Pages

മദ്രസ അധ്യാപക ക്ഷേമനിധി; നീക്കം സ്വാഗതാര്‍ഹം

മലപ്പുറം : മദ്രസ അധ്യാപകര്‍ക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമനിധി പദ്ധതി പലിശരഹിതമാക്കി പുനഃക്രമീകരിക്കാന്‍ ശ്രമിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന നേരിന്റെ വിജയമാണെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സമസ്തയെ മാറ്റിനിര്‍ത്തി ഇടതുപക്ഷം കൊണ്ടുവരാന്‍ ശ്രമിച്ച പദ്ധതി മതവിരുദ്ധമായത് സ്വാഭാവികമാണെന്നും തെറ്റ് തിരുത്താനുള്ള സന്നദ്ധത സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു