Pages

സ്‌ഫോടനങ്ങളെക്കുറിച്ച് പുനരന്വേഷണം വേണം എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ തീവ്രവാദ ആരോപണങ്ങളുയര്‍ന്ന എല്ലാ സ്‌ഫോടനങ്ങളെ ക്കുറിച്ചും പുനരന്വേഷണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ചുഴലി ആമുഖപ്രസംഗം നടത്തി. പുതിയ ജില്ലാകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നേതൃത്വംനല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതവും ട്രഷറര്‍ വി.കെ. ഹാറൂണ്‍ റഷീദ് നന്ദിയും പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ആശിഖ് കുഴിപ്പുറം, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ശമീര്‍ ഫൈസി ഒടമല, ശഹീര്‍ അന്‍വരി പുറങ്ങ്, റഹീം കൊടശ്ശേരി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറഹിമാന്‍ ദാരിമി , ശംസുദ്ദീന്‍ ഒഴുകൂര്‍, അമാനുല്ല റഹ്മാനി, ജഅഫര്‍ ഫൈസി പഴമള്ളൂര്‍, സിദ്ദീഖ് ചെമ്മാട്, ഖയൂം കടമ്പോട്, റവാസ് ആട്ടീരി, ഇ. സാജിദ് മൗലവി തിരൂര്‍, ജലീല്‍ പട്ടര്‍കുളം, ആസിഫ് പുളിക്കല്‍, ഇല്യാസ് വെട്ടം, റശീദ് മേലാറ്റൂര്‍, സുബൈര്‍ മുഹ്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു.