അല്‍ഐന്‍
: മത
വൈജ്ഞാനിക വീഥിയില്‍
വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍
കാഴ്ച വെക്കാനും ദീനീ രംഗത്ത്
അറിവിന്‍റെ അഭിവൃദ്ധി
സാധിച്ചെടുക്കാനും കേരളീയ
മുസ്‍ലിംകള്‍ക്ക് കഴിഞ്ഞത്
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ സൂക്ഷ്മാലുക്കളും
കളങ്ക രഹിതരുമായ പണ്ഡിതരുടെ
അവിശ്രമ പ്രയത്നം കൊണ്ടായിരുന്നു
എന്ന് ബഹു. അലവിക്കുട്ടി
ഹുദവി മുണ്ടംപറന്പ് പറഞ്ഞു.
അല്‍ഐന്‍ SKSSF
സംഘടിപ്പിച്ച
സമസ്തയുടെ 85-ാം
വാര്‍ഷിക പ്രചാരണ സംഗമത്തില്‍
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. പ്രബോധന
മേഖലകളില്‍ ഇത്രയൊന്നും
സൗകര്യങ്ങളില്ലാത്ത ഭൂത
കാലങ്ങളില്‍ വിജ്ഞാനം തീരെ
കടന്നു ചെന്നിട്ടില്ലാത്ത
സ്ഥലങ്ങളില്‍ പോലും അതി
സാഹസികമായി കടന്നു ചെന്ന്
നിഷ്കളങ്കവും നിസ്വാര്‍ത്ഥവുമായ
ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക്
ചുക്കാന്‍ പിടിച്ച സമസ്തയുടെ
മഹാന്മാരെ കേരള മുസ്‍ലിംകള്‍ക്ക്
വിസ്മരിക്കാന്‍ അസാദ്ധ്യമാണ്;
സമസ്തയുടെ
മുന്‍കഴിഞ്ഞ പണ്ഡിതരുടെ
ജീവിതം അവലോകനം ചെയ്തുകൊണ്ട്
അദ്ദേഹം സമര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം
നമ്മോട് വിടപറഞ്ഞ വലിയ്യ്
തൃപ്പനച്ചി ഉസ്താദിന്‍റെ
അനുസ്മരണ പ്രഭാഷണവും പ്രത്യേക
പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
അല്‍ഐന്‍
സുന്നീ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍
സംഘടിപ്പിച്ച പരിപാടിയില്‍
ഹംസ ഫൈസി സനാഇയ്യ അദ്ധ്യക്ഷനായിരുന്നു.
അബ്ദുല്‍
റഹ്‍മാന്‍ ഫൈസി വളവന്നൂര്‍
ഉദ്ഘാടനം ചെയ്തു. തുടന്ന്
നടന്ന ആവേശോജ്ജ്വലമായ ക്വിസ്
മത്സരം സദസ്സിന് മാറ്റ്
കൂട്ടി. മത്സരത്തില്‍
സൈനുദ്ധീന്‍ കുറുന്പത്തൂര്‍
ഒന്നാം സ്ഥാനവും കെ.വി.
ഹുസൈന്‍ രണ്ടാം
സ്ഥാനവും അബ്ദുറഹ്‍മാന്‍
ഫൈസി മൂന്നാം സ്ഥാനവും
കരസ്ഥമാക്കി. ഇന്‍റര്‍
അല്‍ഐന്‍ ഖുര്‍ആന്‍ പാരായണ
മത്സരത്തില്‍ ഒന്നാം സ്ഥാനം
നേടിയ സഅദുദ്ധീന്‍ ബിന്‍
കുഞ്ഞാലസ്സന്‍ ഹാജി എന്ന
വിദ്യാര്‍ത്ഥിയെ പ്രത്യേക
ഉപഹാരം നല്‍കി അല്‍ഐന്‍ SKSSF
കമ്മിറ്റി
ആദരിച്ചു. സമ്മാനദാനം
വി.പി.
പൂക്കോയ തങ്ങള്‍
നിര്‍വ്വഹിച്ചു. ഇ.കെ.
മൊയ്തീന്‍
ഹാജി, മുഹമ്മദ്
ഫൈസി അത്തിപ്പറ്റ, ശാഹുല്‍
ഹമീദ് ഹാജി, മരക്കാര്‍
ഹാജി, കുഞ്ഞാലസ്സന്‍
ഹാജി തുടങ്ങിയ നിരവധി പ്രമുഖര്‍
പങ്കെടുത്തു. ഹംസ
നിസാമി സ്വാഗതവും അബ്ദുല്‍
വാഹിദ് ലത്ത്വീഫി നന്ദിയും
പറഞ്ഞു.
- സൈനു
അല്‍ഐന്‍