Pages

ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ അലിജുമുഅയുടെ ഇംഗ്ലീഷ് പുസ്തകം

പാശ്ചാത്യരാജ്യങ്ങളിലെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് മറുപടിയെന്നോണം ഇംഗ്ലീഷില്‍ പുതിയ പുസ്തകം. ഈജിപ്തിലെ ഗ്രാന്‍റ് മുഫ്ത്തി അലിജുമുഅയുടെതാണ്Master of Excellence: Methodology of moral discipline in the Prophetic tradition എന്ന പേരിലുള്ള പുതിയ ഗ്രന്ഥം. അദ്ദേഹത്തിന്‍റെ ഉപദേശ്ടാവായ പ്രൊഫ. ഇബ്രാഹീം നജ്മാണ് അറബിയില്‍ വിരചിതമായ ഗ്രന്ഥത്തിന്‍റെ ഇംഗ്ലീഷ് ഭാഷാന്തരം നടത്തിയിരിക്കുന്നത്.
പാശ്ചാത്യലോകത്ത് പ്രവാചകവിരുദ്ധമായ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ശ്രമവുമായി അലിജുമുഅ രംഗത്തെത്തിയിരിക്കുന്നത്. നബി തങ്ങളുടെ ചര്യകളുടെ പ്രസക്തിയും മുസ്‌ലിംകള്‍ ജീവിതത്തില്‍ മുറുകെ പിടിക്കുന്ന ധാര്‍മികതകളുടെ നേര്‍ചിത്രവുമാണ് ഈ പുസ്തകത്തിലുടനീളം പരിചയപ്പെടുത്തുന്നത്.
സര്‍വജനങ്ങള്‍ക്കും സുരക്ഷയും നന്മയും കാംക്ഷിക്കുന്നതാണ് ഇസ്‌ലാമിലെ മൂല്യങ്ങളോരോന്നും. പ്രകൃതി സംരക്ഷണമടക്കമുള്ള വിഷയങ്ങളില്‍ ഇസ്‌ലാമിന് അതിന്‍റെതായ വീക്ഷണമുണ്ട്- അലിജുമുഅ പറഞ്ഞു.