
സംഭവത്തില്‍ കാന്തപുരം അടക്ക മുള്ള നേതാക്കള്‍ ഇടപെട്ടിട്ടും വിഘടിത എസ് .വൈ.എസ് സംഘടനാ പ്രവര്‍ത്തകര്‍ അടങ്ങുന്ന സിറാജ് തൊഴിലാളികള്‍ പത്രപ്രവര്‍ത്തക യൂണിയനുകളായ കെ.യു.ഡബ്ല്യു.ജെയും കെ.എന്‍.ഇ.എഫിനെയും കൂട്ടു പിടിച്ചു ശക്തമായ സമരവുമായി രംഗത്തിറ ങ്ങിയിരിക്കുകയാണിപ്പോള്‍...
മൂന്ന് മാസം മുമ്പ് ആരംഭിച്ച സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു ട്രേഡ് യൂണിയനുകളും സംയുക്തമായി ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സിറാജിന്‍റെ കോഴിക്കോട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

മാനേജ്‌മെന്റിന്റെ ദുഷ്പ്രഭുത്വമാണ് ബിനീഷിന്റെ സസ്‌പെന്‍ഷനിലൂടെ വെളിവാക്കപ്പെടുന്നത്. ട്രേഡ് യൂണിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാനേജുമെന്റുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കള്ള കേസുകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കാനുമുള്ള ഇത്തരം നടപടികള്‍ അപലപനീയം കൂടിയാണ്.

ബിനീഷിനെതിരെ മാനേജ്‌മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഒട്ടും സുതാര്യമായിരുന്നില്ല അന്വേഷണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നടപടിയെ കുറിച്ച് ബിനീഷിനോട് അന്വേഷിക്കുകപോലും ചെയ്യാതെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കുകയായിരുന്നു എന്ന പരാതിയും അന്വേഷണത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ബിനീഷിന് ഇതുവരെയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

എന്നാല്‍ സ്ഥിതി അതല്ലെന്നും മാനേജ്‌മെന്റിലെ ചില ആളുകളുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്നും അതാണ് സസ്‌പെന്‍ഷന് പിന്നിലെന്നും തൊഴിലാളികള്‍ പറഞ്ഞു.
രണ്ട് ട്രേഡ് യൂണിയനുകളും പ്രശ്‌നപരിഹാരത്തിനായി വിവിധ തലങ്ങളില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌നം പരിഹാരിക്കാത്തതിനെ തുടര്‍ന്ന് സമര പരിപാടികള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജൂലൈ 23ന് ട്രേഡ് യൂണിയന്‍ കരിദിനവും ആചരിച്ചിരുന്നു.
അതിനിടെ, തൊഴിലാളികളുടെ പണിമുടക്ക് തകര്‍ക്കാന്‍ മാനേജ്‌മെന്റ് മതപരമായ ഭിന്നിപ്പ് തൊഴിലാളികള്‍ക്കിടയില്‍ നടത്താനുള്ള ശ്രമം നടത്തിയെങ്കിലും വിലപോയില്ല. കഴിഞ്ഞ ദിവസം പത്രത്തിലെ മുസ്ലിം ജീവനക്കാരുടെ യോഗം കോഴിക്കോട് മര്‍കസ് കോംപ്ലകിസില്‍ വിളിച്ചു ചേര്‍ത്തിരുന്നു. മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ലയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്. എന്നാല്‍ ഇത്തരം കുത്സിതശ്രമങ്ങള്‍ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തങ്ങള്‍ക്കിടയില്‍ വിജയിക്കില്ലെന്നും, നിലവാരമില്ലാത്ത ഇത്തരം കളികള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജീവനക്കാര്‍ മടങ്ങിയത്.