Pages

അന്താരാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത്

കോഴിക്കോട്‌: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, എസ്. കെ. എസ്. എസ്. എഫ് അന്താ രാഷ്ട്ര മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിക്കുന്നു.

1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ മാപ്പിള സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ മാപ്പിളമാർ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാർ ലഹള, മലബാർ കലാപം, ഖിലാഫത്ത് സമരം, കാർഷിക ലഹള, മാപ്പിള കലാപം, തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും ബ്രിട്ടീഷുകാർ മസ്ലീം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ പ്രസ്തുത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. മലബാറിലെ സമരത്തിന്റെ നൂറാം വാർഷികം തികയുന്നതിന്റെ ഭാഗമായാണ് എസ്. കെ. എസ്. എസ്. എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസ് നടത്തുന്നത്.

ഹിസ്റ്ററി കോൺഗ്രസിന്റെ തുടക്കമായി എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗം ട്രെന്റ്, ഗവേഷണ വിഭാഗം എ ഐ എസ് എ ആർ എന്നിവയുടെ നേതൃത്വത്തിൽ ഡിസംമ്പർ 26 ന് കോട്ടക്കലിൽ വെച്ച് പ്രീ കോൺഗ്രസ് മീറ്റ് നടക്കും. എം. പി. അബ്ദുസ്സമദ് സമദാനി ഉൽഘാടനം ചെയ്യും സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം എൽ എഅഥിതിയാവും ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.

2019 ൽ പ്രധാന പ്രവർത്തനങ്ങളായ മ്യൂസിയം നിർമ്മാണം, ഡോക്യൂമെന്ററീസ്, ബുക്ക് റിലീസ്, റിസേർച് ഫെല്ലോഷിപ്, എക്സിബിഷൻ, റിസേർച് കളക്ഷൻസ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാർ ചരിത്ര ഉപാദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. 2020 ഡിസംബറിൽ ഇന്റർ നാഷണൽ മലബാർ ഹിസ്റ്ററി കോൺഗ്രസ് മലപ്പുറത്ത് വെച്ച് നടക്കുകയും 2021ൽ മലബാർ ഹെറിറ്റേജ് മ്യൂസിയം രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും.
- SKSSF STATE COMMITTEE