Pages

SKSSF തൊട്ടാര യൂണിറ്റ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 05 ശനിയാഴ്ച

കരിന്പുഴ : SKSSF തൊട്ടാര യൂണിറ്റ് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 05-11-2011 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൊട്ടാര ഹയാത്തുല്‍ ഇസ്‍ലാം സെക്കന്‍ററി മദ്റസയില്‍ വെച്ച് നടക്കും. പ്രസിഡന്‍റ് കെ.ടി. ഹംസ മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ SKSSF കരിന്പുഴ ക്ലസ്റ്റര്‍ പ്രസിഡന്‍റ് എന്‍.എം. ബശീര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. SKSSF പാലക്കാട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കബീര്‍ അന്‍വരി നാട്ടുകല്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത നേതാക്കളായ അബ്ദുല്‍ അസീസ് ഫൈസി, കെ. മുഹമ്മദലി ദാരിമി, എം.പി. ശിഹാബുദ്ദീന്‍ അശ്റഫി, യു.കെ. കുഞ്ഞയമ്മു മാസ്റ്റര്‍, ശഫീര്‍ ഫൈസി, ഫായിസ് പി.എം. തുടങ്ങിയവര്‍ പ്രസംഗിക്കും.
- സൈതലവി കെ.