കോട്ടയ്ക്കല്‍ : സദാചാരനിഷ്ഠയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന നവസമൂഹം ധര്‍മനിര്‍വഹണത്തിന് കര്‍മനിരതരാകാന്‍ രംഗത്തിറങ്ങണമെന്ന് സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിവാഹംപോലും ആഭാസകരമായ ചടങ്ങായി മാറുന്നത് സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും സമൂഹത്തില്‍ ചെലുത്തുന്ന തിന്മകളുടെ അടയാളമാണ്. 23ന് നടക്കുന്ന അംഗത്വ വിതരണപരിപാടി വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
എസ്.എം. ജിഫ്രിതങ്ങള് അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. കെ. ആലിക്കുട്ടിമുസ്ലിയാര്‍, അബ്ദുറഹിമാന് കല്ലായി, ഹാജി കെ. മമ്മദ്ഫൈസി, ഉമര്‍ഫൈസി മുക്കം, ഒ. അബ്ദുല്‍ഹമീദ്ഫൈസി, അഹമദ് തേര്‍ളായി, ആര്.വി. കുട്ടിഹസന്ദാരിമി, മലയമ്മ അബൂബക്കര്ബാഖവി, കെ.ഇ. മുഹമ്മദ്മുസ്ലിയാര്‍, സി.കെ.കെ മാണിയൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.