Pages

'കരിയര്‍ ജാലകം' ദാറുല്‍ ഹുദാ അവധിക്കാല ക്യാമ്പ് ഏപ്രില്‍ 09-12 മലപ്പുറത്ത്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന 'കരിയര്‍ ജാലകം-15' ചതുര്‍ദിന സഹവാസ ക്യാംപ് ഏപ്രില്‍ 9 മുതല്‍ 12 കൂടിയ ദിവസങ്ങളില്‍ വാഴ്‌സിറ്റിയില്‍ വെച്ചു നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്.വണ്‍, പ്ലസ്.ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക കേന്ദ്രങ്ങളിലായിരിക്കും ക്യംപ് നടക്കുക. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുകയും ക്രിയാത്മക ചിന്തകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ക്യാംപിലൂടെ ലക്ഷ്യമാക്കുന്നത്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9947600046, 9895219115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

ഹംസ ഹാജി മുന്നിയൂരിന് യു.എ.ഇ. മര്‍കസ് കമ്മിറ്റി യാത്ര അയപ്പ് നല്‍കി

ദുബൈ : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഖാരിയുടെ സ്ഥാപകനും വളാഞ്ചേരി മര്‍ക്കസ് തര്‍ബിയ്യത്തി ല്‍ ഇസ്ലാമിയ്യയുടെ യു.എ.ഇ. കമ്മിറ്റി ട്രഷററുമായ ഹംസ ഹാജി മുന്നിയൂരിന് മര്‍കസ് യു.എ.ഇ. കേന്ദ്ര കമ്മിറ്റി യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച അസറിനു ശേഷം ദുബൈ സുന്നീ സെന്റര്‍ മദ്രസ്സയില്‍ വെച്ചായിരുന്നു യാത്ര അയപ്പ് യോഗം സംഘടിപ്പിച്ചത്. യു.എ.ഇ.യുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്മിറ്റികളില്‍ നിന്നും നിരവധി നേതാക്കളാണ് യാത്ര അയപ്പ് യോഗത്തില്‍ പങ്കെടുത്തത്. മര്‍കസ് യു.എ.ഇ. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി.പി. പൂകോയ തങ്ങള്‍ അധ്യക്ഷം വഹിച്ച യോഗം അബ്ദുല്‍ സലാം ബാഖവി ദുബൈ ഉല്‍ഘാടനം ചെയ്തു. ഇ.കെ. മുയ്തീന്‍ ഹാജി, അബ്ദുള്ള ചേലേരി, കളപ്പാട്ടില്‍ അബു സാഹിബ്, അമീന്‍ വാഫി, കെ.എ. റഹ് മാന്‍ ഫൈസി, റസാക്ക് വളാഞ്ചേരി, അലി മുസ്ലിയാര്‍, ഷബീര്‍ വാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മര്‍കസ് യു.എ.ഇ. കമ്മിറ്റിയുടെ മുമന്റോ കമ്മിറ്റി പ്രസിഡന്റ് വി.പി. പൂകോയ തങ്ങള്‍ ഹംസ ഹാജിക്ക് സമാനിച്ചു. തുടര്‍ന്ന് കമ്മിറ്റി നല്‍കിയ യാത്ര അയപ്പിന് അദ്ദേഹം നന്ദി പറഞ്ഞു. ഇത്രയും കാലം മര്‍കസ് തര്‍ബിയ്യതില്‍ ഇസ്ലാമിയ്യക്ക് സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. യു.എ.ഇ. മര്‍കസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രടറി കെ.വി. ഹംസ മൗലവി സ്വാഗതവും, സി.സി. മുയ്തു ഷാര്‍ജ നന്ദിയും പറഞ്ഞു.
- sainu alain

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണ LCD പ്രദര്‍ശനം തളിപ്പറമ്പില്‍

സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണ LCD പ്രദര്‍ശനം എല്ലാ ബുധനാഴ്ചകളിലും തളിപ്പറമ്പ് യതീംഖാന കാമ്പസില്‍
- Ummerkutty tvr

കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജ്‌ കമ്മറ്റി-പൂര്‍വ്വ വിദ്യാര്‍ത്ഥി സംയുക്ത സംഗമം ഇന്ന്‌ മനാമയില്‍


മനാമ: ഉത്തര കേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനനമായ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ ബഹ്‌റൈന്‍ കമ്മറ്റി ഭാരവാഹികളും റഹ്‌ മാനിയ്യയുടെ വിവിധ സ്ഥാപനനങ്ങളില്‍ പഠനനം നനടത്തിയവരും ഉള്‍പ്പെടുന്ന ഒരു സംയുക്ത സംഗമം ഇന്ന്‌(ശനി) രാത്രി 8.30 നന്‌ മനനാമ സമസ്‌ത ഓഫീസ്‌ ഹാളില്‍ നനടക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
കടമേരി റഹ്‌മാനനിയ്യ അറബിക്‌ കോളേജിലും സഹസ്ഥാപനനങ്ങളിലും പഠനനം നനടത്തിയവരും സ്ഥാപനന ഭാരവാഹികളും നനിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ കോളേജ്‌ കമ്മറ്റി ജനന.സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജിയും റഹ്‌ മാനീസ്‌ ചാപ്‌റ്റര്‍ ജനന.സെക്ര. ഖാസിം റഹ്‌ മാനി പടിഞ്ഞാറത്തറയും അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ 00973 34007356 ല്‍ ബന്ധപ്പെടുക.

ആര്‍ഭാടങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണം : മുനീര്‍ ഹുദവി വിളയില്‍

തളങ്കര : ആഘോഷ വേളകളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കുമെതിരെ യുവാക്കളടങ്ങുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണപരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര, കെ എ ബഷീര്‍ വോളിബോള്‍, പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് സംബന്ധിച്ചു.
- malikdeenarislamic academy

MDIA ദശദിന മതപ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം

തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് ഷൗകത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് പ്രസംഗിച്ചു.
- malikdeenarislamic academy

Forthcoming Programs

മലപ്പുറം പരിയങ്ങാട് ദാറുല്‍ ഇഹ്‌സാന്‍ 3-ാം വാര്‍ഷിക സമ്മേളനം മെയ് 8-10 തിയ്യതികളില്‍

കാളികാവ് : പരിയങ്ങാട് ദാറുല്‍ ഇഹ്‌സാന്‍ അറബിക് കോളേജ് മൂന്നാം വാര്‍ഷിക സമ്മേളനം മെയ് 8, 9,10 തിയ്യതികളില്‍ നടക്കും. വൈവിധ്യ സെഷനുകളിലായി പ്രഗത്ഭര്‍ പങ്കെടുക്കും. അഞ്ചച്ചവിടി ബുസ്താനുല്‍ ഉലൂം മദ്രസയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഖാസി യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു. പി ഹസ്സന്‍ മുസ്ല്യാര്‍, ജമാല്‍ മുസ്ല്യാര്‍ പള്ളിശേരി, ജമാല്‍ ഫൈസി, കെവി അബ്ദുറഹ്മാന്‍ ദാരിമി, ഹൈദ്രസ് മൗലവി മാളിയക്കല്‍, പിവി മുഹമ്മദ്, ഇപി അബ്ദുല്ല സംസാരിച്ചു. 
സ്വാഗത സംഘം ഭാരവാഹികള്‍ : ചെയര്‍മാന്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആക്ടിംഗ് ചെയര്‍മാന്‍ യഅ്ഖൂബ് ഫൈസി, കണ്‍വീനര്‍ ഇപി അബ്ദുല്ല, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ദാരിമി, ട്രഷറര്‍ കെ. ടി ഹൈദര്‍ ഹാജി.
- Saleem Ck

സമസ്ത: കൊണ്ടോട്ടി മണ്ഡലം സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാര്‍ച്ച് ഇരുപത്തിമൂന്നിന് പണ്ഡിത സമ്മേളനത്തോടെ തുടക്കമാവും

കൊണ്ടോട്ടി : ആദര്‍ശം, വിജ്ഞാനം, വിശുദ്ധി എന്ന പ്രമേയത്തില്‍ സമസ്ത കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനത്തിന്റെ് ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ സമ്മേളനങ്ങള്‍ നടക്കും. സമ്മേളനത്തിന്റെ വിജയത്തിന്നായി മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന കൊണ്ടോട്ടി, നെടിയിരിപ്പ്, ചെറുകാവ്‌, വാഴയൂര്‍, വാഴക്കാട്, ചീകോട്, മുതുവല്ലൂര്‍, പുളിക്കല്‍, കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ സ്വാഗത സംഘം രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഈ മാസം 23 ന് കൊണ്ടോട്ടിയില്‍ വെച്ച് നടക്കുന്ന ഉലമ ഉമറാ സമ്മേളനത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. 28 ന് മുണ്ടക്കുളം ശംസുല്‍ ഉലമ ഇസ്ലാമിക്‌ കോംപ്ലക്സില്‍ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഖുതബാ സമ്മേളനം നടക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി ഹംസ സാഹിബ്‌ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. ഏപ്രില്‍ നാലിന് എടവണ്ണപ്പാറയില്‍ വെച്ച് ത്വലബ സമ്മേളനവും, പതിനാലിന് മഹല്ല് നേതൃ സംഗമവും, പതിനഞ്ചിന് പുളിക്കലില്‍ വെച്ച് മുഅല്ലിം സമ്മേളനവും നടക്കും.

