Pages

കുവൈത്തില്‍ തസ്കിയത് ക്യാമ്പ് വ്യാഴാഴ്ച

കുവൈത്ത്  സിറ്റി : കുവൈത്ത്  കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സെന്‍ട്രല്‍ മ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തസ്കിയത് ക്യാമ്പ് സംഘടിപ്പിക്കുന്നു. . കുവൈത്ത് സിറ്റി ശര്ഖ് മസ്ജിദു സ്വഹാബയില്‍ വെച്ച് വ്യാഴാഴ്ച (2/8/2012)നു രാത്രി 10 മണി മുതല്‍ ഫജ്ര്‍ വരെ നടക്കുന്ന പരിപാടിയില്‍ ഇഅതികാഫ് , തസ്ബീഹു നിസ്കാരം, പഠന ക്ലാസ്സുകള്‍, സംഗ അത്താഴം എന്നിവ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് അബ്ദുല്‍ സലാം മുസ്ലിയാര്‍, ഹംസ ബാഖവി, മുഹമ്മദലി ഫൈസി, ഇസ്മായില്‍ ഹുദവി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്‌..