കാസര്‍കോട്
: 2012 ഏപ്രില്‍
20,21,22 തീയ്യതികളില്‍
ചട്ടംഞ്ചാല്‍ മാഹിനാബാദ്
ശഹീദേ മില്ലത്ത് സി.എം.ഉസ്‌താദ്
നഗറില്‍ വെച്ച് നടക്കുന്ന
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്
19-ാം
വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ
പ്രചരണത്തിന്റെ ഭാഗമായി
രണ്ട് മേഖലകളിലായി സന്ദേശ
യാത്ര സംഘടിപ്പിക്കാന്‍
പ്രചരണസമിതി യോഗം തീരുമാനിച്ചു.
ഏപ്രില്‍
14,15,16 തീയ്യതികളില്‍
SKSSF ജില്ലാകമ്മിറ്റിയുടെ
നേതൃത്വത്തിലാണ് സന്ദേശയാത്ര
സംഘടിപ്പിക്കുന്നത്.
തെക്കന്‍ മേഖല
സന്ദേശ യാത്ര തൃക്കരിപ്പൂരില്‍
നിന്നും വടക്കന്‍ മേഖല
സന്ദേശയാത്ര മഞ്ചേശ്വരത്ത്
നിന്നും ആരംഭിക്കും.
ഏപ്രില്‍ 17ന്
സുന്നീബാലവേദി ജില്ലാകമ്മിറ്റിയുടെ
വിളംബര റാലി കാസര്‍കോട്
ടൗണില്‍ നടക്കും. യോഗത്തില്‍
ജലീല്‍ കടവത്ത് അധ്യക്ഷത
വഹിച്ചു. സമസ്‌ത
ജില്ലാജനറല്‍ സെക്രട്ടറി
യു.എം.അബ്‌ദുറഹ്മാന്‍
മൗലവി ഉദ്‌ഘാടനം ചെയ്‌തു.
സ്വാഗതസംഘം
ചെയര്‍മാന്‍ കെ.മൊയ്‌തീന്‍കുട്ടി
ഹാജി, കെ.പി.കെ.തങ്ങള്‍,
എം.പി.മുഹമ്മദ്
ഫൈസി, ഇ.പി.ഹംസത്തു
സഅദി, എസ്.കെ.എസ്.എസ്.എഫ്
ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം,
വര്‍ക്കിംഗ്
കണ്‍വീനര്‍ കണ്ണൂര്‍ അബ്‌ദുല്ല
മാസ്റ്റര്‍, ടി.ഡി.അഹമ്മദ്
ഹാജി, പി.വി.അബ്‌ദുറഹ്മാന്‍,
ടി.ഡി.അബ്‌ദുറഹ്മാന്‍
ഹാജി, പി.വി.അഹമ്മദ്
ഹാജി, നാസര്‍
ഹാജി നാലപ്പാട്,
വി.കമാലുദ്ദീന്‍
ഹാജി, അബൂബക്കര്‍
സാലൂദ് നിസാമി, ഹാരീസ്
ദാരിമി ബെദിര, ലത്തീഫ്
ചെര്‍ക്കള, മൊയ്‌തീന്‍
ചെര്‍ക്കള, ടി.എം.എ.റഹ്മാന്‍
തുരുത്തി, ഹമീദ്
കുണിയ, കെ.പി.ഹുസൈന്‍
തങ്ങള്‍, കെ.എം.ശറഫുദ്ദീന്‍,
അന്‍വര്‍
ഹുദവി, ഹനീഫ്
ഹുദവി, ഇംദാദ്
പള്ളിപ്പുഴ, റസാഖ്
അര്‍ഷദി കുമ്പഡാജ തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു.