Pages

സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം കുടംബ സംഗമം നടത്തി


അബൂദാബി : ഭൗതിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഉന്നത വിദ്യാഭ്യാസം നല്‍കി സ്വന്തം മക്കളുടെ അഭിവൃദ്ധിക്കായി അദ്ധ്വാനിക്കുന്ന പ്രവാസി രക്ഷിതാക്കള്‍ അവര്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മത വിദ്യാഭ്യാസവും നല്‍കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അസ്‍ഗറലി ഹുദവി പറഞ്ഞു. സമസ്ത മഹാ സമ്മേളന പ്രചരണാര്‍ത്ഥം അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മത വിദ്യാഭ്യാസത്തിന്‍റെ അനിവാര്യത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍ അബ്ദുറഹ്‍മാന്‍ മൗലവി ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മ1യ്തു ഹാജി കടന്നപ്പള്ളി, അബ്ബാസ് മൗലവി (കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്‍റ്), അബ്ദുറഹ്‍മാന്‍ പൂവാല്‍ (കെ.എം.സി.സി. ഓര്‍ഗ സെക്രട്ടറി), അസീസ് കാളിയടന്‍ (വൈസ് പ്രസിഡന്‍റ്, ഇസ്‍ലാമിക് സെന്‍റര്‍), അബ്ദുല്ല നദ്‍വി (അഡ്മിന്‍ സെക്രട്ടറി ഇസ്‍ലാമിക് സെന്‍റര്‍), എം.പി. അബ്ദുല്‍ ലത്തീഫ് മൗലവി, യാസിര്‍ മൊയ്തീന്‍ (ജനറല്‍ സെക്രട്ടറി, SKSBV അബൂദാബി സ്റ്റേറ്റ്) എന്നിവര്‍ പ്രസംഗിച്ചു. തഹ്‍ഫീളുല്‍ ഖുര്‍ആന്‍ മദ്റസ സുന്നി ബാലവേദിയുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണം നടത്തി. തുടര്‍ന്ന് മദ്റസാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. സംഗമത്തിന് സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ സ്വാഗതവും റാഫി ഹുദവി നന്ദിയും പറഞ്ഞു.
- ശജീര്‍ ഇരിവേരി