മെയ്‌ എട്ടിന് കൊണ്ടോട്ടിയില്‍ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ നഗരിയിലാണ് സമാപന സമ്മേളനം നടക്കുന്നത്. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, പ്രകടനം എന്നിവ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും. വിവിധ സമ്മേളനങ്ങളിലായി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം കൊണ്ടോട്ടി ഖസിയാരകം മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ കരീം മുസ്ലിയാര്‍ അധ്യക്ഷനായി. കെ എസ് ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ബി എസ് കെ തങ്ങള്‍, മുഹമ്മദ്‌ കുട്ടി ദാരിമി, ഗഫൂര്‍ ദാരിമി, നാസ്വിറുദ്ധീന്‍ ദാരിമി, യു കെ ബഷീര്‍ മൗലവി, ബാപ്പു മുതുപറമ്പ്, ഹംസ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, യൂനുസ്‌ ഫൈസി വെട്ടുപാറ, ജലീല്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Yoonus MP

ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ കാസര്‍കോട് കുദിങ്കിലയില്‍ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക : എസ് കെ എസ് എസ് എഫ് കുദിങ്കില-തുപ്പക്കല്‍ ശാഖാ കമ്മിറ്റി പുതുതായി നിര്‍മിച്ച ഇരുനില കെട്ടിടമായ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ കുദിങ്കിലയില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫസലുറഹ്മാന്‍ ദാരിമി കുമ്പഡാജെ അധ്യക്ഷത വഹിച്ചു. സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണവും അബ്ദുസ്സലാം ദാരിമി ആലമ്പാടി ശംസുല്‍ ഉലമ അനുസ്മരണ പ്രഭാഷണവും നടത്തി. സ്വാഗത സംഘ ചെയര്‍മാന്‍ അബൂബക്കര്‍ മൗലവി ചൂരിക്കോട് പതാക ഉയര്‍ത്തി. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഹാജി മല്ലാര സ്വാഗതം പറഞ്ഞു. ഇ. പി. ഹംസത്തുസ്സഅദി, താജുദ്ധീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൈക്ക, ഹാരിസ് ദാരിമി ബെദിര, കെ. എസ്. റസാഖ് ദാരിമി, അബൂബക്കര്‍ മൗലവി നടുവീട്, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള, സിദ്ധീഖ് ബെളിഞ്ചം, ശൈഖാലി ഹാജി, സ്വാലിഹ് ഫൈസി, അലി തുപ്പക്കല്‍, എസ്. മുഹമ്മദ്, ഉമ്മര്‍ നടുവീട്, ലത്തീഫ് മാര്‍പ്പിനടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് എന്‍. പി. എം ഹാമിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.
- general secretary skssf bdk

MDIA ദശദിന പ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കമാവും

തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ദശദിന മതപ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കാമാവും. വൈകുന്നേരം 7 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ശൗക്കത്ത് അലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, അബൂ ഹന്നത്ത് മൗലവി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, ശാഫി ബാഖവി ചാലിയം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയ പ്രമുഖ വാഗ്മികളും പണ്ഡിതരും പ്രഭാഷണം നടത്തും. 

മാര്‍ച്ച് 29 ഞായറാഴ്ച നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈ: ചാന്‍സ്‌ലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സ്വൂഫീവര്യരും നേതാക്കളും സംബന്ധിക്കും.
- malikdeenarislamic academy

കുവൈത്തിലെ സമസ്തയുടെ മദ്രസകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കുവൈറ്റ്‌ സിറ്റി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കുവൈറ്റിലെ മദ്രസകളിലെക്ക് 2015-2016 അധ്യായന വര്‍ഷത്തേക്കുള്ള അട്മിന്ഷന്‍ ആരംഭിച്ചു. കുവൈറ്റ്‌ കേരള ഇസ്ലാമിക്‌ കൗണ്‍സില്‍ വിദ്യാഭ്യാസ വിങ്ങിന്‍റെ കീഴില്‍ കുവൈറ്റിലെ അബ്ബാസിയ, ഫഹഹീല്‍, സാല്‍മിയ എന്നീ മേഘലകളില്‍ ആണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. +965 99241700, +965 99286063,+965 65159014.
- Kuwaitskssf

SKSSF വയനാട് വൈത്തിരി മേഖലാ സര്‍ഗലയം ഏപ്രില്‍ പത്തിന്

വയനാട് : എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖലാ സര്‍ഗലയം ഏപ്രില്‍ പത്തിന് പന്ത്രണ്ടാം പാലം മദ്രസയില്‍ നടക്കും. സര്‍ഗലയത്തിന്റെ വിജയത്തിന് ശംസീര്‍ ഫൈസി ചെയര്‍മാനും ശിഹാബുദ്ദീന്‍ സ്വാലാഹി കണ്‍വീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം അനീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ശംസീര്‍ ഫൈസി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി, ഹനീഫ ദാരിമി, സിദ്ദീഖ് റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഷാഹിദ് ഫൈസി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു.
- Nasid K

വിഖായ സേവന ദിനം മാര്‍ച്ച് 30ന്. ജല സംരക്ഷണ റാലി 29ന്

വിഖായദിനം; ജില്ലാ ബ്ലഡ് ഡോണേഴ്‌സ് ടീം ലോഞ്ചിംഗും ജലസംരക്ഷണ സന്ദേശ റാലിയും നടത്തും


കോഴിക്കോട് : 'സന്നദ്ധ സേവനത്തിനൊരു യുവജാഗ്രത' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫിന്റെ സന്നദ്ധ സേവന വിഭാഗമായ  വിഖായ സംസ്ഥാന വ്യാപകമായി മാര്‍ച്ച് 30 ന് സേവനദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. സംഘടനയുടെ സില്‍വര്‍ജൂബിലിയില്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ച 25000 വിഖായ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 127 മേഖലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 29 ന് വൈകുന്നേരം 4 മണിക്ക് ജല സംരക്ഷണ സന്ദേശ റാലി നടത്തും. ചെറുമഴ പെയ്താല്‍പോലും വെള്ളപ്പൊക്കവും മഴ മാറുമ്പോഴേക്കും ജലക്ഷാമവും നേരിടുന്ന ഭൂപ്രദേശമായി മാറുന്ന കേരളത്തില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാകുന്ന സാഹചര്യത്തിലാണ് ഉപയോഗത്തില്‍ മിതത്വം പാലിക്കുക, ജലാശയങ്ങള്‍ മലിനമാക്കാതെ സൂക്ഷിക്കുക, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തി ജലസംക്ഷണ ബോധവല്‍ക്കരണം നടത്തുന്നത്. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ സംഗമം, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ മാര്‍ച്ച് 30 ന് ബ്ലഡ് ഡൊണേഷന്‍ ടീം ലോഞ്ചിംഗും സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളിലേയ്ക്ക് രക്തദാനം എന്നിവയും നടത്തും. രക്തം ആവശ്യമുള്ളയിടത്തെ രക്തദാതാക്കളെ ആവശ്യക്കാര്‍ക്ക് നേരിട്ട് കണ്ടെത്താവുന്ന വെബ്‌സൈററ് പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഫീക്ക് അഹമ്മദ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. ശര്‍ഹബീല്‍ മെഹ്‌റൂഫ് പദ്ധതി വിശദീകരിച്ചു. ശിഹാബ് കുഴിഞ്ഞോളം, സൂധീര്‍ എറണാകുളം, നിഷാദ് പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
- ABDUSSALAM.T PALAKKAL

മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടിഞ്ഞാണിടണം : കോട്ടുമല

മലപ്പുറം : മതേതര ഭാരതത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കടിഞ്ഞാണിടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളെ അപമാനിച്ചുകൊണ്ട് സുബ്രഹ്മണ്യം സ്വാമി നടത്തിയ വില കുറഞ്ഞ പ്രസ്താവന അധിക്ഷേപാര്‍ഹമാണ്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയാണ് സ്വാമി ചെയ്തത്.
എല്ലാ കാലഘട്ടത്തിലും വില കുറഞ്ഞ തന്ത്രങ്ങളിറക്കി ശ്രദ്ധ പിടിച്ചെടുക്കാന്‍ സുബ്രഹ്മണ്യം സ്വാമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നാം കണ്ടതാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ നടത്തിയ സ്വാമിയുടെ ശ്രമം ചിലരെ പ്രീണിപ്പിക്കാനാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.
പള്ളികള്‍ മതപരമായ സ്ഥലമല്ലെന്നും അത് വെറും കെട്ടിടമാണെന്നും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാമെന്നുമായിരുന്നു സ്വാമി പറഞ്ഞത്. പള്ളികള്‍ പ്രാര്‍ഥന നടത്താനുള്ള കേവലം കെട്ടിടമാണെന്നാണ് സ്വാമി മനസിലാക്കിയത്. പള്ളികള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല ദൈവത്തിന്റെ ഭവനങ്ങളാണെന്ന് കോട്ടുമല പറഞ്ഞു. ഇത് മനസിലാകണമെങ്കില്‍ മതങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്വാമി തയാറാകണം. ദൈവം സര്‍വവ്യാപിയാണെന്ന് മനസിലാക്കാനുള്ള സമാന്യ വിവരം പോലും അദ്ദേഹം കാണിച്ചില്ല.
ദൈവം അമ്പലങ്ങളില്‍ മാത്രമാണ് വസിക്കുന്നതെന്ന അല്‍പ്പത്തം വിളമ്പിയ സ്വാമിയെ തള്ളിപ്പറയാന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗേഗോയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യയും തയാറായത് അഭിനന്ദനാര്‍ഹമാണ്. വാര്‍ത്തകളില്‍ ഇടം പിടിക്കാനും ഗാലറിയില്‍ നിന്ന് കൈയടി നേടാനും നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ സ്വാമി നിര്‍ത്തിയില്ലെങ്കില്‍ ബി.ജെ.പി നേതൃത്വം നടപടിയെടുക്കണം. സ്വാമിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അഖിലേന്ത്യാ നേത്വത്വവും പ്രധാനമന്ത്രിയും ശരി വയ്ക്കുകയും ഇത്തരം വര്‍ഗീയ വിഷം വിളമ്പുന്നവരെ നിലയ്ക്ക് നിര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- http://suprabhaatham.com/item/20150339377

പ്രവാചക ചര്യയില്‍ സൂക്ഷ്മത പുലര്‍ത്തിയ നേതാക്കളാല്‍ പടുത്തുയര്‍ത്തിയ പ്രസ്താനമാണ് സമസ്ത : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

റിയാദ് : ഇസ്‌ലാമിക സമൂഹത്തിന് അഭിമാനാര്‍ഹമായ വര്‍ത്തമാനം രൂപപ്പെടുത്തുന്നതില്‍ പൂര്‍വീകര്‍ക്കുളള പങ്ക് നാം വിസ്മരിക്കരുതെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കല്‍ നമ്മുടെ കടമയാണെന്നും റിയാദ് എസ് കെ ഐ സി പ്രാര്‍ത്ഥനാ ദിനസംഗമം അഭിപ്രായപ്പെട്ടു. ആത്മീയ പുരോഗതിയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുളള ആര്‍ത്തിയാണ് മൂല്യങ്ങളെ അവഗണിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതെന്നും മുഖ്യാഥിതി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പറഞ്ഞു. നാട്ടിലെ നിലാരംഭരായ ഒട്ടനവധി പാവങ്ങളെ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളായ നിങ്ങള്‍ക്ക്, നിങ്ങളറിയാതെ തന്നെ എല്ലാഴ്‌പ്പോയും പ്രാത്ഥന ലഭിക്കുന്നവരാണന്നും, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാവരുതെന്നം പ്രസ്താവിച്ചു.

മജ്മഅ് അല്‍ ഇസ്‌ലാമിയ്യ പ്രിന്‍സിപ്പല്‍ കെ എ റഹ്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രാസ്താനിക രംഗത്തെ കഴിഞ്ഞകാല നേതാക്കളെയും പ്രവര്‍ത്തകരെയും ഓര്‍മിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിര്‍ദേശാനുസരണം നടക്കുന്നതാണ് പ്രാര്‍ത്ഥനാ ദിനം. ചടങ്ങില്‍ മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അലവിക്കുട്ടി ഒളവട്ടൂര്‍, കോയാമു ഹാജി കൊട്ടപ്പുറം, മുഹമ്മദാലി ഹാജി കൈപ്പുറം, സൈതലവി ഫൈസി, അബ്ദുല്‍ റസാഖ് വളക്കൈ, അഹമ്മദ് കുട്ടി തേനങ്ങല്‍, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ശാഫി ദാരിമി പാങ്ങ്, അബ്ബാസ് ഫൈസി വൈലത്തൂര്‍, ശറഫുദ്ദീന്‍ ബാഖവി തൃശ്ശൂര്‍, ലത്തീഫ് ഹാജി തച്ചണ്ണ, ബശീര്‍ താമരശ്ശേരി എന്നിവര്‍ സംബന്ധിച്ചു. അബൂബക്കര്‍ ദാരിമി പുല്ലാര അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ബാഖവി മാരായ മംഗലം സ്വാഗതവും, അബ്ദുസ്സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
- A. K. RIYADH

സമസ്ത: മുഅല്ലിം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2015 മാര്‍ച്ച് 7, 8 തിയ്യതികളില്‍ നടത്തിയ മുഅല്ലിം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ലോവര്‍, ഹയര്‍, സെക്കന്ററി വിഭാഗങ്ങളിലാണ് പരീക്ഷ നടന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടവര്‍ക്ക് അയക്കുന്നതാണെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
- SKIMVBoardSamasthalayam Chelari

സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ പ്രസ്താവന; തൃശൂര്‍ ജില്ലാ ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രതിഷേധിച്ചു

തൃശൂര്‍ : ഇന്ത്യയിലെ ഒരൊറ്റ മുസ്‌ലിംക്രൈസ്തവ ദേവാലയത്തിലും ദൈവം കുടിയിരിക്കുന്നില്ലെന്നും ക്ഷേത്രങ്ങളില്‍ മാത്രമാണ് ദൈവമുള്ളതെന്നും അതിനാല്‍ മസ്ജിദുകളും ചര്‍ച്ചുകളും പൊളിച്ചു നീക്കുന്നതില്‍ യാതൊരു നിലക്കുമുള്ള അനൗചിത്യമോ പ്രശ്‌ന സാധ്യതകളോ ഇല്ലെന്നുമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹിന്ദുത്വ വര്‍ക്ഷീയ പ്രസ്താവനയില്‍ ജില്ലാ ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രതിഷേധിച്ചു. തൃശൂര്‍ എം.ഐ.സിയില്‍ നടന്ന യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ ഹൈതമി സ്വാഗതവും ഹൈദര്‍ സഅദി അദ്ധ്യക്ഷതയും സൈനുദ്ദീന്‍ ഫൈസി ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പി.ടി.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍, സൈദലവി ദാരിമി, ശാഫി ദാരിമി, അഹ്മദ് കബീര്‍ ഫൈസി, ശിയാസ് അലി വാഫി, മജീദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

