സമസ്താലയം(ചേളാരി): സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്രസ അധ്യാപക ക്ഷേമനിധി പദ്ധതിയില്‍നിന്ന് അധ്യാപകവിഹിതം പിന്‍വലിച്ച് ബാധ്യതകള്‍ സര്‍ക്കാര്‍ സ്വയം വഹിക്കണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പദ്ധതിയില്‍ വിവാഹം, ഭവന നിര്‍മാണം, ആരോഗ്യപരിരക്ഷ എന്നിവയ്ക്കുകൂടി പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു.
സി.കെ.എം. സ്വാദിഖ് മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കൊടക് അബ്‌ദുറഹിമാന്‍ മുസല്യാര്‍, എം.എം. മുഹ്‌യുദ്ദീന്‍ മുസല്യാര്‍, മൊയ്‌തീന്‍ മുസല്യാര്‍, ഒ.എം. ശരീഫ് ദാരിമി, അബ്‌ദുല്ല മാസ്‌റ്റര്‍, മൊയ്‌തീന്‍കുട്ടി, കെ.ടി. അബ്‌ദുല്ല, പിണങ്ങോട് അബൂബക്കര്‍, എം.എ. ചേളാരി, എം.എം. ഇമ്പിച്ചിക്കോയ മുസല്യാര്‍, പി. ഹസന്‍ മുസല്യാര്‍, കെ.സി. അഹ്‌മദ് കുട്ടി, ശരീഫ് കാശിഫി, അബ്‌ദുല്‍ കബീര്‍ ദാരിമി, മൊയ്‌തീന്‍ ഫൈസി, ഇബ്രാഹിം ദാരിമി, ഒ.എച്ച്. ഷാനവാസ് റശാദി, അബ്‌ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു.