മലപ്പുറം : ആധുനിക ലോകത്ത് വൈജ്ഞാനിക വിസ്‌ഫോടനം സൃഷ്ടിച്ചു
കൊണ്ടിരിക്കുന്ന ജ്ഞാനനിധി കുംഭങ്ങളായ സൈബര്‍ ഹെവേകളെ പരമാവധി
ഉപയോഗപ്പെടുത്തണമെന്നും ഇവയെ ചൂണ്ടുവിരല്‍ കൊണ്ട് നിയന്ത്രിച്ച്, തെറ്റുകളില്‍
നിന്ന് ശരിയെ വേര്‍പ്പെടുത്തി എടുക്കുകയാണ് വേണ്ടതെന്നും സംസ്ഥാന സാമൂഹിക ക്ഷേമ
വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്
കോളേജ് 49-ാം വാര്‍ഷിക 47-ാം സനദ്‌ദാന സമ്മേളനങ്ങളുടെ മുന്നോടിയായി നടന്ന ജാമിഅഃ
ജൂനിയര്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈജ്ഞാനികമായ മാറ്റുരക്കലാണ് യഥാര്‍ത്ഥത്തില്‍ കലാമല്‍സരങ്ങള്‍ എന്നും
മല്‍സരങ്ങളിലൂടെ ധാരാളം പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എം.ഇ.എസ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഫസല്‍ ഗഫൂര്‍, പി.വി. അബ്ദുല്‍ വഹാബ്, കെ.ടി. ഹംസ
മുസ്‌ലിയാര്‍ വയനാട്, ടി.പി. ഇപ്പ മുസ്‌ലിയാര്‍, സൈതാലി മുസ്‌ലിയാര്‍, സൈതലവി
മുസ്‌ലിയാര്‍ കാളാവ്, സലീം ഫൈസി പൊറോറ, ഉസ്‌മാന്‍ ഫൈസി തോഡാര്‍ എന്നിവര്‍
പ്രസംഗിച്ചു.
വൈകുന്നേരം നടന്ന ദുആസമ്മേളനത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമാ ഉപാദ്ധ്യക്ഷന്‍ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കര നേതൃത്വം നല്‍കി. സമസ്‌ത
മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍,
കോഴിക്കോട് വലിയ ഖാസി അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍, അത്തിപ്പറ്റ
മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ എരമംഗലം സംബദ്ധിച്ചു.