തായല്‍ നായന്മാര്‍മൂല SKSBV ജല ദിന കാമ്പയിന്‍ 22ന്

തായല്‍ നായന്മാര്‍മൂല : തായല്‍ നായന്മാര്‍മൂല മഅ്ദനുല്‍ ഉലും മദ്രസ വിദ്യര്‍ത്ഥി കൂട്ടായ്മയായ എസ് .കെ .എസ് .ബി .വി സംഘടിപ്പിക്കുന്നജല ദിന കാമ്പയിന്‍ മാര്‍ച്ച് 22 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് മദ്രസ അങ്കണത്തില്‍ ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി ഉല്‍ഘാടനം ചെയ്യും. സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര അധ്യക്ഷത വഹിക്കും എസ് .കെ .എസ് .ബി .വി കണ്‍വീനര്‍ അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല സ്വഗതം പറയും. ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി, ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ്, ട്രഷറര്‍ എ.എന്‍ മുഹമ്മദ് ശരീഫ്, അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും. കാമ്പയിനോടനുബന്ധിച്ച് ജലദിന പ്രതിജ്ഞ, പോസ്റ്റര്‍പ്രദര്‍ശനം, ലേഖന മഝരം, തണ്ണീര്‍ പന്തല്‍, ലഘുലേഖ വിതരണം തുടങ്ങിയവിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ് .കെ .എസ് .ബി .വി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് അന്‍സാബ് കുണ്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി സ്വഗതം പറഞ്ഞു. മദ്രസ ലീഡര്‍ അന്‍വര്‍ ഉല്‍ഘാടനം ചെയ്തു. അഷ്ഫല്‍, ശാഫി, ബിഷാറത്ത്, അന്‍സാര്‍, അബ്ദുല്ല, നദീര്‍, സിറാജ്, അബ്‌റാര്‍, മുഫീദ്, ശബീര്‍, ജലാല്‍, മുബശ്ശിര്‍, മഷ്ഹൂദ്, അബ്ദുറഹ്മാന്‍, ശഹീദ്, അര്‍ഷാദ്, ഖാദര്‍, ബാസില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- sbv tn moola sbv

'സമസ്ത' തൊണ്ണൂറാം വാര്‍ഷികം; നേതൃ സംഗമങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞങ്ങാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റ ഭാഗമായ ജില്ലാതല നേതൃ സംഗമത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ചെര്‍ക്കളയില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി അധ്യക്ഷനായി.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.എ ചേളാരി വിഷയാവതരണം നടത്തി.

എം.എ ഖാസിം മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ബി അബ്ദുല്ല ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സിറാജുദ്ദീന്‍ തളങ്കര, ചെങ്കളം അബ്ദുല്ല ഫൈസി, ഡോ. സലിം നദ്‌വി വെളിയമ്പ്ര, ടി.പി അലി ഫൈസി, കെ.ടി അബ്ദുല്ല ഫൈസി, ഇ.പി ഹംസത്തു സഅദി, അബ്ദുല്‍ സലാം ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ സംസാരിച്ചു.
- http://suprabhaatham.com/item/20150339251

എംഐസിയുടെ അഭിമാനമായ അഡ്വ. ഹനീഫ് ഹുദവിക്ക് ഇമാദിന്റെ അഭിനന്ദനം

ചട്ടഞ്ചാല്‍ : എംഐസിയുടെ അഭിമാനമായ അഡ്വ. ഹനീഫ് ഇര്‍ഷാദി അല്‍ഹുദവിക്ക് ഇര്‍ഷാദീസ് കൂട്ടായ്മയായ ഇമാദിന്റെ (ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലൂംനി ഓഫ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി) അഭിനന്ദനം. 

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തിറങ്ങിയ ഹുദവികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നതസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അഭിഭാഷക ബിരുദം കരസ്ഥമാക്കിയ ഹനീഫ് ഹുദവിയുടെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് ഇമാദ് ഭാരവാഹികള്‍ പറഞ്ഞു. 

വിജയത്തില്‍ അധ്യാപകരായ നൗഫല്‍ ഹുദവി, ഇബ്രാഹിം കുട്ടി ദാരിമി, അബ്ദുല്ല അര്‍ഷദി, ഇമാദ് പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി അല്‍ഹുദവി മാസ്തിക്കുണ്ട്, സെക്രട്ടറി ജാബിര്‍ ഇര്‍ഷാദി ഹുദവി ചാനടുക്കം, വര്‍കിംഗ് സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി ഹുദവി ബെദിര, ട്രഷറര്‍ ബദ്‌റുദ്ദീന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, മന്‍സൂര്‍ ഹുദവി കളനാട്, അസ്മത്തുള്ള ഹുദവി കടബ, സിറാജ് ഹുദവി, സ്വാദിഖ് ഹുദവി, സവാദ് ഇര്‍ഷാദി തുടങ്ങിയവര്‍ അനുമോദനം രേഖപ്പെടുത്തി. എംഐസിയുടെ സന്തതിയായ ഹനീഫ് ഹുദവിക്ക് അഭിഭാഷക ബിരുദം ലഭിച്ചുവെന്ന വാര്‍ത്ത പരന്നതോടെ സ്വദേശത്തും വിദേശത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
- skssfbedira

അലിഗര്‍ സര്‍വ്വകലാശാല പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

അലിഗര്‍ മുസ്‍ലിം സര്‍വ്വകലാശാല 2015-16 അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18, 21 ആണ് MBBS/BDS, B.Tech, MBA കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പ്രൊഫഷണല്‍ കോഴ്സ് ഒഴികെയുള്ള ഡിഗ്രി, പിജി കോഴ്സുകള്‍ക്ക് മാര്‍ച്ച് 31 വരെ സമയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.amucontrollerexams.com/
സംശയ നിവാരണത്തിന് സര്‍വ്വകലാശാല മലയാളി അസോസിയേഷനുമായി ബന്ധപ്പെടുക - ഗഫൂര്‍ (7417544716), ആഷിക് (9045212852), ഗഫൂര്‍ (9995307255), അന്‍സാരി (9548352795).
- gafoor asadi

സമസ്ത: വയനാട് ജില്ലാ നേതൃസംഗമം നാളെ കൽപ്പറ്റയിൽ

കൽപ്പറ്റ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ യുടെ 90-വാർഷികത്തിൻറെ ഭാഗമായി നടപ്പിലാക്കുന്ന മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവർത്തനങ്ങൾ, ദഅവാ പദ്ധതികൾ, ശാസ്ത്രീയമായ സംഘാടനം തുടങ്ങിയ ബഹുമുഖ പദ്ധതികളെകുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രൊജക്ട് രൂപപ്പെടുത്തുന്നതിനുമായി നാളെ (ചൊവ്വാഴ്ച) 2 മണിക്ക് കൽപ്പറ്റ സമസ്താലയത്തിൽ നേതൃസംഗമം നടക്കും. സമസ്ത വൈസ് പ്രസിഡണ്ട് എം. ടി അബ്ദുല്ല മുസ്ലിയാർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ തുടങ്ങിയവർ സംബന്ധിക്കും. ജംഇയ്യത്തുൽ ഉലമാ ജില്ലാ - താലൂക്ക് മുശാവറ മെമ്പർമാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ - റൈഞ്ച് ഭാരവാഹികൾ, മഹല്ല് ഫെഡറേഷൻ, സുന്നി യുവജനസംഘം, എസ്. കെ. എസ്. എസ്. എഫ് ജില്ലാ-മേഖലാ ഭാരവാഹികൾ, മഹല്ല് - മദ്രസാ പ്രസിഡന്റ്, സെക്രട്ടറിമാർ, ഖത്തീബുമാർ തുടങ്ങി ജില്ലയിലെ സമസ്തയുടെ മുഴുവൻ നേതാക്കളും സംഗമത്തിൽ പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്ലിയാർ ആവശ്യപ്പെട്ടു.
- haris kbkd

SKSSF തൃശൂര്‍ ജില്ലാ സര്‍ഗലയം കേച്ചേരിയില്‍

തൃശൂര്‍ : യുവജന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരമായ സംര്‍ഗ്ഗലയത്തിന്റെ തൃശൂര്‍ ജില്ലാ മത്സരങ്ങല്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ കേച്ചേരിയില്‍ സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സര്‍ഗ്ഗലയ സമിതി തീരുമാനിച്ചു. ഗഫൂര്‍ അണ്ടത്തോട് സര്‍ഗ്ഗലയ സമിതി യോഗത്തിന് സ്വഗതം പറഞ്ഞു. ശഹീര്‍ ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നാസര്‍ ഫൈസി തിരുവത്ര നിര്‍വ്വഹിച്ചു. സാദിഖ് കൊടുങ്ങല്ലൂര്‍, കെ.ഇ. ഇസ്മാഈല്‍, ജിന്‍സണ്‍ കെ.കെ, അബ്ദുല്‍ റഹീം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF കാസര്‍കോട് ജില്ലാ സര്‍ഗലയം പയ്യക്കിയില്‍

