കാസര്‍കോഡ്: ദിശാബോധമില്ലാതെ ലക്ഷ്യം തെറ്റിയ സമൂഹത്തിന് വെളിച്ചം
നല്‍കിയ സ്ഥാപനമാണ് മലപ്പുറത്തെ പട്ടിക്കാട് സ്ഥിതിചെയ്യുന്ന ജാമിഅ നൂരിയ അറബിക് കോളജെന്ന് സമസ്ത
കേന്ദ്രമുശാവറ അംഗം മൌലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ പറഞ്ഞു. ജാമിഅ നൂരിയ കോളജ്
വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഓസ്ഫോജ്ന സംഘടിപ്പിച്ച
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ടി അബ്ദുല്ല ഫൈസി
പടന്ന അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പള്ളങ്കോട്,അഷറഫ് മിസ്ബാഹി
ചിത്താരി, ഇബ്രാഹിം മുസ്‌ലിയാര്‍ കൊവ്വല്‍പള്ളി, എസ് പി സലാഹുദ്ദീന്‍,ടി വി
അഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സി എം വി ഫൈസി ആദൂറ്‍,ഖാസി
ഫൈസി, സ്വാലിഹ് ഫൈസി, റഷീദ് ഫൈസി കാഞ്ഞങ്ങാട് സംസാരിച്ചു.