മനാമ: സമസ്ത കേരള സുന്നി ജമാത്തിനു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിച്ചു തിരിച്ചെത്തിയ ഹാജിമാര്‍ക്ക് മനാമ മദ്രസയില്‍ നല്‍കിയ സ്വീകരണ സംഗമം സൈദലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാവനൂര്‍ മുഹമ്മദ് മൌലവി ഉത്ഘാടനം ചെയ്തു .കുന്നോത്ത് കുഞ്ഞബ്ദുല്ലഹാജി ,എസ്. എം അബ്ദുല്‍ വാഹിദ് ,ഇബ്രഹീം മൌലവി ,അബ്ദുല്‍ അസീസ് മൌലവി ,നിസാര്‍ പയ്യോളി,ഉമറുല്‍ ഫാറൂഖ് ഹുദവി ,ഹംസ അനവരി മോളൂര്‍ ,മുഹമ്മദ് മൌലവി ആശംസ കള്‍ നേര്‍ന്നു .അബ്ദു റസാഖ് നദവി മുഖ്യ പ്രഭാഷണം നടത്തി . വി .കെ .കുഞ്ഞഹ്മദ് ഹാജി സ്വാഗതവും കളത്തില്‍ മുസ്ത്വഫ നന്ദിയും പറഞ്ഞു .