കാസര്‍കോട് : എസ് കെ എസ് എസ് എഫ് ഇസ്ലാമിക കലാമേള - സര്‍ഗലയം 15 ഏപ്രില്‍ അവസാനവാരത്തില്‍ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതുതലമുറയെ തെറ്റായ സംഗീത സദസ്സുകളില്‍ നിന്നും സന്മാര്‍ഗത്തിന്റെ നിലയങ്ങളിലേക്ക് വഴി നടത്തുകയാണ് സര്‍ഗലയത്തിലൂടെ എസ് കെ എസ് എസ് എഫ് ലക്ഷ്യമിടുന്നത്. 11 മേഖലാതല മത്സരങ്ങള്‍ ഏപ്രില്‍ 5നകം പൂര്‍ത്തിയാകും. ജില്ലാ തലമത്സരത്തില്‍ 1500ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദിഖ് അസ്ഹരി പാത്തൂര്‍, റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് മൗലവി കോട്ടപ്പുറം, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഷറഫുദ്ദീന്‍ കുണിയ, യൂസുഫ് ഹസനി പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee

സമസ്ത ബഹ്റൈന്‍ ദിക്ര്‍ ദുആ മജ്‌ലിസും 'വിഖായ' സമര്‍പ്പണവും ഇന്ന്

അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കും

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റി ഇന്ന് (15/03/15) രാത്രി 8:30ന് മനാമ പാകിസ്ഥാന്‍ ക്ലബ്ബില്‍ ദിക്ര്‍ ദുആ മജ് ലിസ് സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് പുതുതായി രൂപീകരിച്ച സന്നദ്ധ സേവന സംഘമായ 'വിഖായ'യുടെ സമര്‍പ്പണവും ഉസ്താദ് നിര്‍വ്വഹിക്കും.
യുവപ്രഭാഷകന്‍ അലിറഹ്മാനി വെള്ളമുണ്ട, പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ വാഹിദ് ലത്വീഫി, മൊയ്തീന്‍ കുട്ടി ഹാജി അത്തിപ്പറ്റ എന്നിവര്‍ സംബന്ധിക്കും. സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര കമ്മിറ്റി വൈസ്  പ്രസിഡന്റ് സൈദലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ദിക്ര്‍ ദുആ മജ്‍ലിസില്‍ സംബന്ധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.
- Samastha Bahrain

ഇമാം ശാഫി അക്കാദമി; സ്വലാത്തും മജ്‌ലിസ്സുന്നൂറും ഇന്ന്

കുമ്പള : ഇമാം ശാഫി ഇസ്ലാമിക്ക് അകാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും ഇന്ന്  മഗ്‌രിബ്  നിസ്‌ക്കാരാനന്തരം നടത്തപ്പെടുകയാണ്. പരിപാടി പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിന്ന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന പ്രഗല്‍ഭ വാഗ്മി സുബൈര്‍ ദാരിമി പൈക്ക മത പ്രഭാഷണം നടത്തും. പരിപാടിയില്‍ ഹാജി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, കെ.എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, എം.എസ് അശ്‌റഫ് റഹ്മാനി, യഅ്ഖൂബ് ദാരിമി, അലി അക്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, മൂസാ ഹാജി, മൂസാ നിസാമി, അന്‍വര്‍ അലി ഹുദവി, സ്വാലിഹ് മുസ്ലിയാര്‍, മുഹമ്മദലി ദാരിമി, ഖബീര്‍ ഫൈസി, എ.എം ഉമര്‍ അല്‍ ഖാസിമി, അബ്ദുല്‍ റഹിമാന്‍ ഹൈതമി, അബ്ദുസ്സലാം വാഫി, ഫാറൂഖ് അശ്അരി തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi

SKSSF ബാംഗ്ലൂര്‍ ചാപ്റ്റര്‍ തസ്കിയത്ത് മീറ്റ് സംഘടിപ്പിച്ചു

ബാംഗ്ലൂര്‍ : എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച തസ്കിയത്ത് മീറ്റിന്റെ ഉദ്ഘാടനം മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്റാഹീം സേട്ട് നിര്‍വ്വഹിച്ചു. ശിവജി നഗര്‍ ഐ.എം.എ. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് അസ്‍ലം ഫൈസി അധ്യക്ഷത വഹിച്ചു. 
'നാളേക്ക് വേണ്ടി ഒരുങ്ങുക' എന്ന വിഷയത്തില്‍ പുങ്കനൂര്‍ മന്‍ഹജുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ഉസ്താദ് ശറഫുദ്ദീന്‍ ഹുദവിയും 'ഇസ്‍ലാം ആനന്ദമാണ്' എന്ന വിഷയത്തില്‍ തോട്ടക്കര ജുമാ മസ്‍ജിദ് ഖത്തീബും എന്‍.എന്‍.പി. മാസ്റ്റര്‍ പ്രാക്ടീഷനുമായ മുതീളല്‍ഹഖ് ഫൈസിയും സംസാരിച്ചു.
എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജുനൈദ്, ജോയിന്റ് സെക്രട്ടറിമാരായ സാബിത്ത് കെ, സൈഫുദ്ദീന്‍, എസ് വൈ എസ് ബാംഗ്ലൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യോട്, പ്രസിഡന്റ് യൂനുസ് ഫൈസി, വൈസ് പ്രസിഡന്റുമാരായ എം.കെ. നൌഷാദ്, സിദ്ധീഖ് തങ്ങള്‍, ജോയിന്റ് സെക്രട്ടറിമാരായ ത്വാഹിര്‍ മിസ്ബാഹി, ടി.സി. മുനീര്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഉസ്താദ് ഖലീല്‍ ഫൈസി ഇര്‍ഫാനി, ജയനഗര്‍ മുസ്‍ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അസീസ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Muhammed Aslam

സമര്‍ഖന്ദ്; ലേഖനം

അല്ലാഹുവിന് സ്തുതി, അവന്റെ അപാരമായ അനുഗ്രഹത്തിന്, സമര്‍ഖന്ദിലെ ഓരോ സ്പന്ദനങ്ങളിലും നില നിന്ന അമേയമായ കാരുണ്യവര്‍ഷത്തിന്, അജയ്യ സംഘശക്തിയായി കേരളീയ മുസ്‌ലിം വര്‍ത്തമാനത്തിന്, എസ് കെ എസ് എസ് എഫ് എന്ന പഞ്ചാക്ഷരിയെ സമര്‍പ്പിച്ചതിന്. നാഥാ നിനക്ക് സ്തുതി, നിന്റെ കാരുണ്യം പെയ്തിറങ്ങിയ പഞ്ചദിന രാത്രങ്ങള്‍.. നിന്നില്‍ മാത്രം ശരണം തേടിയ ഈ വിനീത സംഘ ചേതനക്ക്, നീ നല്‍കിയ ഇതിഹാസ തുല്യ വിജയം - നാഥാ ഞങ്ങള്‍ അശക്തരാണ് നിനക്ക് സ്തുതി സമര്‍പ്പിക്കാന്‍ പോലും.. സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിനു കീഴില്‍ ഞങ്ങളിനിയും കുറിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍, വിജയവും ഉയര്‍ച്ചയും നീ തരുന്ന കനിവാണ്.

നന്ദി പറയേണ്ടതുണ്ട് പലരോടും, പക്ഷേ അതിനേക്കാള്‍ ഏറെ കരളുരുകുന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്ക് വേണ്ടത് എന്നറിയാം. സില്‍വര്‍ ജൂബിലി തീരുമാനിക്കാന്‍ പാണക്കാട്ടെ മുറ്റത്ത് ചെന്ന് നിന്നപ്പോള്‍, സമ്മേളനം തൃശൂരായിക്കോട്ടെ അത് വിജയിക്കുമെന്നാശംസിച്ച്, വാദിത്വയ്ബയില്‍ വച്ച് അത് ജന സാഗരം സാക്ഷി നിര്‍ത്തി ആവേശ പൂര്‍വ്വം പ്രഖ്യാപിച്ച്, പിന്നീട് ഓരോ വേളയിലും സമ്മേളന വിജയത്തിന്റെ ആസൂത്രണങ്ങള്‍ ചോദിച്ചറിഞ്ഞ, സ്വാഗത സംഘം ചെയര്‍മാന്‍കൂടിയായ നമ്മുടെ അഭിമാന ഭാജനം സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍, ശൈഖുനാ എം.കെ.എ. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ വാദിനൂര്‍ പോലെ മഹാ വിജയമാക്കണമെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ ചേര്‍ത്തു പിടിച്ച്, ആവേശത്തോടെ ഓടി നടന്ന എന്റെ നായകന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നീതി ബോധന യാത്രയിലും സമര്‍ഖന്ദിലും നിദ്രാവിഹീന രാവുകള്‍ക്ക് കൂട്ടിരുന്ന നമ്മുടെ സ്‌നേഹ ഭാജനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എന്തിനും ധൈര്യം പകര്‍ന്ന് തന്ന സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, സമ്മേളന പ്രഖ്യാപനത്തിനു മുമ്പും പിമ്പും ആസൂത്രണങ്ങള്‍ കൂട്ടിയും കുറച്ചും അര്‍ദ്ധ രാത്രികള്‍ക്ക് പകലിന്റെ ഉണര്‍വ്വ് നല്‍കിയ പ്രിയപ്പെട്ട സത്താര്‍, റഷീദ് ഫൈസി, സന്ദേശ യാത്ര ഒരു ചരിത്രമാക്കിയ കെ.എന്‍.എസ്, ആര്‍.വി.സലീം, മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ യാതാര്‍ത്ഥ്യമാക്കിയ ഹബീബ് ഫൈസി, മുസ്തഫ അഷ്‌റഫി, വിഖായ വളണ്ടിയര്‍മാരെ ഒരുക്കാന്‍ അവശതകള്‍ കവര്‍ന്ന ശരീരത്തെ മനോബലം കൊണ്ട് ചിട്ടപ്പെടുത്തിയ റഫീഖ് അഹ്മദ്, സലാം, ജലീല്‍ ഫൈസി, ഓഫീസിലെ നിസാര്‍, ശംസീര്‍, എന്റെ പ്രിയപ്പെട്ട മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും...

സമ്മേളനത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഉടനെ സമര്‍ഖന്ദിന്റെ ചരിത്രാവിഷ്‌കാരത്തിന് ആസൂത്രണം തുടങ്ങിയ റഷീദ് ഇക്ക, എന്റെ സഹോദരന്‍ വാക്കുകള്‍ അപ്രപ്തമാവുന്ന ഹൃദയ ബന്ധം ഒരു കുടുംബമാക്കിത്തന്ന ശംസുക്ക, എന്റെ പ്രിയപ്പെട്ട നാസര്‍ ഫൈസി തിരുവത്ര, ദുരിതപര്‍വ്വങ്ങല്‍ താണ്ടുമ്പോഴും സംഘടനയെ നെഞ്ചേലേറ്റിയ പ്രിയപ്പെട്ട ശഹീര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, ഹംസ ഉസ്താദ്, മമ്മിക്ക്, ത്രീ സ്റ്റാര്‍, ഹുസൈന്‍ ദാരിമി, ശുഐബ് തങ്ങള്‍, അബൂബക്കര്‍ ഖാസിമി, കാളാവ് മുനീര്‍ നിസാമി, കുഞ്ഞഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് ഹുദവി, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, ഒളവട്ടൂര്‍, ചങ്ങമനാട് അബൂബക്കര്‍ ഫൈസി, അങ്ങനെ എത്ര പേര്‍ .. കരള്‍ പറിച്ച് തരാനും തയ്യാറായി നില്‍ക്കുന്നവര്‍, വലിയ സംഖ്യകള്‍ തന്നും, ചെറിയ സംഖ്യകള്‍ തന്നും സഹായിച്ച എം.എ.യൂസഫലി സാഹിബ്, വഹാബ് സാഹിബ്, മുസ്തഫ ഉസ്മാന്‍, അറിയില്ല ആരെയും പറഞ്ഞ് തീര്‍ക്കാന്‍.

സര്‍വ്വോപരി എസ് കെ എസ് എസ് എഫിന്റെ വിളി കേട്ട് ഓടിയെത്തിയ പ്രവര്‍ത്തകര്‍, വളണ്ടിയേഴ്‌സ്, എന്റെ പ്രിയപ്പെട്ട മുതഅല്ലിമുകള്‍, കെ.ഐ.സി.ആര്‍, ദര്‍ശന, ആക്ടിവിസ്റ്റുകള്‍ നന്ദി ആരോട് ചൊല്ലണമെന്ന് എനിക്കറിയില്ല.

സംഘടനയുടെ ക്ഷണമനുസരിച്ച് എത്തിയ വിശിഷ്ടാതിഥികള്‍, അഭിവന്ദ്യരായ ഗുരുനാഥന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിഷയങ്ങള്‍ അവതരിപ്പിച്ച പണ്ഢിത ശ്രേഷ്ടര്‍, എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നു. ഓര്‍മ്മയുടെ കണ്ണീര്‍ മഴയില്‍ എന്റെ പ്രിയപ്പെട്ട നവാസ് നിസാറുണ്ട്. ഇല്ല നിസാര്‍ മരണം അലംഘനീയമാണെന്ന് പഠിച്ചവരാണ് നാം പക്ഷെ നിന്റെ ഓര്‍മ്മകള്‍ ഈ വിദ്യാര്‍ത്ഥി സംഘത്തെ ചേതനയുടെ ഊര്‍ജ്ജമാണ്. അപ്രാപ്തമെന്ന് വാക്കിന് അര്‍ത്ഥമില്ലെന്ന് നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു. തലച്ചോറിന്റെ സിംഹ ഭാഗവും ട്യൂമര്‍ കാര്‍ന്നു തിന്ന് മരണം വിളിപ്പാടകലെ മടിച്ച് നില്‍ക്കുമ്പോഴും, നീ ഞങ്ങളോട് സംവദിക്കാനാണ് ഓടി വന്നത്. നവാസ്, സമര്‍ഖന്ദില്‍ സൂചികുത്താന്‍ ഇടമില്ലാത്ത വിധം കേരള മുസ്‌ലിം വിദ്യാര്‍ത്ഥി പടയണി ഒത്തു ചേര്‍ന്നപ്പോള്‍ ആകാശത്തെ ഒരു താരകമായി, നീ ആത്മ നിര്‍വൃതി പൂണ്ടിട്ടുണ്ടാവും. ഇല്ല നിസാര്‍, അന്യന് അജണ്ട നിശ്ചയിക്കാന്‍ ഞങ്ങളീ സംഘടനയെ ആര്‍ക്കും വിട്ടു കൊടുക്കില്ല. നിന്നെ നാഥന്‍ സ്വീകരിക്കട്ടെ. നമുക്ക് സ്വര്‍ലോക ഭാവിയില്‍, ഹബീബിനൊപ്പം (സ) ഒരുമിക്കാം.. നാഥന്‍ ഭാഗ്യം നല്‍കട്ടെ...
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SMF പ്രവര്‍ത്തന സെല്‍ ആരംഭിച്ചു

തേഞ്ഞിപ്പലം : ചേളാരി സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി ഓഫീസില്‍ എല്ലാ വ്യാഴാഴ്ചയും മഹല്ല് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റും ഒരു പ്രവര്‍ത്തന സെല്‍ ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക് എ. കെ ആലിപ്പറമ്പ് (9961081443) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എസ്. എം. എഫ് സംസ്ഥാന കമ്മറ്റി ഓഫീസില്‍നിന്ന് അറിയിച്ചു.
- Samasthalayam Chelari

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാപര്യടനം നടത്തുന്നു

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതവും വിപുലവുമാക്കുന്നതിന്റെ ഭാഗായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ജില്ലകളില്‍ സംഘടനാനേതാക്കളുടെ പ്രത്യേക പര്യടനം സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോയമ്പത്തൂര്‍ മേഖലയിലുള്ള പര്യടനം മാര്‍ച്ച് 28, 29, 30 തിയ്യതികളിലും കൊല്ലം ജില്ലയില്‍ ഏപ്രില്‍ രണ്ടാം വാരവും നടക്കും.

സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 45 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ 4,86,400 സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 17 പേര്‍ക്ക് 2,29,000 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 24 പേര്‍ക്ക് 2,34,400 രൂപയും ചികിത്സാ സഹായമായി 3 പേര്‍ക്ക് 13,000 രൂപയും അടിയന്തിര സഹായമായി ഒരാള്‍ക്ക് 10,000 രൂപയും അവശസഹായമായി 2 പേര്‍ക്ക് 10,000 രൂപയും കൂടി മൊത്തം 5,86,400 രൂപയാണ് സഹായമായി നല്‍കിയത്.

ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, സലാം ഫൈസി മുക്കം, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, ബദ്‌റുദ്ദീന്‍ ദാരിമി ചിക്മഗുളുരു, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ടി. അലി ഫൈസി കാസര്‍കോഡ്, അബ്ദുല്‍ ഖാദര്‍ ഖാസിമി എം.എ. ചേളാരി എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

SKSSF സംസ്ഥാന സര്‍ഗലയം മെയ് 1,2,3 ന് കണ്ണൂരില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന സര്‍ഗലയം മെയ് 1, 2, 3 തിയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കും. സംസ്ഥാന സര്‍ഗലയത്തിന്റെ ഭാഗമായി നടക്കേണ്ട ജില്ലാ സര്‍ഗലയങ്ങള്‍ക്ക് അന്തിമ രൂപമായി. ഏപ്രില്‍ 20 വയനാട്, 21,22 കോഴിക്കോട്, 25 തൃശ്ശൂര്‍, 25,26 മലപ്പുറം എന്നീ തിയ്യതികളില്‍ ജില്ലാ സര്‍ഗലയങ്ങള്‍ നടക്കും. യോഗത്തില്‍ ഖാദര്‍ ഫൈസി തലകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍ ഉല്‍ഘാടനം ചെയ്തു. കെ എന്‍ എസ് മൗലവി, ആശിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, വി കെ എച്ച് റഷീദ് മാസ്റ്റര്‍ മലപ്പുറം, ടി പ്പി സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുഹ മ്മദ് ഖാസിം ഫൈസി ലക്ഷദ്വീപ്, ഒ.പി.എം അഷറഫ്, റഷീദ് വയനാട്, ഗഫൂര്‍ അണ്ടത്തോട്, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

വെങ്ങപ്പള്ളി അക്കാദമി കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കുന്നു

വെങ്ങപ്പള്ളി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കാന്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കമ്മറ്റി യോഗം തീരുമാനിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ്, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍, വയനാട് ഓര്‍ഫനേജ് കമ്മറ്റി അംഗം, ജില്ലാ നാഇബ് ഖാസി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്ന ഹംസ മുസ്‌ലിയാര്‍ ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്. മതവിഷയങ്ങളില്‍ വയനാട്ടുകാരുടെ അവസാന വാക്കായ അദ്ദേഹം ജാതി-മത-കക്ഷി രാഷ്ട്രീയത്തിനപ്പുറം സര്‍വ്വരാലും ആദരിക്കപ്പെടുന്ന പണ്ഡിത ശ്രേഷ്ഠരാണ്. മെയ് ഏഴിന് വെങ്ങപ്പള്ളിയില്‍ മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പരിപാടി നടക്കുന്നത്.

ടി.സി അലി മുസ്‌ലിയാര്‍, കെ.എ നാസര്‍ മൗലവി, എം.കെ റഷീദ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി ഹസനി, എം അബ്ദുറഹിമാന്‍, സി കുഞ്ഞബ്ദുല്ല, നൗഫല്‍ വാകേരി, കെ അലി മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, റഫീഖ് തോപ്പില്‍, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, എസ് മുഹമ്മദ് ദാരിമി, പി മുഹമ്മദ്, ഹാരിസ് ബാഖവി, അബ്ദുല്ലക്കുട്ടി ദാരിമി, പി.സി ഇബ്രാഹിം ഹാജി, ടി ഇബ്രാഹിം, യു കുഞ്ഞിമുഹമ്മദ്, ഉസ്മാന്‍ കാഞ്ഞായി, മുഹമ്മദ് ദാരിമി വാകേരി, എ.കെ സുലൈമാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

മദ്‌റസാ വാര്‍ഷിക പരീക്ഷ ജൂണ്‍ 4ന്

തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ ജനറല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വാര്‍ഷിക പരീക്ഷ ജൂണ്‍ 4 മുതല്‍ 11 കൂടി തിയ്യതികളിലായി നടക്കുമെന്നും ഖുര്‍ആന്‍ പരീക്ഷ മെയ് 26ന് നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

എന്‍.എ അബ്ദുല്‍ ഖാദറിന് ആദരവ് നല്‍കി

തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിരിയ്യ 41-ാം വാര്‍ഷികത്തിന് പ്രൗഢ സമാപനം


നായിമാര്‍മൂല : തായല്‍ നായന്മാര്‍മൂല ത്വരീഖത്തുല്‍ ഖാദിരിയ്യയുടെ 41-ാം വാര്‍ഷികത്തോനുബന്ധിച്ച് സംഘടിപ്പിച്ച ദഫ് റാത്തീബും മത വിജ്ഞാന സദസ്സിനും ദീര്‍ഘ കാലമായി ത്വരീഖത്തുല്‍ ഖാദിരിയ്യയുടെ പ്രസിഡണ്ട് പദവി അലങ്കരിക്കുന്ന എന്‍.എ അബ്ദുല്‍ ഖാദറിന് ആദരവ് നല്‍കി സമാപിച്ചു. കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സമാപനം ഉദ്ഘാടനം ചെയ്തു. 

കല്ല്യാണത്തിലുള്ള ആര്‍ഭാടാഭാസങ്ങളടക്കമുള്ള സാമൂഹിക ജീര്‍ണതകള്‍കെതിരെ സംഘടിപ്പിക്കാന്‍ ഓരോ മഹല്ല് ജമാഅത്തുകളും മുന്നിട്ടിറങ്ങണം. സ്വാന്തന കാരുണ്യ പ്രവര്‍ത്തന ദേശ നന്മക്കും മാനവ സൗഹ്യദത്തിനും ഓരോര്‍ത്തരും കച്ചകെട്ടി ഇറങ്ങണം. വ്യക്തിക്കല്ല ഭക്തിക്കാണ് പ്രാധാന്യം. ധൂര്‍ത്തും കൂത്താടലും നമ്മെ തന്നെ നശിപ്പിക്കുകയാണ്. ഇത്തരം ജീര്‍തയും ചൂഷണങ്ങളും ഇല്ലായിമ ചെയ്യാള്ള ദൗത്യം ഓരോ മഹല്ല് കമ്മിറ്റിയും ഏറ്റെടുത്ത് മുന്നേറണം - ഉദ്ഘാടന പ്രസംഗത്തില്‍ അദ്ധേഹം അഭിപ്രായപ്പെട്ടു.

ജമാഅത്ത് പ്രസിഡണ്ട് എന്‍.എം ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി ടി.എസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി തഖ്‌വ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ അബ്ദുല്‍ ഖാദര്‍, സ്വാഗത സംഘം കണ്‍വീനര്‍ അഹ്മ്മദ് ഫവാസ് എന്‍.ഐ, ജമാഅത്ത് ട്രഷറര്‍ എ.എന്‍ മുഹമ്മദ് ശരീഫ്, കെ എം മൊയ്തീന്‍, അബ്ദുല്ല ചൗക്കി, ഹനീഫ് തായല്‍, എന്‍.എ സിദ്ധീഖ്, അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല, അബ്ബാസ്, അബ്ദുല്‍ ഖാദര്‍ മദനി, എ. മൊയ്തീന്‍ കുഞ്ഞി തൈവളപ്പ്, സാദിഖ് പിലാവിന്റടി പ്രസംഗിച്ചു. നാല് ദിവസം നീണ്ട് നിന്ന പരിപാടിയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ കുന്നുംകൈ, കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, അബൂ ഹന്നത്ത് കുഞ്ഞി മുഹമ്മദ് മൗലവി, ഖലീല്‍ ഹുദവി അല്‍ മാലികി, മുഹ്‌യദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തി.
- irshad irshadba

നവാസ് നിസാര്‍ അനുസ്മരണം നടത്തി

കങ്ങരപ്പടി : എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌ പ്രൊഫസ്സറുമായിരുന്ന പ്രൊ. നവാസ്‌ നിസാര്‍ അനുസ്മരണവും ദുആ മജ്‌ലിസും കളമശ്ശേരി മേഖല എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ കങ്ങരപ്പടി ഇസ്‌ലാമിക്‌ സെന്ററില്‍ നടന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ്‌ എം.എം. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ്‌ ഗ്രാന്റ്‌ ഫിനാലെയില്‍ സമര്‍ഖന്തില്‍ മഹത്തായ കുറെ ചിന്തകള്‍ നമുക്ക്‌ സമ്മാനിച്ച്‌ നമ്മെ വിട്ട്‌ പിരിഞ്ഞ നവാസ്‌ നിസാര്‍ നമ്മെ പോലുള്ള യുവ സമൂഹത്തിന്‌ ആവേശമാണെന്നും അദ്ദേഹത്തിന്റെ ജീവിതം നാം സമൂഹത്തില്‍ ചെയ്യേണ്ട ബാധ്യതകളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ സംഭവിച്ച വിധികളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച്‌ കൊണ്ട്‌ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച പൂര്‍ണ്ണ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നും, അദ്ദേഹം നല്‍കിയ സംഭാവനകളെ സുന്നി സമൂഹം എന്നും ഓര്‍മ്മിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ്‌ സൈനുദ്ദീന്‍ വാഫി അധ്യക്ഷനായിരുന്നു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സെക്രട്ടറി എം.ബി. മുഹമ്മദ്‌, ട്രഷറര്‍ സലാം ഹാജി, എസ്‌.വൈ.എസ്‌ മേഖല സെക്രട്ടറി മുഹമ്മദ്‌ ഹസീം, എസ് കെ എസ് എസ് എഫ് മേഖല വൈസ്‌ പ്രസിഡന്റ്‌ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലി മൗലവി മുണ്ടക്കമുഗല്‍ ദുആ മജ്‌ലിസിന്‌ നേതൃത്വം നല്‍കി. മേഖലാ സെക്രട്ടറി പി. എച്ച്‌. അജാസ്‌ സ്വാഗതവും ട്രഷറര്‍ സമദ്‌ നന്ദിയും പറഞ്ഞു.
- Ajas PH

കാസര്‍കോഡ് ജില്ലയില്‍ ത്വലബ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കും : സയ്യിദ് ഹമീദ് തങ്ങള്‍

കാസര്‍കോഡ് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത വിദ്യാര്‍ത്ഥി സംഘടയായ എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍കോഡ് ജില്ലയില്‍ ത്വലബ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹമീദ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോഡ് ജില്ലയെ മുഖ്യ ഭാഗമാക്കി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ബാസിത്ത് ചേമ്പ്ര, കാസര്‍കോഡ് ജില്ല ത്വലബ വിംഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഇര്‍ശാദി മണിയുര്‍, റാശിദ്, ലത്തീഫ് പാലത്തുങ്കര, ഉവൈസ് പതിയാങ്കര തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് 18 നകം കാസര്‍കോഡ് ജില്ല ത്വലബ വിംഗ് രൂപീകരിച്ച് ജില്ലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
- Sidheeque Maniyoor

SKSSF കണ്ണൂര്‍ ജില്ലാ സര്‍ഗ്ഗലയം; സ്വാഗത സംഘം രൂപീകരിച്ചു

കണ്ണൂര്‍ : എസ്‌ കെ എസ്‌ എസ്‌ എഫ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ കാടാച്ചിറയില്‍ വെച്ച്‌ നടക്കുന്ന ജില്ലാ സര്‍ഗ്ഗലയം കലാ സഹിത്യ മത്സരത്തിനു പാണക്കാട്‌ സയ്യിദ്‌ നൗഫല്‍ ശിഹാബ്‌ തങ്ങള്‍ മുഖ്യ രക്ഷാധികാരിയയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം കണ്‍വെന്‍ഷന്‍ അബ്ദുസ്സലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ സിദ്ദീഖ്‌ ഫൈസി വെണ്മനല്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലതീഫ്‌ പന്നിയൂര്‍ വിഷയാവതരണം നടത്തി. അബ്ദുറസാഖ്‌ ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍, നൗശാദ്‌ ഇരിക്കൂര്‍, ജുനൈദ്‌ ചാലാട്‌, സലാം പൊയ്നാട്‌, ശൗക്കത്ത്‌ ഉമ്മഞ്ചിറ, ആര്‍ അബ്ദുല്ല ഹാജി, മുസ്തഫ ഹാജി സംസാരിച്ചു. സജീര്‍ സ്വഗതവും കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആര്‍ അബ്ദുല്ല ഹാജി (ചെയര്‍), സൈനുല്‍ ആബിദ്‌ ദാരിമി (കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ ഹാജി (ട്രഷറര്‍) എന്നിവരെയും വിവിധ സബ്‌ കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി യഥാക്രമം യൂസഫ്‌ ഹാജി, യൂസഫ്‌ മാസ്റ്റര്‍ (ഫുഡ്‌), മുഹ്യദ്ദീന്‍ ദാരിമി, ശുഹൈബ്‌ എ സി (വളണ്ടിയര്‍), ഇസ്സുദ്ദീന്‍, അഫ്സീര്‍ മൗലവി (സ്റ്റേജ്‌ ആന്റ്‌ ഡെക്കറേഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- jas printers

വെള്ളിയാഴ്ച്ചകളിലെ പരീക്ഷ; മുസ്‌ലിം എം.പിമാര്‍ പ്രതികരിക്കാത്തത് ഖേദകരം : SKSBV

മണ്ണാര്‍ക്കാട് : സി.ബി.എസ്.ഇ പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക് വെള്ളിയാഴ്ച്ചകളിലെ ജുമഅ നമസ്‌കാരം നഷ്ടപ്പെടുന്ന സംഭവത്തില്‍ മുസ്‌ലിം എം.പിമാര്‍ പ്രതികരിക്കാത്തത് അങ്ങേ അറ്റം ഖേദകരമാണന്ന് സമസ്ത കേരള സുന്നീ ബാലവേദി ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അനസ് മാരായമംഗലം അദ്ധ്യക്ഷത വഹിച്ചു. ഉബൈദ് അന്‍വരി ഓങ്ങല്ലൂര്‍, സലാം അഷ്‌റഫി പള്ളിപ്പുറം, ബഷീര്‍ പള്ളിപ്പുറം, അനസ് മണ്ണാര്‍ക്കാട്, അബ്ദുള്‍ മനാഫ് കോട്ടോപ്പാടം, മുനാഫര്‍ ഒറ്റപ്പാലം, അജ്മീറലി പാലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
- sksbv palakkad district committee

വനിതാ പ്രാതിനിധ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ?

കോഴിക്കോട് : ഇസ്‌ലാമിന്റെ പാരമ്പര്യങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ അജണ്ടയാണ് മഹല്ലു സംവിധാനത്തില്‍ സ്ത്രീകള്‍ക്ക പ്രാതിനിധ്യം വേണമെന്ന മുജാഹിദ് വിഭാഗത്തിന്റെ പുതിയ വാദത്തിലുള്ളതെന്ന് സുന്നി സംഘടനാ നേതാക്കളായ മുക്കം ഉമര്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനം പള്ളി ഖത്വീബുമാര്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുമോ എന്നവര്‍ വ്യക്തമാക്കണം. മുസ്‌ലിം മഹല്ലുകളിലെ പ്രധാന ആരാധനാ കേന്ദ്രമായ പളളികളിലെ ഇമാം, ഖത്വീബ്, മുഅദിന്‍ തുടങ്ങിയ തസ്തിക ഒരെണ്ണമെങ്കിലും സ്ത്രീകള്‍ക്ക് സംവരണമായി നിശ്ചയിച്ചു കൊണ്ട് തങ്ങളുടെ തീരുമാനത്തോടുള്ള ആത്മാര്‍ത്ഥത ബന്ധപ്പെട്ടവര്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

മുസ്‌ലിം സ്ഥാപനങ്ങളുടെ ഭരണ സമിതികളിലും ജീവനക്കാരിലും സ്ത്രീ പ്രാതിനിധ്യം ഇല്ലെങ്കില്‍ അവള്‍ അവഗണിക്കപ്പെടുമെന്ന ചിന്ത അസ്ഥാനത്താണ്. ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍ന്മാരില്‍ ഒരാളെ പോലും സ്ത്രീയായി പരിഗണിക്കാതിരുന്ന ഇസ്‌ലാം സ്ത്രീകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സമ്പൂര്‍ണമായി വകവെച്ച് കൊടുക്കുക എന്നതാണ് പ്രധാനം. സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ തന്നെ മുസ്‌ലിംകള്‍ കഴിഞ്ഞ പതിനാലു നുറ്റാണ്ടു കാലം അത് നിര്‍വഹിച്ചു പോന്നിട്ടുണ്ട്. അമ്പത് ശതമാനം സ്ത്രീക്ക് പ്രാതിനിധ്യം നല്‍കിയാല്‍ പോലും അവരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കണമെന്ന ധര്‍മ ബോധം പുരുഷന്മാര്‍ക്ക് ഇല്ലെങ്കില്‍ സ്ത്രീ പ്രാതിനിധ്യം എന്നത് കൊണ്ട് എന്ത് ഫലമാണ് ഉണ്ടാകുക എന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു - അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE