മലപ്പുറം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആറ് മദ്രസകള്‍ക്ക്കൂടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 9008 ആയി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ , പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ , പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.