ചെമ്മാട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യഭ്യാസ നയത്തെ വിശകലനം ചെയ്ത് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയും വിദ്യാര്‍ത്ഥി സംഘടന ഡി.എസ്.യു വും സംയുക്തമായി പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. മുസ്‌ലിം പാരമ്പര്യ വിദ്യഭ്യാസം, സ്‌കൂള്‍ തല വിദ്യഭ്യാസം, ഉന്നത തല വിദ്യഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രമുഖ വിദ്യഭ്യാസ വിദഗ്ദ്ധര്‍ സംസാരിച്ചു. ചടങ്ങ് ദാറുല്‍ഹുദാ ഇസ്‌ലാമിക്ക് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി അധ്യക്ഷനായി. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, ഫൈസല്‍ ഹുദവി മാരിയാട്, ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, ഡോ. ബഷീര്‍ പനങ്ങാങ്ങര, ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്ഥഫ, ഡോ. ലിംഷീര്‍ അലി, ഡോ. അമാനുള്ള ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.