സമസ്ത വിമന്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച സമസ്ത വിമന്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളേജ് സംസ്ഥാന ഓഫീസ് ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷനായി. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം 97 സ്ഥാപനങ്ങള്‍ക്കാണ് സമസ്ത അഫ്ലിയേഷന് നല്‍കിയിട്ടുള്ളത്. രണ്ട് വര്‍ഷത്തെ ഫാളില കോഴ്സും തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഫളീല കോഴ്സുമാണ് സമസ്ത വിമന്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളേജിനുകീഴില് സംവിധാനിച്ചിട്ടുള്ളത്.