മലപ്പുറം : വലിയാട് ടൗണ്‍ എസ്.കെ.എസ്.എസ്.എഫ് 20ാം വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. അബ്ദുള്ളക്കുട്ടി അധ്യക്ഷനായിരുന്നു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അബ്ബാസലി ശിഹാബ്തങ്ങളും ഇസ്ലാമിക് ക്വിസ് വിജയികള്‍ക്ക് കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഷാജിയും സമ്മാനങ്ങള്‍ വിതരണംചെയ്തു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ഫൈസി വടക്കുംമുറി, പാന്തൊടി ബാപ്പുട്ടി, ഷറഫുദ്ദീന് ഫൈസി, കെ.പി.എസ്. കോയഞ്ഞി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. അലി ഹാഷിമി മുംബൈയുടെ നേതൃത്വത്തില്‍ ഖവ്വാലിയും അരങ്ങേറി. പി.പി.എ റഹിം ഫൈസി സ്വാഗതവും പി.പി.എം ബഷീര്‍ നന്ദിയും പറഞ്ഞു.