ശൈഖുനാ കോട്ടുമല പ്രസിഡന്റ്. എ.ടി.എം.കുട്ടി ജനറല്‍ സെക്രട്ടറി, വി.കെ.എസ്. തങ്ങള്‍ ഖജാജി
![]() |
ചേളാരിയില്‍ നടന്ന കൗണ്‍സില്‍യോഗം സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമലക്ക് സ്വീകരണം നല്‍കി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത ടി.എം.ബാപ്പു മുസ്‌ലിയാര്‍ക്ക് ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഷാളണിയിച്ചു സ്വീകരണം നല്‍കി. പൂര്‍വ്വകാല പണ്ഡത സൂരികള്‍ സജ്ജീകരിച്ച പാന്ഥാവിലൂടെ സഞ്ചരിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. പാരമ്പര്യത്തിന്റെ ഈ പാന്ഥാവിലൂടെ സഞ്ചരിച്ച് ഐഹിക പാരത്രിക വിജയം നേടിയെടുക്കാന്‍ നാം ബാധ്യസ്ഥരാണ് എന്ന് ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ യോഗം ഉദ്ധാടനം ചെയ്തു. കെ.സി.അഹ്മദ് കുട്ടി മൗലവി, എ.ടി.എം.കുട്ടി, എം.പി.അലവി ഫൈസി, കെ.എച്ച്.കോട്ടപ്പുഴ പ്രസംഗിച്ചു.