
വ്യാജ മുടി വിഷയത്തില്‍ തന്നെ പ്രമാദമായ ഒട്ടനനവധി വെളിപ്പെടുത്തലുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം പുറത്തു വിട്ടത് ‘അസ്‌ഹരി’ ബിരുദ ദാരികളുടെ പേരില്‍ ‘ശഅരിയാക്കള്‍’ (വിഘടിതരുടെ പുതിയ പേര്) മിനിറ്റുകള്‍ക്കു മുമ്പ് നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പാണ്.
‘ബാര്‍ റൂം’ എന്ന പേരിലറിയപ്പെടുന്ന ശഅരിയ്യാക്കളുടെ ഓണ്‍ലൈന്‍ റൂമിലാണ് കഴിഞ്ഞ ദിവസം വിശ്വാസികളെ നാണിപ്പിക്കുന്ന വിധം നിന്ദ്യമായ കുപ്രചരണങ്ങള്‍ അരങ്ങേറിയത്. സൂപ്പര്‍ അഡ്‌മിന്‍മാരുടെ വകയായി പ്രത്യേക ഇന്‍വിറ്റേഷനുകളോടെയായിരുന്നു കുപ്രചരണങ്ങളുടെ തുടക്കം. (കൂട്ടത്തില്‍ ജബ്ബാര്‍ പെരിങ്ങോം എന്ന അഡ്‌മിന്റെ ടെക്‌സ്റ്റ് തന്നെ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു അതിപ്രകാരമായിരുന്നു: jabbar508: ഇറച്ചി തീറ്റയുടെ അനന്തരഫലം .... അസ്ഹരിമാര്‍ കൂട്ടത്തോടെ കന്തപുരതോടൊപ്പം........ നേരിട്ട് മലബാറില്‍ വന്നു കാണുക.....Plsss Invite All ur friends...)
അസ്‌ഹറുദ്ധീന്‍ അസ്‌ഹരിയെന്ന സജീവ സമസ്‌ത പ്രവര്‍ത്തകന്‍ അവരുടെ റൂമില്‍ ചെന്ന് സംസാരിച്ചത് വളച്ചൊടിച്ചാണ് അസ്‌ഹരിമാര്‍ കൂട്ടത്തോടെ കാന്തപുരത്തിനൊപ്പം ചേര്‍ന്നതായി പ്രചരിപ്പിച്ചത്
എന്നാല്‍ ഈ കുപ്രചരണം തുടരുന്നതിനിടെയാണ് വിഘടിതരുടെ പേടി സ്വപ്‌നമായ അബ്‌ദുറഹ്‌മാന്‍ സാഹിബ് (എ.ആര്‍.സി.കെ.പി) പ്രസ്‌തുത അസ്‌ഹരിയുമായി നടത്തിയ ടെലിഫോന്‍ സംഭാഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെ പുറത്തുവിട്ടത്.
താന്‍ എല്ലാ കാലത്തും സമസ്‌തക്കാരനും എസ്.കെ. എസ്.എസ്.എഫ് കാരനുമാണെന്നും ആരൊക്കെ വിമര്‍ശിച്ചാലും സമസ്‌തയുടെ പ്രവര്‍ത്തകര്‍ തന്നെ ചീത്ത പറഞ്ഞാലും സമസ്‌ത വിട്ട് താന്‍ എങ്ങോട്ടും പോകില്ലെന്നും ഈ സംഭാഷണത്തില്‍ ആവര്‍ത്തിച്ചദ്ധേഹം വ്യക്തമാക്കുന്നുണ്ടായിരുന്നു.
സുപ്രധാനമായ മറ്റു വെളിപ്പെടുത്തലുകളും വ്യാജ മുടി വിഷയത്തിലുള്ള സംശയ നിവാരണങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുമെന്നും പ്രസ്‌തുത മുടികള്‍ യഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും അവരുടെ സംശയം തീരുംവരെ ക്ലാസ്സ് റൂമിലുടെ മറുപടി ലഭിക്കുമെന്നും നേരത്തെ അഡ്‌മിന്‍സ് ഡെസ്‌കില്‍ നിന്നറിയിച്ചിരുന്നു. ഇക്കാരണത്താല്‍ ശഅരിയാക്കള്‍ അവരുടെ റൂം വിട്ട് സംശയ നിവാരണം നടത്തി കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ സ്ഥിരാംഗങ്ങളായി മാറുന്നതും അവരുടെ അഡ്‌മിനായിരുന്ന അബ്‌ദുറഹ്മാന്‍ സാഹിബ് എന്ന എ.ആര്‍.സി.കെ.പി തന്നെ വ്യാജമുടിയിലൂടെ ഹഖ് ബോധ്യപ്പെട്ട് കേരള ഇസ്ലാമിക് റൂമില്‍ എത്തിയതും അവിടെ അഡ്‌മിനായതും അവര്‍ക്കു തന്നെ മറുപടി പറയാന്‍ തുടങ്ങിയതുമാണ് അവരെ പ്രകോപിച്ചിരിക്കുന്നതും കുപ്രചരണങ്ങള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതും.