Pages

ഉദ്ബോധന ക്ലാസ് സംഘടിപ്പിക്കും

പതിയാശ്ശേരി, കൊടുങ്ങല്ലൂര്‍ : ഇലാഹീ ചിന്തയും ബോധവും നഷ്ടപ്പെട്ട് അനിസ്‍ലാമിക പ്രവണത വര്‍ദ്ധിക്കുകയും മതത്തില്‍ നിന്ന് വരെ വ്യതിചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തെ ബോധമുള്ളവരാക്കി മാറ്റുന്നതിന് വേണ്ടി സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി സമസ്ത അതിന്‍റെ 85-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോ ടനുബന്ധിച്ച് പതിയാശ്ശേരി മഹല്ല് കമ്മിറ്റിയുടെ കീഴിലായി SKSSF പതിയാശ്ശേരി & ഇലാഹിയ്യ ശാഖകളുടെ പിന്തുണയോടെ മഹല്ലിന്‍റെ വിവിധ ഭാഗങ്ങളിലായി ഉദ്ബോധന ക്ലാസുകള്‍ സംഘടിപ്പിക്കും. അതിന്‍റെ ഭാഗമായി 15-01-2011 (നാളെ) വൈകീട്ട് 6.45 ന് തുലുവാന്‍ശേരി ബീരുഹാജി സാഹിബിന്‍റെ വസതിയില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഉസ്താദ് എം.കെ. മുജീബ് ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.
- ഷെജീര്‍ എ.എസ്.