പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലി സുവര്‍ണ്ണ സന്ദേശ യാത്രക്ക് ഇന്ന് തുടക്കം കുറിക്കും. ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ വെസ്റ്റ് ജില്ലാ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കും, സമസ്ത വൈസ് പ്രസിഡണ്ട് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഈസ്റ്റ് ജില്ല ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുര്‍ഷിദ് തങ്ങള്‍ക്കും പതാക കൈ മാറും. ചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. ഹമീദ് മാസ്റ്റര്‍, മുദ്ദസിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.