ മൂപ്പന്‍ (വൈ. പ്രസിഡന്‍റ്), അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി (ജന. സെക്രട്ടറി), വാജിദ് റഹ്‍മാനി തൃശൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), യൂസുഫ് കാലടി, റാഫി പെരുമുക്ക്, ത്വല്‍ഹത്ത് ദാരിമി (സെക്രട്ടറിമാര്‍), ശറഫുദ്ദീന്‍ പെരുമളാബാദ് (ഓര്‍ഗ. സെക്രട്ടറി), എം.ബി.എ. ഖാദര്‍ ചന്തേര (ട്രഷറര്‍)
എസ്. കെ. എസ്. എസ്. എഫ് നാഷ്ണല്‍ കൌണ്സിീല്‍ വെള്ളിയാഴ്ച.(04-06-10)
ദുബൈ, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ദൈദ്, മദാം തുടങ്ങിയ ഏരിയകളില്‍ നിന്നുള്ള പുതിയതായി തെരഞ്ഞെടുക്കപെട്ട നാഷ്ണല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രതിനിധികള്‍ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് കെ.എം. കുട്ടി ഫൈസി അച്ചൂര്‍, സിദ്ദിഖ് നദവി ചേറൂര്‍ തുടങ്ങിയവര്‍ നിയന്ത്രിക്കും.
അബ്ദുല്‍ സ്സലാം ബാഖവി, യഹിയ തളങ്കര, ഇബ്രാഹിം എളേറ്റില്‍, ഹംസ ഹാജി മൂന്നിയുര്‍, മൊയ്തീന്‍ ഹാജി അല്‍ ഐന്‍, നയീം പുത്തൂര്‍, സൈതാലി മുസ്‌ലിയാര്‍, അലവികുട്ടി ഫൈസി മുതുവല്ലൂര്‍, കടവല്ലൂര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല ചേലേരി, ഷൌക്കത്ത് മൌലവി തുടങ്ങിവര്‍ സംബന്ധിക്കും. എല്ലാ കൌണ്‍സില്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് ഷൌക്കത്ത് മൌലവിയും ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവിയും അറിയിച്ചു.
പള്ളി ഉദ്ഘാടനം ഇന്ന്
വിദ്യാര്‍ഥി ശാക്തീകരണ ശില്പശാല
കേരള - ഇസ്ലാമിക് - ക്ലാസ്സ് - റൂമില് ഇന്ന്: "സമസ്തയും വനിതാ ലീഗ് വിവാദവും"
അനാവശ്യവിവാദങ്ങള്‍ കെട്ടിപൊക്കി സമസ്തയെയും സമസ്തയുടെ നേതാക്കന്മാരെയും മോശമായി ചിത്രീകരിച്ചു അണികളുടെ ഇടയില്‍ ആശയ കുഴപ്പം ഉണ്ടാക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ യോടെ ശത്രുക്കള്‍നടത്തുന്ന കുത്സിത ശ്രമങ്ങളെ തുറന്നു കാണിക്കുന്നു.... “സമസ്തയും വനിതാ ലീഗ് വിവാദവും”എസ് വൈ എസ് സസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കുന്നു ഇന്ന് രാത്രി(02/06/2010) ഇന്ത്യന്‍സമയം പത്തു മണിക്ക് കേരള - ഇസ്ലാമിക് - ക്ലാസ്സ് - റൂമില്‍ ..... സംശയങ്ങള്‍തീര്‍ക്കാനുള്ള അവസരം ..എല്ലാവര്‍ക്കും സ്വാഗതം Kerala-Islamic-Class-Room®©
