Pages

MIC സ്റ്റുഡന്റ് യൂണിയന്‍ ക്ലീന്‍ കാമ്പസ് പരിപാടി സംഘടിപ്പിച്ചു

സമസ്ത ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : ശുചിത്വവും മാര്‍ഗതടസ്സം നീക്കലും വിശ്വാസത്തിന്റെ കാതലായ ഭാഗമാണെന്നും വിമലീകരണം സര്‍വ്വ സ്ഥലങ്ങളിലും നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ബോധിപ്പിച്ചു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ (എ എസ്‌ യു) സംഘടിപ്പിച്ച ക്ലീന്‍ കാമ്പസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സും ശരീരവും ശുദ്ധിയാക്കിയവന്‍ പരിസ്ഥിതിയും വിമലീകരിക്കണമെന്നും പ്രകൃതിയുടെ ശുചിത്വത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നൗഫല്‍ ഹുദവി കൊടുവള്ളി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, ശൗഖുല്ലാഹ് ഹുദവി സല്‍മാറ, ബദ്‌റുദ്ദീന്‍ ഹുദവി തൊട്ടി, ഇസ്ഹാഖ് ഹുദവി ചെമ്പരിക്ക, നുഅ്മാന്‍ ഹുദവി പള്ളങ്കോട്, ജുനൈദ് ഹുദവി മംഗലാപുരം, അബ്ദുല്‍ റാസിഖ് നാരമ്പാടി, സലീം ദേളി, ജാബിര്‍ മൊഗ്രാല്‍, ദാവൂദ് മണിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod