"ജിന്ന് വി വാദം കണ്ണിലെ കരടായി മാറിയെന്നും ശുദ്ധീകരണം തുടരുമെന്നും ടി പി " "ഇനിയും ആരെയും പുറത്താക്കേണ്ടെന്ന് ഹുസൈന്‍ സലഫി; സൂക്ഷിച്ച് സംസാരിക്കണമെന്ന് അബ്ദുറഹ്മാന്‍ സലഫിയു ടെ പരസ്യ താക്കീത് "
വെള്ളിയാഴ്ച രാത്രി തുടങ്ങിയ വാക്കേറ്റമാണ് ഇന്നലെ അവസാന സെഷനായ നവോത്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ തമ്മില്‍കൊ മ്പുകോര്‍ക്കുന്നതിലെത്തിയത്. ഇതേ തുടര്‍ന്ന് സദസ്സിലും അണികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
![]() |
കൂട്ട തല്ലില്‍ കലാശിച്ച സംഭവങ്ങള്‍
വിശദീകരിക്കുന്ന ഒരു ഒരു പത്രവാര്‍ത്ത
|
ശനിയാഴ്ച രാത്രി നടന്ന നവോത്ഥാന സെഷനില്‍ ഹുസൈന്‍ സലഫിയാണ് ജിന്നു വിവാദ വിഷയം സംബന്ധിച്ച തര്‍ക്കത്തിന് തിരി കൊളുത്തിയത്. പിന്നാലെ ഹുസൈന്‍ സലഫിയെ നിശിതമായി വിമര്‍ശിച്ച് പ്രസംഗകര്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തുവന്നിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സദസ്സില്‍ അസ്വാരസ്യവും സംഘര്‍ഷവും ഉടലെടുത്തിരുന്നു.
ഇന്നലെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ടി പി അബ്ദുല്ലക്കോയ മദനിയും ജിന്നു വിവാദക്കാര്‍ക്കും തലേന്നു വിവാദ പരാമര്‍ശം നടത്തിയ പ്രസംഗകനെതിരെയും രൂക്ഷ വിമര്‍ശനമാണു നടത്തിയത്.
വിശ്വാസികള്‍ക്കിടയിലെ കരടാണ് ജിന്ന് വിവാദമെന്ന് പറഞ്ഞ ടി പി അബ്ദുല്ലക്കോയ മദനി, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കുകയും ചെയ്തു. തള്ളപ്പെടേണ്ട ഹദീസുകളെ ചൊല്ലിയാണ് വിവാദങ്ങളും അസ്വസ്ഥകളും കുശുകുശുപ്പും ഉണ്ടാക്കുന്നത്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാതെ സ്റ്റേജില്‍ നിന്ന് സ്റ്റേജിലേക്ക് മാറി മാറി പ്രസംഗിക്കുന്നവര്‍ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കരുതെന്നും
അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സമ്മേളനത്തിന്റെ മൂന്നാം ദിവസം രാത്രി നടന്ന സെഷനില്‍ നവോത്ഥാനം നബി(സ)യില്‍ നിന്ന് തുടങ്ങുന്ന നാള്‍ വഴി എന്ന വിഷയത്തില്‍ ഹുസൈന്‍ സലഫി സംസാരിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നത്. ജിന്നു സംബന്ധമായ വിഷയത്തില്‍ ആരും ഹദീസ് നിഷേധികളാകരുതെന്നും പണ്ഡിതന്മാര്‍ മേശയ്ക്കു ചുറ്റുമിരുന്നാല്‍ തീര്‍ക്കാവുന്ന വിഷയമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞതോടെ സദസ്സില്‍ നിന്ന് ഒരു വിഭാഗം കൈയടിക്കുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. തക്ബീര്‍ വിളിച്ച അണികളെ പൊക്കാന്‍ വളണ്ടിയര്‍മാര്‍ എത്തിയതോടെ ഉന്തും തള്ളുമായി. ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
നമ്മളിലാരും മുശ്‌രിക്കായിട്ടില്ലെന്നും അഭിപ്രായ വ്യത്യാസമുള്ള ഹദീസ് സംബന്ധിച്ച് ഗള്‍ഫിലെ പണ്ഡിതരോടും ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യണമെന്നും പരസ്പരം പറഞ്ഞുപോയ കാര്യങ്ങള്‍ പൊരുത്തപ്പെടണമെന്നും ഹുസൈന്‍ സലഫി പറഞ്ഞു. നാം ആരെയും പുറത്താക്കേണ്ടെന്നും നമ്മുടെ പ്രവര്‍ത്തകരൊന്നും ശിര്‍ക്ക് ചെയ്തിട്ടില്ലെന്നും പറഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ചോദ്യം ചെയ്യലും കശപിശയും ഉണ്ടായത്. തുടര്‍ന്ന് സൂഫിസം എന്ന വിഷയത്തില്‍ സംസാരിക്കേണ്ട അനസ് മുസ്‌ലിയാര്‍ വിഷയത്തില്‍ നിന്നു മാറി ഹുസൈന്‍ സലഫിക്ക് മറുപടി പറയാനാണ് ശ്രമിച്ചത്. നേരത്തെ ജിന്ന് വിഭാഗത്തിലായിരുന്ന അനസ് മൗലവി പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറുകയായിരുന്നു.
സമാപന സമ്മേളനത്തില്‍ സംസാരിക്കേണ്ട സംസ്ഥാന സെക്രട്ടറി അബ്ദുറുഹ്മാന്‍ സലഫി, അനസ് മൗലവിക്കു ശേഷം, ഹുസൈന്‍ സലഫിയുടെ വാദങ്ങള്‍ ഖണ്ഡിച്ച് സംസാരിച്ചു. ഹുസൈന്‍ സലഫി ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഇത് പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അബ്ദുറഹ്മാന്‍ സലഫി വാദിച്ചു. ഹുസൈന്‍ സലഫി കാര്യങ്ങള്‍ സൂക്ഷിച്ച് സംസാരിക്കണമെന്നും ഉത്തരവാദപ്പെട്ടവരോടന്വേഷിക്കാതെ ഉത്തരവാദപ്പെട്ട വേദിയില്‍ ഹുസൈന്‍ സലഫി ഇക്കാര്യം സംസാരിക്കരുതായിരുന്നുവെന്നും അബ്ദുറഹ്മാന്‍ സലഫി മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് സമ്മേളന വേദിയിലും അണികള്‍ക്കിടയിലും ചേരിതിരിഞ്ഞ ചര്‍ച്ചയും കശപിശയും ഉടലെടുക്കുകയായിരുന്നു.
പന്തലിനു പുറത്ത് സ്ഥാപിച്ച ജിന്നു അനുകൂലികളുടെ അഹ്‌ലുസ്സുന്ന ബുക്‌സ് സ്റ്റാളിന്റെ ബോര്‍ഡും മറ്റും വെള്ളിയാഴ്ച രാത്രി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ തന്നെ വാക്കേറ്റമുണ്ടായിരുന്നു.(കടപ്പാട് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍))
പന്തലിനു പുറത്ത് സ്ഥാപിച്ച ജിന്നു അനുകൂലികളുടെ അഹ്‌ലുസ്സുന്ന ബുക്‌സ് സ്റ്റാളിന്റെ ബോര്‍ഡും മറ്റും വെള്ളിയാഴ്ച രാത്രി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ തന്നെ വാക്കേറ്റമുണ്ടായിരുന്നു.(കടപ്പാട് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍))